HomeUncategorizedഇസ്രയേല്‍- ഇറാൻ സംഘര്‍ഷം;  ഇറാന് നേരെ മിസൈല്‍ തൊടുത്ത് ഇസ്രയേല്‍

ഇസ്രയേല്‍- ഇറാൻ സംഘര്‍ഷം;  ഇറാന് നേരെ മിസൈല്‍ തൊടുത്ത് ഇസ്രയേല്‍

രാജ്യത്തെ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ ഇറാന് തിരിച്ചടി നല്‍കി ഇസ്രായേല്‍.

ഇസ്രായേലിന്റെ മിസൈലുകള്‍ ഇറാനില്‍ പതിച്ചതായി അന്താരാഷ്‌ട്ര മാദ്ധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. ഇറാൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തില്‍ സ്ഫോടന ശബ്ദം കേട്ടുവെന്നും, ഇതിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും ഇറാന്റെ വാർത്താ ഏജൻസിയായ ഫാർസ് റിപ്പോർട്ട് ചെയ്യുന്നു.

ഇറാന്റെ യുനേറിയം പദ്ധതിയുടെ കേന്ദ്രമായ നതാൻസ് ഉള്‍പ്പെടെ നിരവധി ഇറാനിയൻ ആണവ സൈറ്റുകള്‍ ഇസ്ഫഹാൻ മേഖലയില്‍ സ്ഥിതി ചെയ്യുന്നുണ്ട്. ആക്രമണ സൂചനകള്‍ ലഭിച്ചതിന് പിന്നാലെ ഇറാന്റെ വ്യോമാതിർത്തിയില്‍ നിരവധി വിമാനങ്ങള്‍ വഴിതിരിച്ച്‌ വിട്ടിട്ടുണ്ട്. സിറിയയിലെ എംബസി ആക്രമിച്ചത് ഇസ്രായേല്‍ ആണെന്ന് ആരോപിച്ചാണ് കഴിഞ്ഞ ദിവസം ഇസ്രായേലിന് നേരെ ഇറാൻ നൂറ് കണക്കിന് ഡ്രോണുകളും മിസൈലുകളും വിക്ഷേപിച്ചത്.

ഇതില്‍ ഭൂരിഭാഗം ഡ്രോണുകളും മിസൈലുകളും ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുൻപ് തന്നെ അമേരിക്കയുടെ കൂടി സഹായത്തോടെ ഇസ്രായേല്‍ തകർത്തിരുന്നു. ഇറാന് കനത്ത തിരിച്ചടി നല്‍കുമെന്ന് ഇസ്രായേലും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇസ്രായേല്‍-ഹമാസ് പോരാട്ടം മറ്റ് ഇടങ്ങളിലേക്ക് കൂടി വ്യാപിക്കുമെന്ന ആശങ്കയാണ് പല രാജ്യങ്ങളും പങ്കുവയ്‌ക്കുന്നത്.

വ്യോമാക്രമണത്തിന് മറുപടിയായി ഇറാനോട് എപ്രകാരം പ്രതികരിക്കണമെന്ന കാര്യം തന്റെ രാജ്യം തീരുമാനിക്കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഇറാനെതിരെ സംയമനം പാലിക്കണമെന്ന സഖ്യകക്ഷികളുടെ ആഹ്വാനം തള്ളിക്കൊണ്ടായിരുന്നു നെതന്യാഹുവിന്റെ പ്രഖ്യാപനം. ഇസ്രായേലിന്റെ ഭാഗത്ത് നിന്ന് ആക്രമണുണ്ടായാല്‍ മേഖലയിലെ സ്ഥിതിഗതികള്‍ വഷളാകുമെന്നും, ആയതിനാല്‍ സംയമനം പാലിക്കണമെന്നുമാണ് സഖ്യകക്ഷികള്‍ ഇസ്രായേലിനോട് അഭ്യർത്ഥിച്ചത്. അമേരിക്ക, യുകെ, ഫ്രാൻസ് എന്നീ രാജ്യങ്ങളാണ് ആദ്യഘട്ടത്തില്‍ ഈ ആവശ്യം ഉന്നയിച്ചത്. പിന്നാലെ ബ്രിട്ടീഷ്, ജർമ്മൻ വിദേശകാര്യ മന്ത്രിമാർ ഉള്‍പ്പെടെ ഇസ്രായേലിനോട് ഈ ആവശ്യം ഉന്നയിച്ചിരുന്നു

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest Posts