HomeCrimeCPM ഓഫീസില്‍വെച്ച്‌ പത്രം ഇടാനെത്തിയ ആണ്‍കുട്ടിയെ പീഡിപ്പിച്ചു; സിപിഎം നേതാവ് അറസ്റ്റില്‍

CPM ഓഫീസില്‍വെച്ച്‌ പത്രം ഇടാനെത്തിയ ആണ്‍കുട്ടിയെ പീഡിപ്പിച്ചു; സിപിഎം നേതാവ് അറസ്റ്റില്‍

പത്രമിടാനെത്തിയ ആണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. കൊയിലാണ്ടിയിലെ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം ബിജീഷാണ് അറസ്റ്റിലായത്.

ലോക്സഭാ തിരഞ്ഞെടുപ്പ് നടന്ന ദിവസമാണ് സംഭവം. കൊയിലാണ്ടിയിലെ ചിങ്ങപുരത്തുള്ള സിപിഎം ഓഫീസില്‍വെച്ച്‌ കുട്ടിയെ ബിജീഷ് ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. 

പത്രമിടാനായി എത്തിയതായിരുന്നു കുട്ടി. എന്നാല്‍, ആ സമയത്ത് ഓഫീസില്‍ മറ്റാരുമുണ്ടായിരുന്നില്ല. ഓഫീസില്‍ വെച്ച്‌ ബിജീഷ് കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. തുടർന്ന് നല്‍കിയ പരാതിയിലാണ് കൊയിലാണ്ടി പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest Posts