ബൈക്കില്‍ എത്തിയ സംഘം സ്ത്രീയുടെ മാല കവര്‍ന്നു. വ്രാലി സ്വദേശിനിയായ ലിജിയുടെ ആറു പവന്റെ മാലയാണ് കവര്‍ന്നത്.
പട്ടാപ്പകല്‍ നെയ്യാറ്റിന്‍കര പ്ലാമൂട്ട് കടയിലാണ് സംഭവം. സംഭവത്തിന്റെ സി.സി.ടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.
ലിജി ഇരുചക്രവാഹനം ഓടിച്ച് പോകവെ റോഡരികില്‍ സ്‌കൂട്ടര്‍ നിര്‍ത്തി ഇന്‍ഡിക്കേറ്റര്‍ ഇട്ട് വലത്തോട്ട് തിരിയാന്‍ ശ്രമിക്കുമ്ബോഴാണ് സംഭവം. ഹെല്‍മറ്റ് ധരിച്ച് ബൈക്കിലെത്തിയ രണ്ടുപേര്‍ ചേര്‍ന്നാണ് മാല പിടിച്ചുപറിച്ചത്. പിന്നില്‍ നിന്നും ബൈക്കിലെത്തിയ സംഘം ലിജിയുടെ കഴുത്തിലുണ്ടായിരുന്ന മാല പിടിച്ചുപറിച്ചു.
പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതിനിടെ ലിജി സ്‌കൂട്ടറില്‍ നിന്നും വീണു. സ്‌കൂട്ടറില്‍ നിന്ന് വീണ ലിജിക്ക് പരിക്കേറ്റു. മാല പിടിച്ചുപറിക്കുന്നതിനിടെ ലിജി നിലത്ത് വീണെങ്കിലും അക്രമികള്‍ മാലയുമായി കടന്നുകളയുകയായിരുന്നു. സംഭവത്തില്‍ പൊഴിയൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.