HomeUncategorizedഒമാനിലെ ഖസബില്‍ ബോട്ട് അപകടം; മലയാളി കുട്ടികള്‍ മരിച്ചു

ഒമാനിലെ ഖസബില്‍ ബോട്ട് അപകടം; മലയാളി കുട്ടികള്‍ മരിച്ചു

ഒമാനിലെ ഖസബില്‍ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ കോഴിക്കോട് സ്വദേശികളായ കുട്ടികള്‍ മരിച്ചു. കോഴിക്കോട് നരിക്കുനി പുല്ലാളൂർ സ്വദേശികളായ കുടുംബം സഞ്ചരിച്ചിരുന്ന സ്പീഡ് ബോട്ടാണ് അപകടത്തില്‍ പെട്ടത്.

പുല്ലാളൂർ തച്ചൂർ താഴം വള്ളില്‍ ലുക്മാനുല്‍ ഹക്കീം – മുഹ്സിന ദമ്ബതികളുടെ മക്കളായ ഹൈസം (ഏഴ്), ഹാമിസ് (നാല്) എന്നിവരാണ് മരിച്ചത്. മാതാപിതാക്കള്‍ ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ടു. ശനിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം.

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest Posts