ഇന്ന് മോദിയുടെ റോഡ് ഷോ; പാലക്കാട്ട് 50,000 പേരെ അണിനിരത്തി രാവിലെ റോഡ് ഷോ, കനത്ത സുരക്ഷ

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തില്‍. പാലക്കാട് 10.30 ന് റോഡ് ഷോ നടത്തും. രാവിലെ 10.15ന് പാലക്കാട് മേഴ്സി കോളേജിലെ ഹെലിപാഡിലിറങ്ങുന്ന പ്രധാനമന്ത്രി,റോഡ് മാർഗം റോഡ് ഷോ തുടങ്ങുന്ന അഞ്ചുവിളക്കിലെത്തും. അവിടെ മുതല്‍...

കടലിനടിയിലെ ദ്വാരകയില്‍ മയില്‍പീലി സമര്‍പ്പിച്ച്‌ ദര്‍ശനം നടത്തി മോദി| വീഡിയോ കാണാം 

ഹിന്ദുപുരാണവുമായി അടുത്ത ബന്ധമുള്ള തീർത്ഥാടനകേന്ദ്രമാണ് ഗുജറാത്തിലെ ദ്വാരക. കൃഷ്ണന്റെ നഗരമായാണ് ദ്വാരക പുരാണങ്ങളില്‍ പറയപ്പെടുന്നത്. കൃഷ്ണന്റെ മരണത്തോടെ ദ്വാരക കടലെടുത്തുപോയതായി പുരാണങ്ങളില്‍ പറയുന്നു. അറബിക്കടലില്‍ മുങ്ങിപ്പോയ ഈ നഗരം സ്ഥിതിചെയ്തിരുന്നതായി പറയപ്പെടുന്ന സ്ഥലത്ത് കടലില്‍...

മുകേഷിന് 14.98 കോടിയുടെ സ്വത്ത് കൂടെ ബിഎംഡബ്ല്യു, മഹീന്ദ്ര എക്സ്‌യുവി കാറുകളും; മുകേഷിനന്റെ സ്വത്ത് വിവരങ്ങൾ അറിയാം 

കൊല്ലത്തെ എൽഡിഎഫ് സ്ഥാനാർഥി എം.മുകേഷ് എംഎൽഎ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള ആദ്യ ദിവസംതന്നെ പത്രിക നൽകി. മുകേഷിന് 14.98 കോടിയുടെ സ്വത്താണു‌ള്ളതെന്നു സത്യവാങ്മൂലത്തിൽ പറയുന്നു. താരത്തിന്റെ സ്ഥാവര-ജംഗമ സ്വത്തുക്കളുടെ ആകെ മൂല്യം...

കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവം; ബിജെപി പ്രവര്‍ത്തകൻ പിടിയില്‍

കൊല്ലത്തെ എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തില്‍ ബിജെപി പ്രവർത്തകൻ അറസ്റ്റില്‍. ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജനറല്‍ സെക്രട്ടറിയുടെ മുളവന സ്വദേശിയുമായ സനലാണ് പിടിയിലായത്. ഇയാളെ സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടയച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി...

ഇ ഡി പിടിച്ചെടുത്ത പണം നിക്ഷേപകര്‍ക്ക് തിരികെ നല്‍കും; കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ കുറ്റക്കാരായ ആരെയും വെറുതെ...

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പും സ്വർണക്കടത്തും പരാമർശിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വർണക്കടത്തിന്റെ ശൃംഖല ഏത് ഓഫിസ് വരെ എത്തിയെന്ന് എല്ലാവർക്കും അറിയാമെന്നും കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പില്‍ കമ്യൂണിസ്റ്റ് പാർട്ടിയുടെ മുതിർന്ന...

നായകൻ ഐസക്ക് ഇതാ… ഐസക് വിജയിക്കും, വിജയിക്കും”: തിരഞ്ഞെടുപ്പ് പാരഡി പാട്ട് ഇറക്കിയ തോമസ് ഐസക്കിന് ഇൻബോക്സിൽ തെറിപ്പൂരം;...

സ്ഥാനാർത്ഥിയെ വർണിച്ച്‌ പാരഡിപ്പാട്ടുകള്‍ ഇറക്കുന്നത് തെരഞ്ഞെടുപ്പ് സമയത്ത് പതിവാണ്.അക്കാലത്തും സമീപകാലത്തും ട്രെൻഡിങ് ആയിട്ടുള്ള പാട്ടുകള്‍ക്കാകും പാരഡി ചമയ്ക്കുക. എന്നാല്‍, ഇങ്ങനെ ചമച്ച ഒരു പാരഡി പത്തനംതിട്ടയിലെ എല്‍ഡിഎഫ് സ്ഥാനാർത്ഥി തോമസ് ഐസക്കിന് തിരിച്ചടിച്ചു. ഇൻസ്റ്റഗ്രാം...

വമ്ബൻ വാഗ്ദാനങ്ങളുമായി സിപിഎം പ്രകടന പത്രിക; വിലക്കയറ്റം തടയും, ഇന്ധന വില കുറയ്ക്കും ……

വമ്ബൻ വാഗ്ദാനങ്ങളുമായി സിപിഎം പ്രകടനപത്രിക. ഇന്ധന വില കുറയ്‌ക്കും, വിലക്കയറ്റം നിയന്ത്രിക്കും, സിഎഎ റദ്ദാക്കും, കേന്ദ്ര നികുതിയില്‍ 50 ശതമാനം സംസ്ഥാനങ്ങള്‍ക്ക് നല്‍കുമെന്നാണ് സിപിഎമ്മിന്റെ പ്രധാന വാഗ്ദാനം. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും...

Video; ‘രാഹുല്‍ ഗാന്ധിയുടെ ഡിഎൻഎ പരിശോധിക്കണം’, അധിക്ഷേപ പരാമര്‍ശവുമായി പി.വി അൻവര്‍; വീഡിയോ കാണാം 

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ച്‌ നിലമ്ബൂർ എം.എല്‍.എ പി.വി അൻവർ. രാഹുല്‍ ഗാന്ധിയുടെ ഡി.എൻ.എ പരിശോധിക്കണമെന്ന് പി.വി അൻവർ പറഞ്ഞു. ഇടത്തനാട്ടുകര എല്‍.ഡി.എഫ് ലോക്കല്‍ കമ്മറ്റി സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായിയെ...

ഹര്‍ജി തള്ളി, എം. സ്വരാജിന് തിരിച്ചടി; കെ. ബാബുവിന് എം.എല്‍.എയായി തുടരാം

തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിലെ കെ. ബാബുവിന്റെ തിരഞ്ഞെടുപ്പുവിജയം ചോദ്യംചെയ്ത് എം. സ്വരാജ് നല്‍കിയ ഹർജി ഹൈക്കോടതി തള്ളി. ബാബുവിന് എം.എല്‍.എയായി തുടരാം. ജസ്റ്റിസ് പി.ജി. അജിത്കുമാറിന്റേതാണ് വിധി.  കെ. ബാബു വോട്ടർമാർക്ക് നല്‍കിയ സ്ലിപ്പില്‍...

‘മകന്റെ ഫ്‌ളാറ്റില്‍ വച്ച്‌ ജാവഡേക്കറെ കണ്ടിരുന്നു’; പോളിങ് ദിനത്തില്‍ സ്ഥിരീകരിച്ച്‌ ഇ.പി ജയരാജൻ

ബി.ജെ.പി. നേതാവ് പ്രകാശ് ജാവഡേക്കർ തന്നെ കണ്ടുവെന്ന് സ്ഥിരീകരിച്ച്‌ സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗവും എല്‍.ഡി.എഫ്. കണ്‍വീനറുമായ ഇ.പി. ജയരാജൻ. തിരുവനന്തപുരം ആക്കുളത്തെ മകന്റെ ഫ്ളാറ്റിലെത്തിയാണ് ജാവദേക്കർ കണ്ടത്. താൻ ഇവിടെ ഉണ്ടെന്ന് അറിഞ്ഞ്...

പത്മജ വേണുഗോപാല്‍ ബിജെപിയിലേക്ക്; നാളെ ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്

കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍ ബിജെപിയിലേക്ക്. നാളെ ഡല്‍ഹി ബിജെപി ആസ്ഥാനത്ത് വച്ച്‌ പാര്‍ട്ടി അംഗത്വം സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച്‌ അഭ്യൂഹങ്ങള്‍ ഉയര്‍ന്നെങ്കിലും പത്മജ ഉച്ചയോടെ ഇക്കാര്യം നിഷേധിച്ചിരുന്നു. സാമൂഹിക മാധ്യമത്തില്‍ ഇത്...

24 ന്യൂസിനെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോവുമെന്ന് ഇപി ജയരാജൻ, സൈബര്‍, ക്രിമിനല്‍ കേസുകള്‍ നല്‍കാനും തീരുമാനം 

തിരുവനന്തപുരം: 24 ന്യൂസ് ചാനലിനെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോവുമെന്ന് എല്‍ഡിഎഫ് കണ്‍വീനർ ഇപി ജയരാജൻ. 24 ന്യൂസിനെതിരെ സൈബർ, ക്രിമിനല്‍ കേസുകള്‍ നല്‍കുമെന്ന് ഇപി ജയരാജൻ വാർത്താ സമ്മേളനത്തില്‍ അറിയിച്ചു. വിദേശത്തു കോടികളുടെ...

വയനാട്ടില്‍ ആനി രാജ, തിരുവനന്തപുരത്ത് പന്ന്യൻ, തൃശൂരില്‍ സുനില്‍ കുമാര്‍; സിപിഐ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പില്‍ സിപിഐ മത്സരിക്കുന്ന നാല് സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. കേരളം ഉറ്റുനോക്കുന്ന പോരാട്ടം നടക്കുന്ന തൃശൂരില്‍ മുൻ മന്ത്രി വി.എസ്.സുനില്‍കുമാറാണ് സ്ഥാനാർഥി. തിരുവനന്തപുരത്ത് മുൻ എം.പി പന്ന്യൻ രവീന്ദ്രനും മാവേലിക്കരയില്‍ പുതുമുഖം സി.എ.അരുണ്‍കുമാറും...

കേരളം യുഡിഎഫ് തൂത്തുവാരും; ഇടതുമുന്നണിയും ബിജെപിയും ഒറ്റ സീറ്റ് പോലും നേടില്ല: എബിപി ന്യൂസ് സീ വോട്ടർ പുറത്തുവിട്ട...

ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളം യുഡിഎഫ് തൂത്തുവാരുമെന്ന് എപിബി ന്യൂസ്-സി വോട്ടർ അഭിപ്രായ സർവ്വേ. എൽഡിഎഫും എൻഡിഎയും ഒരു സീറ്റിൽ പോലും വിജയിക്കില്ലെന്നാണ് സർവ്വേ പറയുന്നത്. രാഹുൽ ഗാന്ധി വയനാട്ടിൽ ഇത്തവണയും മത്സരിക്കുന്നത് 2019-...

ഡീൻ കുര്യാക്കോസ് ഷണ്ഡൻ, പിജെ കുര്യൻ പെണ്ണുപിടിയൻ; അധിക്ഷേപ വാക്കുകളുമായി എം.എം മണി; വീഡിയോ കാണാം 

യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസിനും മുതിർന്ന നേതാവ് പി.ജെ കുര്യനും എതിരെ അധിക്ഷേപ വാക്കുകളുമായി എം.എം മണി. ഡീൻ കുര്യാക്കോസ് ഷണ്ഡനാണെന്നും, പിജെ കുര്യൻ പെണ്ണുപിടിയനാണെന്നുമാണ് മണിയുടെ വിവാദപരാമർശം. അനീഷ് രാജേന്ദ്രൻ അനുസ്മരണ ചടങ്ങിലാണ്...

രാഹുൽ ഗാന്ധി വയനാട്ടിൽ; കേരളത്തിലെ എല്ലാ സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചു; സമ്പൂർണ്ണ പട്ടിക വായിക്കാം. 

ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പിനുള്ള കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ന്യൂഡല്‍ഹിയില്‍ നടത്തിയ വാർത്താ സമ്മേളനത്തില്‍ കെ.സി. വേണുഗോപാലാണ് പട്ടിക പുറത്തുവിട്ടത്. തൃശ്ശൂരില്‍ കെ. മുരളീധരനും ആലപ്പുഴയില്‍ കെ.സി. വേണുഗോപാലും വടകരയില്‍ ഷാഫി പറമ്ബിലും മത്സരിക്കും....

ടൊവിനോയുടെ ചിത്രം ഉപയോഗിക്കരുത്’; സിപിഐക്ക് നോട്ടീസ് നല്‍കി തൃശൂര്‍ സബ് കളക്ടര്‍

നടൻ ടൊവിനോ തോമസിനൊപ്പമുള്ള ചിത്രം തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് ഉപയോഗിച്ചതിന് തൃശൂരിലെ എല്‍ഡിഎഫ് സ്ഥാനാർത്ഥി വിഎസ് സുനില്‍കുമാറിന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസ്.തൃശൂർ സബ് കളക്ടർ മുഹമ്മദ് ഷഫീഖ് ഇതുസംബന്ധിച്ച്‌ സിപിഐയ്ക്ക് നോട്ടീസ് നല്‍കി. ഇനി...

വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ കെ സുരേന്ദ്രനെ ഇറക്കി ബിജെപി; കൊല്ലത്ത് നടന്‍ ജി കൃഷ്ണകുമാര്‍

വയനാട്: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ സിറ്റിംഗ് മണ്ഡലമായ വയനാട് സീറ്റ് ബിഡിജെഎസില്‍ നിന്ന് ഏറ്റെടുത്ത് ബിജെപി. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മണ്ഡലത്തില്‍ മത്സരിക്കും. ആനി...

തൊഴിലുറപ്പില്‍ ഒപ്പിട്ട് മനുഷ്യച്ചങ്ങലയ്ക്ക് പോയി; പത്തനംതിട്ടയില്‍ 3 പേര്‍ക്ക് സസ്പെന്‍ഷന്‍

തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള ജോലിക്കായി എത്തിയ ശേഷം ഡിവൈഎഫ്ഐയുടെ മനുഷ്യച്ചങ്ങലയില്‍ പങ്കെടുക്കാന്‍ പോയ സംഭവത്തില്‍ പത്തനംതിട്ട പള്ളിക്കല്‍ പഞ്ചായത്തില്‍ സസ്പെന്‍ഷന്‍. മൂന്ന് മേറ്റ്മാരെ ഒരു വര്‍ഷത്തേക്കാണ് ഓംബുഡ്സ്മാന്‍ സസ്പെന്‍ഡ് ചെയ്തത്. മൂന്ന് മേറ്റുമാരുടെയും...

തൃശൂരില്‍ സുരേഷ് ഗോപി‌!; എല്‍ഡിഎഫിന് പൂജ്യം, എബിപി സീ വോട്ടര്‍ എക്സിറ്റ് പോള്‍ സര്‍വേ

ലോക്‌സഭാ തിരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നു. കേരളത്തില്‍ എല്‍ഡിഎഫിന് ഒറ്റ സീറ്റ് പോലും ലഭിക്കില്ലെന്നാണ് എബിപി ന്യൂസിന്റെ സ‌ർവേ ഫലം. യുഡിഎഫിന് 17 മുതല്‍ 19 സീറ്റ് വരെയും എൻഡിഎക്ക്...