അമേരിക്കൻ രാജ്യങ്ങളില്‍ തിങ്കളാഴ്ച ദൃശ്യമായ സൂര്യഗ്രഹണ സമയത്ത് വിവാഹം കഴിച്ച് ദമ്ബതികള്‍. പൂർണ സൂര്യ ഗ്രഹണ സമയത്ത് വിവാഹിതരാകുന്ന ദമ്ബതികളുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
അഞ്ച് മില്യണ്‍ ആളുകളാണ് ഇതുവരെ വീഡിയോ കണ്ടത്. വിവാഹ ഫോട്ടോഗ്രാഫറാണ് ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്.
പ്രചരിക്കുന്ന വീഡിയോയില്‍ ചന്ദ്രൻ പൂർണമായും സൂര്യനെ മറയ്ക്കുന്നതും കാത്ത് നില്‍ക്കുന്ന ദമ്ബതികളെ കാണാൻ സാധിക്കും. ഗ്രഹണം പൂർണമായതോടെ ദമ്ബതികള്‍ പരസ്പരം മോതിരം മാറുകയും തങ്ങളുടെ വിവാഹ നിമിഷം കൂടുതല്‍ മനോഹരമാക്കുകയും ചെയ്തു. ചിത്രങ്ങള്‍ വൈറലായതോടെ തങ്ങളുടെ ജീവിതത്തിലെ പ്രധാന നിമിഷങ്ങളും ഇതുപോലെ മനോഹരമാക്കാനുള്ള ആഗ്രഹവുമായി പലരും രംഗത്തെത്തി. ഇൻസ്റ്റഗ്രാമില്‍ പങ്കുവയ്ക്കപ്പെട്ട വീഡിയോയ്ക്ക് നിരവധി പ്രതികരണങ്ങളും ലഭിച്ചിരുന്നു.
അടുത്ത ഗ്രഹണ സമയത്ത് ഇതുപോലെ തനിക്കും വിവാഹം കഴിക്കണമെന്നായിരുന്നു ഒരാളുടെ പ്രതികരണം. തനിക്ക് വിവാഹ വീഡിയോ മുഴുവനും കാണണമെന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം. ജീവിതകാലം മുഴുവൻ ആഘോഷിക്കാൻ സാധിക്കുന്ന ഒന്ന് എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം. വിവാഹം വളരെ മനോഹരമായിരുന്നു എന്നായിരുന്നു മറ്റൊരു പ്രതികരണം. വിവാഹത്തിനായി തിരഞ്ഞെടുത്ത വഴി കൊള്ളാമെന്നും ചിത്രങ്ങള്‍ വളരെ മനോഹരമാന്നെന്നും നിരവധി പേർ പ്രതികരിച്ചു. റിപ്പോർട്ട് അനുസരിച്ച് യുഎസ്, കാനഡ, മെക്സിക്കോ എന്നിവിടങ്ങളില്‍ സൂര്യഗ്രഹണ ദിവസം ഒരുപാട് വിവാഹ ചടങ്ങുകള്‍ നടന്നു. പല ഇടങ്ങളിലായി 1000 ഓളം വിവാഹങ്ങള്‍ നടന്നുവെന്നാണ് കണക്കുകള്‍.