ഒരു മാരുതി 800 ല്‍ നിന്നും തുടങ്ങിയ യാത്ര! ഇന്ന് ലംബോർഗിനി ഉറുസ്, മെഴ്‌സിഡസ് ബെൻസ് , റേഞ്ച് റോവർ തുടങ്ങിയ നിരവധി വണ്ടികള്‍ സ്വന്തമായി അദ്ദേഹത്തിനുണ്ട്. നന്ദനം സിനിമയിലേക്ക് മണിയൻപിള്ള രാജുവാണ് പൃഥ്വി രാജ് സുകുമാരനെ നിർദ്ദേശിക്കുന്നത്. ഒരുപക്ഷേ അന്ന് അദ്ദേഹം പോലും കരുതിക്കാണില്ല രാജു ഇന്ന് മലയാള സിനിമ അടക്കിവാഴുമെന്ന്. മലയാളത്തിന് പുറമെ അന്യഭാഷാ ചിത്രങ്ങളിലും അഭിനയിക്കുന്ന താരം തന്റെ നിർമ്മാണകമ്ബനി വഴി നിരവധി വൻ ഹിറ്റുകളാണ് പണം മുടക്കി നിർമ്മിച്ചത്. ഇതുകൂടാതെ തൻറെ വിതരണ കമ്പനിയിലൂടെ അന്യഭാഷാ ബിഗ് ബഡ്ജറ്റ് പാൻ ഇന്ത്യ ചിത്രങ്ങള്‍ കേരളത്തില്‍ എത്തിക്കുന്നതിലും പ്രിഥ്വി പ്രധാന പങ്കുവഹിക്കുന്നുണ്ട്.
സിനിമയില്‍ നിന്നും നേടിയതിനു പുറമെ സിനിമയിലേക്ക് കൊടുക്കാനും അദ്ദേഹത്തിന് സാധിച്ചു എന്നുള്ളതാണ് ആരാധകരെ സംബന്ധിച്ചടത്തോളം ഏറ്റവും വലിയ സന്തോഷം. നാല്പത്തിമൂന്നിലേക്ക് കടക്കുമ്ബോഴേക്കും തന്നെ കൊണ്ട് എത്തിപിടിക്കാവുന്ന മേഖലകള്‍ എല്ലാം അദ്ദേഹം സ്വന്തമാക്കി. നിർമ്മാതാവ് നടൻ വിതരണക്കാരൻ എന്നീ മേഖലകളിൽ തിളങ്ങിയത് പോലെ തന്നെ സംവിധായകൻ എന്ന നിലയിലും പൃഥ്വിരാജ് മികവു തെളിയിച്ചിട്ടുണ്ട്. അദ്ദേഹത്തിൻറെ സംവിധാന സംരംഭങ്ങൾ ആയ ലൂസിഫർ, എമ്പുരാൻ ബ്രോ ഡാഡി എന്നിവ വമ്പൻ ഹിറ്റുകൾ ആയിരുന്നു. സംവിധാനം ചെയ്ത മൂന്നു ചിത്രങ്ങളിലും മോഹൻലാലിനെയാണ് പൃഥ്വിരാജ് നായകനായി അവതരിപ്പിച്ചത്.
കോടികളുടെ പ്രോപ്പർട്ടികൾ: കേരളത്തിലും മറ്റുനാടുകളിലും ആയി കോടികൾ വിലമതിക്കുന്ന പ്രോപ്പർട്ടികള്‍ ആണ് പൃഥ്വിക്ക് ഉള്ളത്. കേരളത്തിൽ മാത്രമല്ല തൃശൂരും,അനന്തപുരിയിലും, എറണാകുളത്തും പ്രോപ്പർട്ടികള്‍ പൃഥ്‌വിക്ക് ഉണ്ട്. ഒരിക്കല്‍ മുംബൈയില്‍ കണ്ട ഒരു ഫ്ലാറ്റ് വിലകൂടിയതുകൊണ്ട് മാറ്റിവച്ച ഇടത്തുതന്നെ കോടികളുടെ ഫ്ലാറ്റ് സ്വന്തമാക്കിയും ആ ദേശത്തേക്ക് താമസം മാറിയും മാസ് ആകാനും പൃഥ്വിക്ക് സാധിച്ചു എന്നുള്ളതാണ് സത്യം.
ആഡംബര വാഹനങ്ങളുടെ നീണ്ട നിര: കേരളത്തില്‍ അധികമാർക്കും സ്വന്തമായില്ലാത്ത വിവിധ സ്പോർട്സ് കാറുകള്‍ ബൈക്കുകള്‍ ഒക്കെയും പൃഥ്വി സ്വന്തമാക്കി. ലംബോർഗിനി ഉറുസ്, മെഴ്‌സിഡസ്-എഎംജി ജി 63, റേഞ്ച് റോവർ വോഗ്, ലാൻഡ് റോവർ ഡിഫൻഡർ, പോർഷെ കയെൻ തുടങ്ങിയ ആഡംബര വാഹനങ്ങള്‍ ആണ് നാല്പത്തിമൂന്നുവയസിനുള്ളില്‍ പൃഥ്വിരാജ് സുകുമാരൻ തന്റെ കാർ ശേഖരത്തില്‍ ഉള്‍പ്പെടുത്തിയത്. ഒരു മാരുതി 800 ല്‍ നിന്നും തുടങ്ങിയ യാത്രയാണ് ഇവിടെ വരെ എത്തി നിൽക്കുന്നത്.


