മൂവാറ്റുപുഴയില്‍ വനിതാ സുഹൃത്തിന്റെ വീട്ടിലെത്തിയതിന് ആള്‍ക്കൂട്ടം തല്ലി കൊലപ്പെടുത്തിയ അശോക് ദാസ് വെറും അന്യസംസ്ഥാന തൊഴിലാളി മാത്രമല്ല, യൂട്യൂബര്‍...

മൂവാറ്റുപുഴയില്‍ ആള്‍ക്കൂട്ടത്തിന്റെ ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട ഇതര സംസ്ഥാനത്തൊഴിലാളി അശോക് ദാസ് യൂട്യൂബര്‍. യൂട്യൂബില്‍ എം.സി. മുന്നു എന്ന പേരിലാണ് അശോക് ദാസ് അറിയപ്പെട്ടിരുന്നത്. പെണ്‍ സുഹൃത്തിന്റെ വീട്ടില്‍ രാത്രി എത്തിയതിന് ആള്‍ക്കൂട്ടം കെട്ടിയിട്ടു...

വിഷ്ണുപ്രിയ വധക്കേസ്: ശ്യാംജിത്തിന് ജീവപര്യന്തം തടവും പിഴയും

പ്രണയാഭ്യർഥന നിരസിച്ച വൈരാഗ്യത്തില്‍ പാനൂർ വള്ള്യായിയിലെ കണ്ണച്ചൻകണ്ടി വീട്ടില്‍ വിഷ്ണുപ്രിയയെ (23) വീട്ടിനകത്ത് അതിക്രമിച്ചു കയറി കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി കൂത്തുപറമ്ബിനടുത്ത മാനന്തേരിയിലെ താഴെ കളത്തില്‍ വീട്ടില്‍ ശ്യാംജിത്തിന് (27) ജീവപര്യന്തം...

ഒന്നിച്ചുകഴിഞ്ഞിരുന്ന ഫ്ളാറ്റില്‍ തന്നെയായിരുന്നു ശ്രുതിയുടെയും മുഹമ്മദ് റോഷന്റെയും എം ഡി എം എ ബിസിനസ്, പരിശോധന എല്ലാം പൊളിച്ചു

കൊച്ചി: എം ഡി എം എയുമായി യുവതിയെയും യുവാവിനെയും പൊലീസ് അറസ്റ്റുചെയ്തു. തൃശൂർ സ്വദേശിനിയും ഇരുപത്തിനാലുകാരിയുമായ ശ്രുതി, എറണാകുളം സ്വദേശിയും ഇരുപത്തെട്ടുകാരനുമായ മുഹമ്മദ് റോഷൻ എന്നിവരാണ് പിടിയിലായത്. കൊച്ചി കറുകപ്പള്ളിയില്‍ ഇവർ താമസിക്കുന്ന ഫ്ളാറ്റില്‍...

ഓട്ടം വിളിച്ചു വരുത്തി ഓട്ടോറിക്ഷ ഡ്രൈവറെ കുത്തിയ ശേഷം യുവാവ് ജീവനൊടുക്കി

ഓട്ടം പോകാനുണ്ടെന്നുപറഞ്ഞു വിളിച്ചു വരുത്തി ഓട്ടോറിക്ഷ ഡ്രൈവറെ കുത്തിയ ശേഷം ഗൃഹനാഥൻ തുങ്ങി മരിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് 12-ഓടെ കടുത്തുരുത്തി അറുനൂറ്റിമംഗലത്താണ് സംഭവം. അറുനൂറ്റിമംഗലം മുള്ളംമടയ്ക്കല്‍ ഷിബു ലൂക്കോസ്(48) ആണ് തൂങ്ങിമരിച്ചത്. അറുനൂറ്റിമംഗലം സ്റ്റാന്റിലെ...

ബസ് യാത്രക്കാരിയെ തട്ടിക്കൊണ്ടുപോയി പത്ത് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു; മുഖ്യപ്രതിയായ കണ്ടക്ടര്‍ 27 വര്‍ഷത്തിന് ശേഷം പിടിയില്‍

വിവാഹിതയായ ഇരുപത്താറുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തയാള്‍ 27 വർഷത്തിന് ശേഷം പിടിയില്‍. വർക്കല ശ്രീനിവാസപുരം സ്വദേശി സജീവാണ് അറസ്റ്റിലായത്. 1997 ജൂലൈയില്‍ കുളത്തൂപ്പുഴയില്‍ ക്ഷേത്ര ദർശനം കഴിഞ്ഞു സ്വകാര്യ ബസില്‍ വീട്ടിലേക്ക് മടങ്ങിയ യുവതിയെ...

വിവരം പുറത്തുപറഞ്ഞാല്‍ തലയുണ്ടാകില്ല, സിദ്ധാര്‍ത്ഥ് നേരിട്ടത് മൃഗീയ വിചാരണ, നിര്‍ണായക വിവരങ്ങള്‍ പുറത്ത്

വയനാട്: പൂക്കോട് വെറ്റിനറി സർവകലാശാലയിലെ രണ്ടാം വർഷ വിദ്യാർത്ഥി സിദ്ധാർത്ഥ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ നിർണായക വിവരങ്ങള്‍ പുറത്ത്. സിദ്ധാർത്ഥിനെ ക്രൂരമായി മർദ്ദിച്ച കാര്യം പുറത്തു പറയാതിരിക്കാൻ പ്രതികള്‍ ഭീഷണിപ്പെടുത്തിയതായി വിദ്യാർത്ഥികളുടെ മൊഴി. സർവകലാശാലയില്‍ ഇത്തരം...

ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു, അധ്യാപകന് ആറുവര്‍ഷം തടവും പിഴയും

പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച അധ്യാപകനെ 6 വർഷം തടവിനും 30000 രൂപ പിഴയും വിധിച്ചു. നെയ്യാറ്റിൻകര അതിവേഗ കോടതിയാണ് ശിക്ഷിച്ചത്. നെയ്യാറ്റിൻക്കര മണലൂർ കണിയാൻകുളം ആളുനിന്നവിളവീട്ടില്‍ സന്തോഷ്‌ കുമാറിനെ (43)യാണ് ശിക്ഷിച്ചത്. 2019...

പിതാവിന്റെ ഓട്ടോറിക്ഷ ഓടിക്കാനെത്തി യുവതിയുമായി അടുത്തു, എട്ട് മാസമായി താമസം ഒരുമിച്ച്‌; മായാ മുരളിയുടെ കൊലപാതകത്തില്‍ സുഹൃത്ത് അറസ്റ്റില്‍

പേരൂർക്കട ഹാർവിപുരം സ്വദേശിനി മായാമുരളി (37) കൊല്ലപ്പെട്ട കേസില്‍ പ്രതി പിടിയില്‍. മായ മുരളിക്കൊപ്പം താമസിച്ചിരുന്ന ഓട്ടോറിക്ഷ ഡ്രൈവറായ രഞ്ജിത്താണ് (31) പിടിയിലായത്. പൊലീസിന്റെ തെരച്ചിലില്‍ തമിഴ്നാട്ടിലെ കമ്ബത്തുനിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. മെയ് 9നാണ് മുതിയാവിളയിലെ...

ഉയ‍ര്‍ന്ന മാര്‍ക്കും പണവും തരാം..! വിദ്യാര്‍ത്ഥിനികള്‍ ലൈംഗിക വേഴ്ചയ്‌ക്ക് വഴങ്ങണം; വനിതാ പ്രൊഫസര്‍ക്ക് 10 വര്‍ഷം തടവ്

തമിഴ്നാട്ടില്‍ വനിത പ്രൊഫസര്‍ക്ക് പത്തു വര്‍ഷം തടവ് ശിക്ഷ വിധിച്ച്‌ കോടതി. ഉന്നതര്‍ക്ക് വഴങ്ങാൻ വിദ്യാര്‍ത്ഥിനികളെ പ്രേരിപ്പിച്ചെന്ന കേസിലാണ് അധ്യാപികയ്ക്ക് പത്തു വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. തമിഴ്നാട് ശ്രീവില്ലിപൂത്തുരിനടുത്തുള്ള അറുപ്പുകോട്ടയിലെ സ്വകാര്യ കോളേജില്‍...

കൊച്ചിയില്‍ നടുറോഡില്‍ യുവതിയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമം

കളമശ്ശേരിയില്‍ നടുറോഡില്‍ യുവതിയെ കഴുത്തറുത്ത് കൊല്ലാൻ ഭർത്താവിന്‍റെ ശ്രമം. ഗുരുതര പരിക്കേറ്റ നീനു (26) എന്ന യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭർത്താവ് ആർഷലിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.  സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കാരിയാണ് നീനു. സ്കൂട്ടറില്‍ കത്തിയുമായി...

മകളുടെ ആത്മഹത്യയ്ക്ക് പിന്നാലെ ഭര്‍ത്താവിന്റെ  വീടിന് തീയിട്ട് കുടുംബം: ഭര്‍തൃപിതാവും മാതാവും വെന്തുമരിച്ചു

മകള്‍ ആത്മഹത്യ ചെയ്തതിന് പിന്നാലെ ഭർത്താവിൻ്റെ വീടിന് തീയിട്ട് വീട്ടുകാർ. രണ്ട് പേർ വെന്തുമരിച്ചു. യുവാവിൻ്റെ അച്ഛനും അമ്മയുമാണ് കൊല്ലപ്പെട്ടത്. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലാണ് സംഭവം. തിങ്കളാഴ്ച രാത്രിയാണ് അൻഷിക കേശർവാനി എന്ന യുവതിയെ ഭർതൃവീട്ടില്‍...

കാസര്‍കോട്ട് പട്ടാപ്പകല്‍ വൻ കവര്‍ച്ച; എടിഎമ്മില്‍ നിറക്കാനായി കൊണ്ടുവന്ന 50 ലക്ഷം രൂപ പട്ടാപ്പകല്‍ കവര്‍ന്നു

മഞ്ചേശ്വരം ഉപ്പളയില്‍ സ്വകാര്യ ബാങ്കിന്റെ എ.ടി.എമ്മില്‍ നിറയ്ക്കാനെത്തിച്ച 50 ലക്ഷം രൂപ കൊള്ളയടിച്ചു. ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ആക്സിസ് ബാങ്കിന്റെ എ.ടി.എമ്മിലേക്ക് പണവുമായി വന്ന വാഹനത്തില്‍നിന്നാണ് 50 ലക്ഷം രൂപ കവർന്നത്. സംഭവത്തില്‍...

നടുങ്ങി നാട്! മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെ കൊന്ന് കുഴിച്ചു മൂടി അമ്മ; മലപ്പുറം സ്വദേശിനി ജുമൈലത്ത് അറസ്റ്റില്‍

മലപ്പുറം: പി‍ഞ്ച് കുഞ്ഞിനെ കൊലപ്പെടുത്തി അമ്മ. മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെയാണ് അമ്മ കൊന്ന് കുഴിച്ചു മൂടിയത്. മലപ്പുറം താനൂരിലാണ് സംഭവം. സംഭവത്തില്‍ കുഞ്ഞിന്റെ അമ്മ താനൂർ ഒട്ടുംപുറം സ്വദേശിനി ജുമൈലത്ത് (29) നെ...

അധ്യാപകന്‍ എന്‍സിസി ക്യാമ്ബ് സമയത്ത് ഉള്‍പ്പെടെ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചെന്ന് പരാതി

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ അധ്യാപകന്‍ അറസ്റ്റില്‍. ചെരുവില്‍ ബിജോ മാത്യു (44) ആണ് അറസ്റ്റിലായത്. ജനുവരി 17ന് പെരുവണ്ണാമൂഴി പൊലീസില്‍ സ്‌കൂള്‍ വിദ്യാർഥിനി നല്‍കിയ പരാതിയിലാണ് നടപടി. ഹൈക്കോടതി ജാമ്യ ഹര്‍ജി തള്ളിയിരുന്നു. തുടര്‍ന്ന്...

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു

ജോലികഴിഞ്ഞ് മടങ്ങുകയായിരുന്ന ഭാര്യയെ നടുറോഡില്‍ വച്ച്‌ ഭർത്താവ് കുത്തിക്കൊന്നു. പള്ളിപ്പുറം ചെത്തിക്കാട്ട് സി.പി.ബാബു-അമ്മിണി ദമ്ബതികളുടെ മകള്‍ അമ്ബിളിയാണ് (36) മരിച്ചത്. ജലഗതാഗത വകുപ്പ് ജീവനക്കാരനായ ഭർത്താവ് പള്ളിപ്പുറം വല്ല്യവെളി രാജേഷ് (42) ബൈക്കില്‍വന്ന് പിന്നില്‍...

വിവാഹാഭ്യര്‍ത്ഥന നിരസിച്ചതില്‍ പക, പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തും, കമ്പി  പഴുപ്പിച്ച്‌ മുഖത്ത് മുദ്ര കുത്തുകയും ചെയ്ത് പ്രതി

വിവാഹാഭ്യര്‍ത്ഥന നിരസിച്ച 17കാരിയെ ബലാത്സംഗം ചെയ്ത് യുവാവിന്റെ ക്രൂരത. ബലാത്സംഗം ചെയ്തതിന് പുറമേ ഇരുമ്ബ് കമ്ബി പഴുപ്പിച്ച്‌ മുഖത്ത് മുദ്ര കുത്തുകയും ചെയ്തു. മൂന്ന് ദിവസത്തോളം ബന്ദിയാക്കിയ ശേഷം 17കാരിയെ പ്രതി നിരവധി തവണ...

14-കാരിയെന്ന വ്യാജേന 23-കാരി കൗമാരക്കാരുമായി ലൈംഗികാതിക്രമം‌; അറസ്റ്റില്‍

പതിന്നാലുകാരിയെന്ന വ്യാജേന കൗമാരക്കാരുമായി ബന്ധം സ്ഥാപിച്ച്‌ ലൈംഗികാതിക്രമം നടത്തിയ കേസില്‍ അമേരിക്കയില്‍ 23-കാരി അറസ്റ്റില്‍. സമാനമായ കേസില്‍ കഴിഞ്ഞ നവംബറില്‍ അറസ്റ്റിലായ അലിസ സിംഗറിനെയാണ് ടാംപ പോലീസ് വീണ്ടും അറസ്റ്റ് ചെയ്തത്. നാലുകുട്ടികള്‍ കൂടി...

കുടുംബത്തിലെ നാല് പേര്‍ കൊല്ലപ്പെട്ട സംഭവം: ക്വട്ടേഷൻ നല്‍കിയത് മകൻ, എട്ട് പേര്‍ അറസ്റ്റില്‍

കുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്തിയ സംഭവത്തില്‍ എട്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അച്ഛനെയും അമ്മയെയും സഹോദരനെയും കൊലപ്പെടുത്താൻ മകൻ നല്‍കിയ ക്വട്ടേഷൻ ആയിരുന്നു. എന്നാല്‍ കൊല്ലപ്പെട്ടത് ഇളയ മകനും വീട്ടിലെ ചടങ്ങിനെത്തിയ ബന്ധുക്കളുമാണ്. അച്ഛൻ, അമ്മ,...

ചീട്ടുകളിക്കിടെ വാക്കേറ്റവും; കോട്ടയത്ത് യുവാവ് കുത്തേറ്റു മരിച്ചു

കോട്ടയത്ത് ചീട്ടുകളിയെത്തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് യുവാവ് കൊല്ലപ്പെട്ടു. പാല കൊല്ലപ്പള്ളി മങ്കര സ്വദേശി ലിബിന്‍ ജോസ് (26) ആണ് മരിച്ചത്. പുലര്‍ച്ചെയുണ്ടായ സംഘട്ടനത്തില്‍ ഒരു സ്ത്രീ അടക്കം മൂന്നു പേര്‍ക്ക് പരിക്കേറ്റു.  മങ്കരയില്‍ ഒരു ബന്ധുവിന്റെ കുട്ടിയുടെ...

പേട്ടയില്‍ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ പ്രതി പിടിയില്‍, കൊണ്ടുപോയത് ഉപദ്രവിക്കാൻ തന്നെ; പുറത്തുവരുന്നത് നടുക്കുന്ന വിവരങ്ങള്‍

തിരുവനന്തപുരം: പേട്ടയില്‍ രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതി പിടിയില്‍. കൊല്ലത്തു നിന്ന് ഇന്ന് രാവിലെ ഡിസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യകസംഘമാണ് പ്രതിയെ പിടികൂടിയത്. ഉപദ്രവിക്കുക എന്ന ലക്ഷ്യത്തോടെയാണ് കുഞ്ഞിനെ തട്ടിയെടുത്തത്. എന്നാല്‍ ഇടയ്ക്കുവച്ച്‌ കുഞ്ഞ്...