യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസിനും മുതിർന്ന നേതാവ് പി.ജെ കുര്യനും എതിരെ അധിക്ഷേപ വാക്കുകളുമായി എം.എം മണി.
ഡീൻ കുര്യാക്കോസ് ഷണ്ഡനാണെന്നും, പിജെ കുര്യൻ പെണ്ണുപിടിയനാണെന്നുമാണ് മണിയുടെ വിവാദപരാമർശം. അനീഷ് രാജേന്ദ്രൻ അനുസ്മരണ ചടങ്ങിലാണ് മണി വാ തുറന്നത്.
”ഇപ്പോ ദേ പൗഡറൊക്കെ പൂശി ഒരാളുടെ ഫോട്ടോ വച്ചിട്ടുണ്ട്, ഡീൻ. ശബ്ദിച്ചോ, ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും. ശബ്‌ദിച്ചിട്ടുണ്ടോ ഈ കേരളത്തിനു വേണ്ടി. നാടിനു വേണ്ടി പ്രസംഗിച്ചോ. എന്തുചെയ്തു? ചുമ്മാതെ വന്നിരിക്കുവാ, പൗഡറും പൂശി ബ്യൂട്ടിപാർലറില്‍ കയറി പടവും എടുത്ത് നടക്കുന്നു. ജനങ്ങള്‍ക്കൊപ്പം നില്‍ക്കാതെ ജനങ്ങള്‍ക്കു വേണ്ടി സംസാരിക്കാതെ നടക്കുന്നു. ഷണ്ഡൻ.
ഷണ്ഡൻമാരെ ഏല്‍പ്പിക്കുകയാ..എല്‍പിച്ചോ, കഴിഞ്ഞ തവണ വോട്ടു ചെയ്തവരൊക്കെ അനുഭവിച്ചോ. പിന്നേം വന്നിരിക്കുവാ ഞാൻ ഇപ്പോ ഒലത്താം ഒലത്താമെന്ന് പറഞ്ഞ്. ഇപ്പോ നന്നാക്കും. നീതിബോധമുള്ളവരാണെങ്കില്‍ കെട്ടിവച്ച കാശു കൊടുക്കാൻ പാടില്ല.”- എന്നാണ് എം.എം.മണി പറഞ്ഞത്.
ഇടുക്കി മുൻ എംപി പി ജെ കുര്യനെതിരെയും അധിക്ഷേപ പരാമർശമുണ്ട്. പി.ജെ കുര്യൻ പെണ്ണുപിടിയൻ ആണെന്നാണ് മണി വിശേഷിപ്പിച്ചത്.