HomeIndiaഓപ്പറേഷൻ സിന്ദൂർ: ഹ്രസ്വകാല തിരിച്ചടി ഉണ്ടാകാമെങ്കിലും ഇന്ത്യൻ ഓഹരി വിപണിക്കുള്ളത് പിന്നാലെ വൻ കുതിപ്പ് നേടിയ...

ഓപ്പറേഷൻ സിന്ദൂർ: ഹ്രസ്വകാല തിരിച്ചടി ഉണ്ടാകാമെങ്കിലും ഇന്ത്യൻ ഓഹരി വിപണിക്കുള്ളത് പിന്നാലെ വൻ കുതിപ്പ് നേടിയ ചരിത്രം; പ്രത്യാശയോടെ നിക്ഷേപകർ; വിശദാംശങ്ങൾ വായിക്കാം

പഹല്‍ഗാമില്‍ ഭീകരാക്രമണത്തിന് ഓപ്പറേഷൻ സിന്ദൂറിലൂടെ തിരിച്ചടി നൽകിയിരിക്കുകയാണ് ഇന്ത്യ. ഇത്തരം സംഘര്‍ഷങ്ങള്‍ ഓഹരി വിപണിയിൽ ഹ്രസ്വകാല അസ്ഥിരതകള്‍ക്ക് കാരണമാക്കിയേക്കാമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. എന്നാല്‍, ദീർഘകാലാടിസ്ഥാനത്തില്‍ വിപണി നിന്ന് ശക്തമായി തിരിച്ചുവരുമെന്നും ഇവര്‍ പറയുന്നു.

ദീർഘകാല അടിസ്ഥാനത്തിൽ വിപണിയിൽ വൻ നേട്ടം: ചരിത്രം ഇങ്ങനെ

ഓപ്പറേഷൻ സിന്ദൂരിനെത്തുടർന്ന് ഇന്ത്യ-പാകിസ്ഥാൻ സംഘർഷം രൂക്ഷമാകുന്നതിനാല്‍ വിപണികള്‍ അസ്ഥിരമായിരിക്കുമെങ്കിലും ദീർഘകാലത്തേക്ക് ഇവയ്ക്ക് സ്വാധീനം ചെലുത്താനാകില്ലെന്ന് കംപ്ലീറ്റ് സർക്കിള്‍സിന്റെ ഗുർമീത് ഛദ്ദ പറഞ്ഞു. ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാര്‍, ചൈന നിരക്കുകള്‍ കുറയ്ക്കുന്നത്, യുഎസ് ഫെഡിന്റെ ബോണ്ട് വാങ്ങല്‍ നടപടി എന്നീ മൂന്ന് പ്രധാന സംഭവവികാസങ്ങള്‍ വിപണിയെ പോസറ്റീവ് ആയി സ്വാധീനിക്കുമെന്നും ഗുർമീത് ഛദ്ദ പറഞ്ഞു.ചരിത്രപരമായി ഇത്തരം സംഭവങ്ങളില്‍ ഹ്രസ്വകാല ഇടിവുകളാണ് ഉണ്ടാകാറുളളത്.

കാർഗില്‍ യുദ്ധം (-4%), പാർലമെന്റ് ആക്രമണം (-3%), മുംബൈ ആക്രമണങ്ങള്‍ (-4%), ബാലകോട്ട് വ്യോമാക്രമണം (-3%) തുടങ്ങിയ സംഭവിച്ചപ്പോള്‍ വിപണിക്ക് നേരിയ തോതില്‍ നഷ്ടം സംഭവിച്ചു. എന്നാല്‍ കാർഗില്‍ യുദ്ധത്തിനുശേഷം ഒരു വർഷത്തിനുള്ളില്‍ സെൻസെക്സ് 63 ശതമാനം ഉയർന്നു. പാർലമെന്റ് ആക്രമണത്തിന്റെ അടുത്ത വർഷം അത് 20 ശതമാനത്തിലധികം ഉയർന്നു.

മുംബൈ ആക്രമണത്തിനുശേഷം 12 മാസത്തിനുള്ളില്‍ സെൻസെക്സ് 60 ശതമാനം നേട്ടമുണ്ടാക്കി, ബാലാകോട്ടിന് ശേഷം വർഷാവസാനത്തോടെ അത് 15 ശതമാനം ഉയർന്നു. വിപണിയില്‍ ഹ്രസ്വകാല ജാഗ്രത ന്യായമാണെങ്കിലും വ്യക്തത തിരികെ വരുമ്ബോള്‍ ഇന്ത്യൻ വിപണികള്‍ ശക്തമായ പ്രതിരോധശേഷി പ്രകടിപ്പിക്കുമെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു.

Latest Posts