സ്കൂള്‍ അദ്ധ്യാപികയ്‌ക്ക് നേരെ പ്രിൻസിപ്പലിന്റെ അതിക്രമം. സ്കൂള്‍ പ്രവർത്തി സമയത്ത് ക്ലാസ് എടുക്കാതെ മുഖത്തു ഫേഷ്യല്‍ ചെയ്യുകയായിരുന്നു പ്രിൻസിപ്പല്‍.
ഈ ദൃശ്യങ്ങള്‍ പകർത്തിയ അദ്ധ്യാപികയ്‌ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഉത്തർപ്രദേശിലെ ഉന്നാവോയിലുള്ള ഒരു പ്രൈമറി സ്കൂളിലാണ് സംഭവം. പ്രിൻസിപ്പല്‍ അദ്ധ്യാപികയെ ഇഷ്ടികകൊണ്ട് ഇടിക്കുകയും കൈ കടിച്ചു മുറിവേല്‍പ്പിക്കുകയും ചെയ്തു.
സ്കൂള്‍ പ്രവർത്തി സമയത്ത് കുട്ടികള്‍ക്ക് ക്ലാസെടുക്കാതെയാണ് പ്രിൻസിപ്പല്‍ ക്യാമ്ബസിന്റെ അടുക്കളയില്‍ ഇരുന്ന് മുഖത്ത് സൗന്ദര്യ വർദ്ധനവിനുള്ള ഫേഷ്യല്‍ ചെയ്തത്. ഇത് അദ്ധ്യാപിക കയ്യോടെ പിടികൂടുകയായിയുന്നു. അദ്ധ്യാപിക പകർത്തിയ സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. വീഡിയോ വൈറലായതോടെ ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു. പ്രിൻസിപ്പലിനെതിരെ അദ്ധ്യാപിക പൊലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്.