ഗര്‍ഭിണിയായതിന്‍റെ പേരില്‍ സ്ഥിരജോലി നിഷേധിക്കപ്പെട്ട മലയാളി നഴ്സിന് 56,000 യൂറോ (ഏകദേശം അരക്കോടി ഇന്ത്യൻ രൂപ) നഷ്‌ടപരിഹാരം നല്‍കാൻ വിധി.
വര്‍ക്ക്പ്ലെയ്സ് റിലേഷന്‍സ് കമ്മീഷന് സെല്‍ബ്രിഡ്ജിലെ നഴ്സ് ടീന മേരി ലൂക്കോസ് നല്‍കിയ പരാതിയെ തുടർന്നാണ് നടപടി.
ഗര്‍ഭിണിയാണെന്ന കാരണത്താല്‍ നിശ്ചിതകാല കരാറിന് ശേഷം സ്ഥിരമായ കരാര്‍ നല്‍കിയില്ലെന്നായിരുന്നു പരാതി. തൊഴിലുടമ എംപ്ലോയ്‌മെന്‍റ് ഇക്വാലിറ്റി ആക്‌ട് വ്യവസ്ഥകള്‍ അനുസരിച്ചുള്ള മെറ്റേണിറ്റി അവകാശം നിഷേധിച്ചത് കണ്ടെത്തുകയായിരുന്നു.
വ്യവസ്ഥകള്‍ ലംഘിച്ചതിനുള്ള പരമാവധി പിഴയായ രണ്ട് വര്‍ഷത്തെ വേതനമാണ് നഴ്‌സിംഗ് ഹോം ഉടമകളായ റിയാദ കെയര്‍ ലിമിറ്റഡിന് പിഴയിട്ടത്. ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട വിവേചനം തൊഴില്‍ നിയമത്തിന്‍റെ ഏറ്റവും ഗുരുതരമായ ലംഘനങ്ങളില്‍ ഒന്നാണെന്ന് മുമ്ബൊരു കേസിലും ലേബര്‍ കോടതി കണ്ടെത്തിയിരുന്നു.