HomeCrimeപ്രതികളെ കുറിച്ച്‌ വിവരം നല്‍കിയാല്‍ 20 ലക്ഷം പാരിതോഷികം; രാമേശ്വരം കഫേ ഫോടന കേസിൽ ലുക്ക്...

പ്രതികളെ കുറിച്ച്‌ വിവരം നല്‍കിയാല്‍ 20 ലക്ഷം പാരിതോഷികം; രാമേശ്വരം കഫേ ഫോടന കേസിൽ ലുക്ക് ഔട്ട് നോട്ടീസ് പുറത്ത് 

ബെംഗളുരു രാമേശ്വരം കഫെ സ്‌ഫോടനക്കേസിലെ മുഖ്യപ്രതികളായ മുസാബിർ ഹുസ്സൈൻ ഷാസിബ്‌, അബ്ദുല്‍ മതീൻ അഹമ്മദ് താഹ എന്നിവരെക്കുറിച്ച്‌ വിവരം നല്‍കുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച്‌ എന്‍ഐഎ. സ്ഫോടനത്തിന്റെ മുഖ്യ ആസൂത്രകൻ മുസമ്മില്‍ ഷെരീഫിനെ ഇന്നലെ എൻ ഐ എ അറസ്റ്റ് ചെയ്തിരുന്നു.

മൂന്ന് സംസ്ഥാനങ്ങളിലായി ഒന്നിലധികം സ്ഥലങ്ങളില്‍ നടത്തിയ റെയ്ഡിന് ശേഷമാണ് മുസമ്മിലിനെ അറസ്റ്റു ചെയ്തത്. ബോംബ് സ്ഫോടനത്തിന് ആവശ്യമായ സഹായം ചെയ്ത മുസമ്മില്‍ ശരീഫാണ് രാമേശ്വരം സ്ഫോടനത്തിന് പിന്നിലെ മുഖ്യ സൂത്രധാരനെന്നു ഔദ്യോഗിക പത്രക്കുറിപ്പിലൂടെ എൻഐഎ അറിയിച്ചു.

സ്ഫോടനം നടന്ന് 28 ദിവസത്തിനുശേഷമാണ് അറസ്റ്റ്. കേസുമായി ബന്ധപ്പെട്ട് കർണാടകയിലെ മാണ്ഡ്യ, ചിക്കമംഗളൂരു, ബെംഗളൂരു എന്നിവിടങ്ങള്‍ ഉള്‍പ്പടെ 12 സ്ഥലങ്ങളിലും, തമിഴ്‌നാട്ടില്‍ അഞ്ചിടത്തും, ഉത്തർപ്രദേശില്‍ ഒരിടത്തും എൻഐഎ സംഘം റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു അറസ്റ്റ്.

ബെംഗളൂരു ബ്രൂക്‌ ഫീല്‍ഡില്‍ സ്ഥിതി ചെയ്യുന്ന കഫെയില്‍ മാർച്ച്‌ ഒന്നിനായിരുന്നു സ്ഫോടനം നടന്നത്. കഫെയില്‍ ഭക്ഷണം കഴിക്കാനെന്ന വ്യാജേന എത്തിയ അജ്ഞാതൻ ബോംബ് അടങ്ങിയ ബാഗ് വാഷ്‌റൂമിനു സമീപമുള്ള ട്രേയില്‍ ഉപേക്ഷിച്ചു മടങ്ങുകയായിരുന്നു. ഉച്ചക്ക് 12.55ന് ബാഗില്‍നിന്ന് പത്തു സെക്കൻഡ് ഇടവേളയില്‍ രണ്ടു സ്ഫോടനങ്ങള്‍ നടക്കുകയും 10 പേർക്ക് പരുക്കേല്‍ക്കുകയും ചെയ്തു. തീവ്രത കുറഞ്ഞ ഐഇഡി സ്ഫോടനമാണ് നടന്നതെന്ന് ഫോറൻസിക് വിഭാഗം കണ്ടെത്തിയിരുന്നു.

മാർച്ച്‌ മൂന്നിനായിരുന്നു എൻഐഎ കേസ് ഏറ്റെടുക്കുന്നത്. മുസാബിറും അബ്ദുല്‍ മതീനും വേണ്ടിയുള്ള ഊര്‍ജ്ജിത അനേവഷണത്തിലാണ് എന്‍ ഐ എ. ഇതിന്റെ ഭാഗമായാണ് ഇവരുടെ ചിത്രങ്ങള്‍ പുറത്തുവിട്ടതും ഇവരെക്കുറിച്ച്‌ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചതും. സ്‌ഫോടനം നടത്തിയത് മുസാബിർ ഹുസ്സൈൻ ഷാസിബ്‌ ആണെന്ന് അന്വേഷണ സംഘം നേരത്തെ തിരിച്ചറിഞ്ഞിരുന്നു.

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Latest Posts