യുകെയില്‍ ഡ്രൈവിംഗ് തിയറി ടെസ്റ്റുകളിലെ തട്ടിപ്പുകളെ കുറിച്ചുള്ള പുതിയ കണക്കുകള്‍ പുറത്ത്. ഡ്രൈവിംഗ് സ്റ്റാന്‍ഡേര്‍ഡ് ഏജന്‍സിയുടെ കണക്കുകള്‍ പ്രകാരം 2020-21 ല്‍ 568 തട്ടിപ്പു സംഭവങ്ങള്‍ ആയിരുന്നെങ്കില്‍ 2022-23 ല്‍ അത് 1600 ലധികം ആയി ഉയര്‍ന്നു.
2022-23 ലെ 1652 റിപ്പോര്‍ട്ടുകളില്‍ 625 പേര്‍ തട്ടിപ്പിന് അന്വേഷണവിധേയമായിരുന്നു. തിയറി ടെസ്റ്റ് തട്ടിപ്പിന് 46 പ്രോസിക്യൂഷനുണ്ടായി. തട്ടിപ്പ് ആരോപണം ഉയരുന്നുണ്ടെങ്കിലും തിയറി പരീക്ഷയുടെ നിലവിലെ വിജയ നിരക്ക് 45.4 ശതമാനം മാത്രമാണ്. കോവിഡിന് ശേഷം ഡ്രൈവിംഗ് ടെസ്റ്റ് ബുക്ക് ചെയ്യാനുള്ള കാത്തിരിപ്പ് സമയം ഉയര്‍ന്ന സാഹചര്യത്തിലാണ് തട്ടിപ്പുകള്‍ വര്‍ദ്ധിച്ചത്.
ലോക്ഡൗണിന് മുമ്പുള്ള 75 ശതമാനം ടെസ്റ്റ് സെന്ററുകളില്‍ ആറ് ആഴ്ചയില്‍ നിന്ന് അഞ്ച് മാസത്തില്‍ കൂടുതലുള്ള കാത്തിരിപ്പ് സമയം കണ്ടെത്തി. തിയറി വിജയിക്കുന്നതുവരെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ പ്രായോഗിക ഡ്രൈവിംഗ് ടെസ്റ്റ് ബുക്ക് ചെയ്യാന്‍ കഴിയില്ല. തിയറി ടെസ്റ്റിലെ രണ്ട് ഘടകങ്ങളായ മള്‍ട്ടിപ്പിള്‍ ചോയ്‌സ്, ഹാസാര്‍ഡ് പെര്‍സെപ്ഷന്‍ എന്നിവിടങ്ങളില്‍ പാസ് മാര്‍ക്ക് നേടിയാല്‍ മാത്രേേമ പ്രാക്ടിക്കല്‍ ടെസ്റ്റിന് അനുവാദം കിട്ടൂ.
എല്ലാ ടെസ്റ്റുകളും ഔദ്യോഗിക ഡിഎസ്എ ടെസ്റ്റ് സെന്ററിലെ കമ്പ്യൂട്ടര്‍ സംവിധാനം വഴിയാണ് നടത്തുന്നത്. എങ്ങനെയാണ് ക്രമക്കേടെന്ന് എഎ വക്താവ് വിശദീകരിച്ചിട്ടില്ല. പലയിടങ്ങളിലും ക്രമക്കേടുണ്ട്.