എസ്.ബി.ഐ ജനറല്‍ ഇൻഷ്വറൻസിന്റെ പുതിയ ഇൻഷ്വറൻസ് പദ്ധതിയായ ഹെല്‍ത്ത് ആല്‍ഫ വിപണിയില്‍ അവതരിപ്പിച്ചു. ഉപഭോക്താക്കള്‍ക്ക് താങ്ങാനാവുന്ന വൈവിദ്ധ്യമാർന്ന ആരോഗ്യ പരിചരണ ആവശ്യങ്ങള്‍ നിറവേറ്റുന്ന അനുയോജ്യമായ ആരോഗ്യ പരിചരണം ഉറപ്പാക്കുന്നതും ആശുപത്രി ചെലവുകള്‍ കുറയ്ക്കാനും കഴിയുന്ന ഇൻഷ്വറൻസാണിത്.18 വയസ് മുതല്‍ പ്രായ പരിധിയില്ലാതെ ചേരാം.
കുട്ടികള്‍ക്ക് 91 ദിവസം മുതല്‍ 25 വർഷമാണ് ഇതിന്റെ പരിധി. പോളിസിയില്‍ ക്ലെയിമുകളില്ലെങ്കില്‍ പ്രതിവർഷം പത്തിരട്ടി വരെ ക്യുമിലേറ്റീവ് ബോണസ് ലഭ്യമാകും. പോളിസിയിലുള്ള അടിസ്ഥാന പരിരക്ഷ പരിധിയില്ലാത്തതാണ്.ആഡ് ഓണിലൂടെ പ്രതിദിന ഫിറ്റ്നെസ് പ്രവർത്തനങ്ങളിലും സ്‌പോർട്ട്സിലുണ്ടാകുന്ന പരുക്കുകള്‍ക്ക് ഒ.പി.ഡി ആനുകൂല്യങ്ങള്‍ നല്‍കും.
സ്‌പെഷലിസ്റ്റ് കണ്‍സള്‍ട്ടേഷൻ, രോഗനിർണയ പരിശോധനകള്‍, പ്രിസ്ക്രൈബ് ചെയ്യുന്ന മരുന്നുകള്‍, ഫിസിക്കല്‍ തെറാപി എന്നിവയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജി.എസ്‍.ടി പരിഷ്ക്കാരങ്ങള്‍ക്ക് ശേഷം ഈ രംഗത്ത് ആദ്യമായി ഏറെ സവിശേഷതകളുമായി ഹെല്‍ത്ത് ആല്‍ഫ പുറത്തിറക്കുന്നതില്‍ ആഹ്ളാദമുണ്ടെന്ന് എസ്.ബി.ഐ ജനറല്‍ ഇൻഷ്വറൻസ് ഡെപ്യൂട്ടി ചീഫ് എക്‌സിക്യുട്ടീവ് ഓഫിസർ മുഹമ്മദ് ആരിഫ് ഖാൻ പറഞ്ഞു.


