HomeUncategorizedമാനിനെ കൊക്കില്‍ തൂക്കിയെടുത്ത് ആകാശത്തു കൂടി വട്ടമിട്ടു പറക്കുന്ന പരുന്ത്, വൈറൽ വീഡിയോ കാണാം 

മാനിനെ കൊക്കില്‍ തൂക്കിയെടുത്ത് ആകാശത്തു കൂടി വട്ടമിട്ടു പറക്കുന്ന പരുന്ത്, വൈറൽ വീഡിയോ കാണാം 

പക്ഷികളുടെ ഇരപിടുത്തത്തിന്റെ വീഡിയോകള്‍ നിമിഷനേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

അതില്‍ പ്രത്യേകിച്ച്‌ കഴുകനും പരുന്തുമൊക്കെ ഇരപിടിക്കുന്നതിന്റെ വീഡിയോകള്‍ അതിശയത്തോടെ മാത്രമേ കാഴ്ച്ചക്കാര്‍ക്ക് നോക്കിയിരിക്കാന്‍ കഴിയൂ. ഇരകളെ റാഞ്ചി പിടിക്കുന്നതില്‍ മുന്‍പന്തിയിലാണ് പരുന്തുകള്‍. തന്നേക്കാള്‍ ഭാരമുള്ള ഇരകളെ പിടിക്കുന്നതു മാത്രമല്ല അവയെ തൂക്കി ആകാശത്തു കൂടി പറന്ന് എവിടെയെങ്കിലും പോയിരുന്ന് കഴിക്കുന്നതിലും മുന്‍പന്തിയിലാണ് പരുന്തുകള്‍.

ഇപ്പോഴിതാ അത്തരത്തില്‍ ഒരു മാനിനെ പിടിക്കുന്ന പരുന്തിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്നത്. വീഡിയോയില്‍ ആകാശത്തു കൂടി തന്റെ ഇരയായ മാനിനെ കടിച്ചു പിടിച്ച്‌ ആകാശത്തു കൂടി പറക്കുന്ന പരുന്തിനെ കാണാം. അതിശയത്തോടെയല്ലാതെ ഈ വീഡിയോ ആര്‍ക്കും കണ്ടിരിക്കാന്‍ കഴിയില്ല. ഇത്രയും ഭാരമുള്ള ഇരയെ എത്ര അനായാസമായിട്ടാണ് പരുന്ത് കടിച്ചു പിടിക്കുന്നതെന്ന് വീഡിയോ കാണുന്ന ആരുമൊന്ന് ചിന്തിക്കും. എക്സ് പ്ലാറ്റ്ഫോമിലൂടെ വൈറലായ ഈ വീഡിയോ നിരവധി പേരാണ് ലൈക്കും ഷെയറും ചെയ്യുന്നത്.

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest Posts