ഇസ്രായേലില്‍ നടന്ന ഷെല്ലാക്രമണത്തില്‍ മലയാളി കൊല്ലപ്പെട്ടു. കാർഷിക മേഖലയിലെ ജീവനക്കാരനും കൊല്ലം സ്വദേശിയുമായ നിബിൻ മാക്സ്‌വെല്‍ ആണ് മരിച്ചത്. രണ്ടു മാസം മുൻപാണ് ഇസ്രായേലില്‍ എത്തിയത്.
ഇന്നലെ വൈകീട്ട് നാലരയ്ക്കാണ് വീട്ടുകാർക്ക് അപകടത്തെ കുറിച്ച് വിവരം കിട്ടിയത്. അഞ്ചു വയസുള്ള മകള്‍ ഉണ്ട്. നിബിന്‍റെ ഭാര്യ ഏഴു മാസം ഗർഭിണിയാണ്.
ആക്രമണത്തിൽ രണ്ട് മലയാളി അടക്കം ഏഴു പേർക്ക് പരിക്കേറ്റു.
ജോസഫ് ജോർജ്, പോള്‍ മെല്‍വിൻ എന്നിവരാണ് പരിക്കേറ്റ മലയാളികള്‍. ഇവർ ആശുപത്രിയില്‍ ചികിത്സയിലാണ്.
തിങ്കളാഴ്ച പ്രാദേശിക സമയം രാവിലെ 11 മണിക്കാണ് ഗലീലി ഫിംഗറില്‍ മൊഷാവ് എന്ന സ്ഥലത്താണ് ആക്രമണം നടന്നത്. മർഗാലിയത്തിലെ കൃഷി സ്ഥലത്താണ് ഷെല്‍ പതിച്ചത്. മൃതദേഹം സീവ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണെന്ന് അധികൃതരെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോർട്ട് ചെയ്തു.