ഒന്നര വര്‍ഷത്തോളെ പ്രണയിച്ച ശേഷം കല്യാണം; 15-ാം ദിവസം ഭര്‍ത്താവ് കിടന്നുറങ്ങിയ അതേ മുറിയില്‍ ഭാര്യയുടെ തൂങ്ങി മരണം; എട്ട് മാസങ്ങള്‍ക്ക് ശേഷം ഭര്‍ത്താവ് അറസ്റ്റില്‍
വിവാഹം കഴിഞ്ഞ് 15-ാം നാള്‍ 22-കാരി ഭർതൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ എട്ടുമാസങ്ങള്‍ക്ക് ശേഷം ഭർത്താവ് അറസ്റ്റില്‍.
കാട്ടാക്കട കല്ലറക്കുഴി സ്വദേശി വിപിനെന്ന ഉണ്ണിയാണ് അറസ്റ്റിലായത്.
കഴിഞ്ഞ ജൂണിലാണ് വിപിനും സോനയും വിവാഹിതരായത്. ഓട്ടോ ഡ്രൈവറായ വിപിനും സോനയും ഒന്നര വർഷത്തോളം പ്രണയിച്ചശേഷമായിരുന്നു വിവാഹം. പക്ഷേ, വിവാഹത്തിന്റെ 15-ാം നാള്‍ രാത്രി ഭർത്താവ് കിടന്നുറങ്ങിയ അതേ മുറിയിലെ ഫാനില്‍ സോനയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ഭർത്താവിന്റെ ശാരീരികവും മാനസികവുമായ പീഡനത്തെ തുടർന്നാണ് സോന ജീവനൊടുക്കിയതെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു
പ്രണയ വിവാഹമായിരുന്നുവെങ്കിലും വിപിൻ നിരന്തരം സ്ത്രീധനം ആവശ്യപ്പെട്ടിരുന്നു. സോനയെ മനസികവും ശാരീരികവുമായി ഉപദ്രവിച്ചു. ഇതിലുള്ള നിരാശയും വിഷമവുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസ് കണ്ടെത്തല്‍. വിപിൻ ഉറങ്ങിക്കിടന്ന മുറിയില്‍ സോന തൂങ്ങിമരിച്ചത് ഭർത്താവ് അറിഞ്ഞിരുന്നില്ല എന്ന വാദത്തിലും സംശയമുണ്ടായിരുന്നു. ഉറങ്ങിപ്പോയതുകൊണ്ടാണ് അറിയാതിരുന്നതെന്നാണ് വിപിൻ പറഞ്ഞത്. ഇതില്‍ സംശയമുണ്ടെങ്കിലും കൊലപാതകമല്ല ആത്മഹത്യയാണെന്ന് തന്നെയാണെന്നാണ് നിഗമനം.