HomeIndiaകടലിനടിയിലെ ദ്വാരകയില്‍ മയില്‍പീലി സമര്‍പ്പിച്ച്‌ ദര്‍ശനം നടത്തി മോദി| വീഡിയോ കാണാം 

കടലിനടിയിലെ ദ്വാരകയില്‍ മയില്‍പീലി സമര്‍പ്പിച്ച്‌ ദര്‍ശനം നടത്തി മോദി| വീഡിയോ കാണാം 

ഹിന്ദുപുരാണവുമായി അടുത്ത ബന്ധമുള്ള തീർത്ഥാടനകേന്ദ്രമാണ് ഗുജറാത്തിലെ ദ്വാരക. കൃഷ്ണന്റെ നഗരമായാണ് ദ്വാരക പുരാണങ്ങളില്‍ പറയപ്പെടുന്നത്.

കൃഷ്ണന്റെ മരണത്തോടെ ദ്വാരക കടലെടുത്തുപോയതായി പുരാണങ്ങളില്‍ പറയുന്നു. അറബിക്കടലില്‍ മുങ്ങിപ്പോയ ഈ നഗരം സ്ഥിതിചെയ്തിരുന്നതായി പറയപ്പെടുന്ന സ്ഥലത്ത് കടലില്‍ മുങ്ങി പ്രാർത്ഥന നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി.

കടലിനടിയില്‍ പ്രാർത്ഥന നടത്തുന്ന ചിത്രങ്ങളടക്കം എക്സില്‍ പോസ്റ്റ് ചെയ്ത് പ്രധാനമന്ത്രിയുടെ ഓഫീസ് തന്നെയാണ് വാർത്ത പങ്കുവെച്ചത്. കൃഷ്ണന് സമർപ്പിക്കാൻ മയില്‍പ്പീലികളുമായാണ് പ്രധാനമന്ത്രി കടലില്‍ മുങ്ങിയത്. സമയത്തിനും കാലത്തിനും അതീതമായ ഭക്തിയാണ് കടലിനടിയില്‍ അനുഭവപ്പെട്ടതെന്ന് പ്രധാനമന്ത്രി എക്സ് പോസ്റ്റില്‍ പറഞ്ഞു.

സമുദ്രത്തില്‍ മുങ്ങിപ്പോയ ദ്വാരക നഗരത്തിലെത്തി പ്രാർത്ഥിക്കുക എന്നത് ഭക്തിനിർഭരമായ അനുഭവമായിരുന്നു. ആധ്യാത്മിക പെരുമയുടെയും കാലാതീതമായ ഭക്തിയുടെയും പുരാതനയുഗത്തിലേക്ക് അടുപ്പിക്കപ്പെട്ടതായി എനിക്ക് അനുഭവപ്പെട്ടു. ഭഗവാൻ കൃഷ്ണൻ എല്ലാവരേയും അനുഗ്രഹിക്കട്ടെ’, പ്രധാനമന്ത്രി എക്സില്‍ കുറിച്ചു. കടലിനടിയില്‍നിന്നുള്ള വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

കച്ഛ് ഉള്‍ക്കടലില്‍ നിർമിച്ച പാലം ഉദ്ഘാടനം ചെയ്യാനാണ് പ്രധാനമന്ത്രി ദ്വാരകയിത്തിയത്. ‘സുദർശൻ സേതു’ എന്ന് പേര് നല്‍കിയിരിക്കുന്ന പാലം ഇന്ത്യയിലെ ഏറ്റവും വലിയ കേബിള്‍ പാലമാണ്. ദ്വാരകാധീശ്വര ക്ഷേത്രത്തിന് 30 കിലോമീറ്റർ അകലെയുള്ള ഓഖയില്‍ നിന്ന് കൃഷ്ണന്റെ അന്തഃപുരമെന്ന് വിശ്വസിക്കുന്ന ബേത് ദ്വാരക ദ്വീപിലേക്കുള്ള പാലമാണിത്.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Latest Posts