HomeCrimeമുല്ലപ്പൂ തരാമെന്ന് പറഞ്ഞ് വീട്ടിലേക്ക് കൂട്ടി കൊണ്ടു പോയി; 11 വയസുകാരിയ്ക്ക് നേരെ ലൈംഗികാതിക്രമം; 94...

മുല്ലപ്പൂ തരാമെന്ന് പറഞ്ഞ് വീട്ടിലേക്ക് കൂട്ടി കൊണ്ടു പോയി; 11 വയസുകാരിയ്ക്ക് നേരെ ലൈംഗികാതിക്രമം; 94 വയസ്സുകാരൻ അറസ്റ്റില്‍

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിക്കുനേരെ ലൈംഗികാതിക്രമം കാണിച്ച 94കാരൻ അറസ്റ്റില്‍. പുന്നയൂർക്കുളം അവണോട്ടുങ്ങല്‍ വീട്ടില്‍ കുട്ടനെയാണ് വടക്കേക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.

കടയില്‍ സാധനം വാങ്ങി തിരികെ പോകുകയായിരുന്ന 11 വയസ്സുകാരിയെ മുല്ലപ്പൂ തരാമെന്ന് പറഞ്ഞ് പ്രതി വീട്ടിലേക്ക് കൂട്ടി കൊണ്ടുപോകുകയായിരുന്നു.

വീടിനു പിന്നിലേക്ക് കൊണ്ടുപോയി ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ച വയോധികനെ തള്ളിമാറ്റി രക്ഷപെട്ട കുട്ടി മാതാപിതാക്കളോട് പറഞ്ഞതോടെയാണ് വിവരം പുറത്തറിയുന്നത്. പോക്സോ പ്രകാരം അറസ്റ്റുചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest Posts