ലണ്ടൻ: ലോക്സഭ തെരെഞ്ഞെടുപ്പും പ്രചരണവും നിർണാക ഘട്ടത്തിലേക്കടുക്കുന്നതിനോടനുബന്ധിച്ച്, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (യു കെ) – കേരള ചാപ്റ്റർ തെരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി ‘MISSION 2024’ – ന്റെ
നേതൃത്വത്തിൽ കേരളത്തിലെ 20 ലോക്സഭ മണ്ഡലങ്ങളിലെയും യുഡിഎഫ് സ്ഥാനാർഥികളുടെ വിജയത്തിനായി ഏപ്രിൽ 20 – ന് (ശനിയാഴ്ച) ‘A DAY FOR ‘INDIA” ക്യാമ്പയിൻ സംഘടിപ്പിക്കും. പ്രമുഖ കോൺഗ്രസ് നേതാവും കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം, കെപിസിസി വാർ റൂം ചെയർമാൻ എന്നീ ചുമതലകൾ വഹിക്കുന്ന ശ്രീ. എം ലിജു ക്യാമ്പയിൻ ഉൽഘാടനം ചെയ്യും. യു കെ സമയം രാവിലെ 10 മണിക്ക് ഓൺലൈൻ (ZOOM) ആയാണ് ഉൽഘാടന ചടങ്ങുകൾ.
2024 ലോകസഭ തെരഞ്ഞെടുപ്പിൽ കേരളത്തിലെ കോൺഗ്രസ് പാർട്ടിക്ക് പ്രചാരണ തന്ത്രങ്ങളൊരുക്കാൻ നിയോഗിക്കപ്പെട്ട ശ്രീ. എം ലിജു, ‘A DAY FOR ‘INDIA”
ക്യാമ്പയിനിന്റെ ഉൽഘാടകനായി എത്തുന്നത് പ്രവാസികളായ കോൺഗ്രസ് പ്രവർത്തകരെ വലിയ ആവേശഭരിതരാക്കിയിട്ടുണ്ട്.
ക്യാമ്പയിനിന്റെ ഭാഗമായി അന്നേദിവസം, യു കെയുടെ വിവിധ ഭാഗങ്ങളിൽ (വാർ റൂം) ഐഒസി (യു കെ) – കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ ഒരുമിച്ചുകൂടി, വിവിധ സോഷ്യൽ മീഡിയ പ്ലാറ്റഫോമുകൾ മുഖേന
മുഴുവൻ സമയ പ്രചാരണം സംഘടിപ്പിക്കും. രാജ്യം തന്നെ അപകടത്തിലായ വളരെ സങ്കീർണ്ണമായ സാഹചര്യത്തിൽ നടക്കുന്ന ഈ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം പ്രവാസലോകത്തിനും അവരിലൂടെ വോട്ടർമാരായ അവരുടെ ബന്ധു – മിത്രാധികളിലേക്ക് എത്തിക്കുക, കേന്ദ്ര – സംസ്ഥാന സർക്കാരുകൾ പ്രവാസികളോടടക്കം ചെയ്ത ജനദ്രോഹ നടപടികൾ തുറന്നു കാട്ടുക, കേരളത്തിലെ ഇരുപതു ലോക്സഭ മണ്ഡലങ്ങളിലും യുഡിഫ് സ്ഥാനാർഥികളുടെ വിജയം ഉറപ്പാക്കുക എന്നിവയാണ് ‘A DAY FOR ‘INDIA” ക്യാമ്പയിനിലൂടെ ഐഒസി (യു കെ) ലക്ഷ്യമിടുന്നത്.
വിവിധ സോഷ്യൽ മീഡിയ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി ഒരേ ദിവസം, യു കെയിലെ വിവിധ ഭാഗങ്ങളിൽ സജ്ജീകരിച്ചിരിക്കുന്ന ‘വാർ റൂം’ മുഖേന, പ്രചാരണം കൂടുതൽ കൂട്ടായ്മയിലേക്കും ജനങ്ങളിലേക്കും എത്തിക്കുന്നത്തിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായി തെരഞ്ഞെടുപ്പു കമ്മിറ്റിയെ പ്രതിനിധീകരിച്ചുകൊണ്ട് ഐഒസി (യു കെ) – കേരള ചാപ്റ്റർ മീഡിയ കോർഡിനേറ്റർ റോമി കുര്യാക്കോസ്, സീനിയർ ലീഡർ സുരാജ് കൃഷ്ണൻ, പ്രചാരണ കമ്മിറ്റി കൺവീനർ സാം ജോസഫ് എന്നിവർ അറിയിച്ചു.
വിവിധ സോഷ്യൽ മീഡിയ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി ഒരേ ദിവസം, യു കെയിലെ വിവിധ ഭാഗങ്ങളിൽ സജ്ജീകരിച്ചിരിക്കുന്ന ‘വാർ റൂം’ മുഖേന, പ്രചാരണം കൂടുതൽ കൂട്ടായ്മയിലേക്കും ജനങ്ങളിലേക്കും എത്തിക്കുന്നത്തിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായി തെരഞ്ഞെടുപ്പു കമ്മിറ്റിയെ പ്രതിനിധീകരിച്ചുകൊണ്ട് ഐഒസി (യു കെ) – കേരള ചാപ്റ്റർ മീഡിയ കോർഡിനേറ്റർ റോമി കുര്യാക്കോസ്, സീനിയർ ലീഡർ സുരാജ് കൃഷ്ണൻ, പ്രചാരണ കമ്മിറ്റി കൺവീനർ സാം ജോസഫ് എന്നിവർ അറിയിച്ചു.
ഏപ്രിൽ 20 – ന് (ശനിയാഴ്ച) സംഘടിപ്പിക്കുന്ന ‘A Day for ‘INDIA” ക്യാമ്പയിനിൽ യു കെയിലെ പ്രബുദ്ധരായ എല്ലാ ജനാതിപത്യ – മതേതര വിശ്വാസികളും ഭാഗമാകണമെന്നും ഇന്ത്യയുടെ പൈതൃകം സംരക്ഷിക്കപ്പെടുന്നതിൽ നിർണ്ണായകമായ ഈ ഘട്ടത്തിൽ, ഒരു ദിവസം നമ്മുടെ മാതൃരാജ്യത്തിനായി മാറ്റിവെച്ചു സഹകരിക്കണമെന്നും ഐഒസി (യു കെ) – കേരള ചാപ്റ്റർ പ്രസിഡന്റ് സുജു ഡാനിയേൽ, വക്താവ് അജിത് മുതയിൽ എന്നിവർ പറഞ്ഞു.
വാർ റൂം ലീഡേഴ്‌സ്:
ബോബിൻ ഫിലിപ്പ് (ബിർമിങ്ഹാം), റോമി കുര്യാക്കോസ് (ബോൾട്ടൻ), സാം ജോസഫ് (ലണ്ടൻ), വിഷ്ണു പ്രതാപ് (ഇപ്സ്വിച്), അരുൺ പൂവത്തുമൂട്ടിൽ (പ്ലിമൊത്ത്), ജിപ്സൺ ഫിലിപ്പ് ജോർജ് (മാഞ്ചസ്റ്റർ), സോണി പിടിവീട്ടിൽ (വിതിൻഷോ), ഷിനാസ് ഷാജു (പ്രെസ്റ്റൺ)
തെരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി ഭാരവാഹികൾ:
സാം ജോസഫ് (കൺവീനർ), റോമി കുര്യാക്കോസ്, സുരജ് കൃഷ്ണൻ, നിസാർ അലിയാർ (കോ – കൺവീനേഴ്‌സ്)
കമ്മിറ്റി അംഗങ്ങൾ:
അരുൺ പൗലോസ്, അജി ജോർജ്, അരുൺ പൂവത്തൂമൂട്ടിൽ, വിഷ്ണു പ്രതാപ്, വിഷ്ണു ദാസ്, ജിതിൻ തോമസ്, ജെന്നിഫർ ജോയ്
Zoom Link
https://us06web.zoom.us/j/89983950412?pwd=g22NqPMjE8XjcWxCJ46dKbHPcNQqNA.1
Meeting ID: 899 8395 0412
Passcode: 743274