HomeUncategorizedവീഡിയോ; കൂറ്റൻ കല്ലുകള്‍ റോഡിലേക്ക് പതിച്ചു, 2 ട്രക്കുകള്‍ തകര്‍ന്നു; നടുക്കുന്ന ദൃശ്യം വാർത്തയോടൊപ്പം

വീഡിയോ; കൂറ്റൻ കല്ലുകള്‍ റോഡിലേക്ക് പതിച്ചു, 2 ട്രക്കുകള്‍ തകര്‍ന്നു; നടുക്കുന്ന ദൃശ്യം വാർത്തയോടൊപ്പം

ഓടിക്കൊണ്ടിരുന്ന ട്രക്കുകളുടെ മുകളിലേക്ക് പതിച്ച്‌ കൂറ്റൻ പാറക്കല്ലുകള്‍. പെറുവിലെ ഹുആൻചോർ പ്രവിശ്യയിലെ സാൻ മറ്റയോ ജില്ലയില്‍ ശനിയാഴ്ചയാണ് അപകടമുണ്ടായത്.

അപ്രതീക്ഷിതമായി മലമുകളില്‍നിന്ന് റോഡിലേക്ക് വീഴുന്ന പാറകള്‍ ഓടിക്കൊണ്ടിരുന്ന ട്രക്കിലേക്ക് വീണതോടെ ട്രക്ക് പൂർണമായും തകരുന്നത് ദൃശ്യങ്ങളില്‍ കാണാം. തൊട്ടുപിന്നാലെ വന്ന ട്രക്കിന് മുകളിലും കൂറ്റൻ കല്ല് പതിച്ചു.

വാഹനത്തിലെ ഡാഷ്ബോർഡിലുണ്ടായിരുന്ന ക്യാമറയിലാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞത്. രണ്ട് വാഹനങ്ങളുടെയും ഡ്രൈവർമാർ അത്ഭുതകരമായി രക്ഷപ്പെട്ടു. കനത്ത മഴയെത്തുടർന്നാണ് കല്ലുകള്‍ താഴേക്ക് പതിച്ചത്. 2023-ല്‍ പെറുവില്‍ കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലില്‍ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു.

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Latest Posts