യുകെയിലെ കേംബ്രിജില്‍ താമസിക്കുന്ന മലയാളി നഴ്‌സ് മിനി മാത്യു (46) മരിച്ചു. കാന്‍സര്‍ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുകയായിരുന്നു. കോട്ടയം കുറ്റിക്കല്‍ സൗത്ത് പാമ്പാടി സ്വദേശിനിയാണ് മിനി.
ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും രോഗം പടര്‍ന്നതോടെയാണ് സ്ഥിരി ഗുരുതരമായത്. വിദഗ്ധ ചികിത്സ ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ വിഫലമാക്കിയാണ് മിനി മരണത്തിനു കീഴടങ്ങിയത്. സംസ്‌കാരം വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് 2.30ന് കോട്ടയം സൗത്ത് പാമ്പാടി സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ നടക്കും.