HomeUncategorizedകിം ജോങ് ഉന്നിനെ സന്തോഷിപ്പിക്കാൻ 25 കന്യകകളുടെ പ്ലഷർ സ്ക്വാഡ്; പാട്ട്, നൃത്തം, മസാജ്, സെക്സ്...

കിം ജോങ് ഉന്നിനെ സന്തോഷിപ്പിക്കാൻ 25 കന്യകകളുടെ പ്ലഷർ സ്ക്വാഡ്; പാട്ട്, നൃത്തം, മസാജ്, സെക്സ് – വെളിപ്പെടുത്തൽ

കിം ജോങ് ഉന്‍ തന്റെ ‘പ്ലഷര്‍ സ്‌ക്വാഡിനായി’ ഓരോ വര്‍ഷവും 25 കന്യക പെണ്‍കുട്ടികളെ തിരഞ്ഞെടുക്കാറുണ്ടെന്ന് ഉത്തരകൊറിയന്‍ യുവതി.

ഉത്തരകൊറിയയില്‍ നിന്ന് രക്ഷപ്പെട്ട യെയോന്‍മി പാര്‍ക്ക് എന്ന യുവതിയാണ് കിം ജോങ് ഉന്നിനെ കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ഒരു അന്താരാഷ്‌ട്ര മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് അവര്‍ വെളിപ്പെടുത്തല്‍ നടത്തിയത്.

ഒരുപാട് മാനദണ്ഡങ്ങളോടെയാണ് ‘പ്ലഷര്‍ സ്‌ക്വാഡ്’ സംഘത്തെ ഓരോ വര്‍ഷവും രൂപീകരിക്കുന്നത്. പെണ്‍കുട്ടികളെ തിരഞ്ഞെടുക്കുന്നത് അവരുടെ രൂപവും രാഷ്‌ട്രീയ വിശ്വസ്തതയും അടിസ്ഥാനമാക്കിയാണ്. കിമ്മിന്റെ ‘പ്ലഷര്‍ സ്‌ക്വാഡിനായി’ തന്നെയും രണ്ടുതവണ സെലക്റ്റ് ചെയ്തിട്ടുണ്ടെന്നും, എന്നാല്‍ കുടുംബ നില കാരണം തെരഞ്ഞെടുക്കപ്പെട്ടില്ലെന്നും യെയോന്‍മി വ്യക്തമാക്കി.

‘പ്ലഷര്‍ സ്‌ക്വാഡുകള്‍ ഉണ്ടാക്കാന്‍ അവര്‍ സ്‌കൂളുകളിലേക്കാണ് പോകുന്നത്. ആദ്യം ക്ലാസ് മുറികള്‍ സന്ദര്‍ശിക്കും അവിടെ സുന്ദരികളെ കിട്ടിയില്ലെങ്കില്‍ വിദ്യാഭ്യാസ സ്ഥപനങ്ങളിലെ കളിസ്ഥലങ്ങളിലേക്ക് പോകും. സുന്ദരികളായ പെണ്‍കുട്ടികളെ കണ്ടെത്തിയാല്‍, അവര്‍ ആദ്യം ചെയ്യുന്നത് അവരുടെ കുടുംബ നിലയും അവരുടെ രാഷ്‌ട്രീയ നിലയും പരിശോധിക്കുകയാണ്. ഉത്തര കൊറിയയില്‍ നിന്ന് രക്ഷപ്പെട്ട അല്ലെങ്കില്‍ ദക്ഷിണ കൊറിയയിലോ മറ്റ് രാജ്യങ്ങളിലോ ബന്ധുക്കളുള്ള കുടുംബത്തില്‍പെട്ട പെണ്‍കുട്ടികളെ അതില്‍ നിന്ന് ഒഴിവാക്കും.

പെണ്‍കുട്ടികളെ തെരഞ്ഞെടുത്തുകഴിഞ്ഞാല്‍, അവര്‍ കന്യകകളാണെന്ന് ഉറപ്പാക്കാന്‍ അവരെ വൈദ്യപരിശോധനയ്‌ക്ക് വിധേയരാക്കും. പരിശോധനയ്‌ക്കിടെ, ഒരു ചെറിയ പാടു പോലും അയോഗ്യതയിലേക്ക് നയിക്കുന്നു. കഠിനമായ പരിശോധനയ്‌ക്ക് ശേഷം, ഉത്തരകൊറിയയില്‍ നിന്ന് ഏതാനും പെണ്‍കുട്ടികളെ മാത്രമേ പ്യോങ്‌യാങ്ങിലേക്ക് അയയ്‌ക്കുകയുള്ളൂ, അവിടെ ഏകാധിപതിയും രാജ്യത്തിന്റെ നേതാവുമായ കിമ്മിന്റെ ആഗ്രഹങ്ങള്‍ നിറവേറ്റുക എന്നതാണ് അവരുടെ ഏക ചുമതല.

സ്‌ക്വാഡിനെ മൂന്ന് വ്യത്യസ്ത ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു, ഒന്ന് മസാജിനായും മറ്റൊന്ന് പാട്ടുകളും നൃത്തങ്ങളും അവതരിപ്പിക്കുന്നതിനായുമാണ്. മൂന്നാമത്തെ കൂട്ടര്‍ കിം ജോങ് ഉന്നുമായും മറ്റ് പുരുഷന്മാരുമായും (സൈനിക ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍) ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടണും നിയോഗിക്കപ്പെടുന്നു. ഈ പുരുഷന്മാരെ എങ്ങനെ പ്രീതിപ്പെടുത്താമെന്നത് അവരെ പഠിപ്പുക്കും. അത് മാത്രമാണ് അവരുടെ ചുമതലയെന്നും പാര്‍ക്ക് പറഞ്ഞു.

കിം ജോങ് ഉന്നിനെ സേവിക്കാന്‍ ഏറ്റവും ആകര്‍ഷകമായ പെണ്‍കുട്ടികളെ തിരഞ്ഞെടുക്കുമ്ബോള്‍, താഴ്ന്ന റാങ്കിലുള്ള ജനറല്‍മാരെയും രാഷ്‌ട്രീയക്കാരെയും തൃപ്തിപ്പെടുത്താന്‍ മറ്റുള്ളവരെ നിയോഗിക്കുന്നു. സ്‌ക്വാഡിലെ അംഗങ്ങള്‍ ഇരുപതുകളുടെ മധ്യത്തില്‍ എത്തിയാല്‍ അവരുടെ കാലാവധി അവസാനിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അവരില്‍ ചിലര്‍ പലപ്പോഴും നേതാവിന്റെ അംഗരക്ഷകരെ വിവാഹം കഴിക്കുന്നു.

1970കളിലെ കിം ജോങ് ഉന്നിന്റെ പിതാവ് കിം ജോങ് രണ്ടാമന്റെ കാലഘട്ടത്തിലാണ് ഈ ‘പ്ലഷര്‍ സ്‌ക്വാഡിന്റെ’ ഉത്ഭവമെന്നാണ് യെയോന്‍മി പാര്‍ക്ക് പറയുന്നത്. അദേഹം കന്യകകളായ പെണ്‍കുട്ടികളുമായി ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ അമരത്വം ലഭിക്കുമെന്നാണ് വിശ്വസിച്ചിരുന്നത്. എന്നാല്‍ ജോങ് രണ്ടാമന്‍ 2011ല്‍ 70 വയസ്സില്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചു.

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest Posts