അനുഭവം വെളിപ്പെടുത്തി ആദിലയും നൂറുയും
ആദിലയും നൂറയും സോഷ്യല്‍ മീഡിയയിലെ വൈറല്‍ ലെസ്ബിയന്‍ ദമ്പതികളാണ്.എട്ട് ദിവസം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് സ്വവർഗാനുരാഗികളായ ആദില നസ്രിനും ഫാത്തിമ നൂറയും ഒന്നിച്ചത്. സമൂഹത്തില്‍ നിന്നും കുടുംബത്തില്‍ നിന്നും വേട്ടയാടലുകള്‍ തുടരുമ്പോഴും തങ്ങളുടെ ജീവിതത്തില്‍ സന്തോഷത്തിലാണ് ഇരുവരും. ഇരുവരും ഇപ്പോഴും നേരിടുന്നത് വലിയ സൈബര്‍ ആക്രമണമാണ് .
ആദിലയ്ക്കും നൂറയ്ക്കും ഒന്നിച്ചു ജീവിക്കാനുള്ള അനുമതി കേരള ഹൈക്കോടതി നൽകുന്നത് 2022 മെയ് 31നാണ് .. ഇപ്പോളിതാ ഇവരുടെ അഭിമുമാണ് ശ്രദ്ധ നേടുന്നത്. തങ്ങളുടെ പോയ കാലത്തു തങ്ങൾ നേരിട്ട് ക്രൂരമായ ചില അനുഭവങ്ങളിലൂടെ കടന്നു പോയത് ഒരു അഭിമുഖത്തിൽ തുറന്നു പറഞ്ഞിരുന്നു.
ഒരാളുടെ വീട്ടിൽ നിന്ന് ഉസ്താദുമാരുടെ അടുത്തേക്ക് കൊണ്ടുപോയി കൂടോത്രം പോലെയുള്ള സംഭവങ്ങൾ ചെയ്ത മനസ്സ് മാറ്റാൻ അവർ ശ്രമിച്ചു എന്നാണ് അവർ പറയുന്നത്.
എന്നാൽ മറ്റേയാൾക്ക് നേരിടേണ്ടി വന്നത് അതിനേക്കാൾ ഗൗരവപരമായ കാര്യമാണ്. മാതൃ സഹോദരിയുടെ ഭർത്താവ് നിങ്ങൾക്ക് ഇങ്ങനെ തോന്നുന്നത് ഒരു ആണിന്റെ സുഖം ലഭിക്കാത്തത് കൊണ്ടാണ് എന്നും നമുക്ക് ഹോട്ടലിലേക്ക് പോകാം എന്നും പറഞ്ഞു എന്നാണ് ഇവർ പറയുന്നത്.
ഞങ്ങൾ രണ്ടുപേരും ഒരുമിച്ച് ഉണ്ടായിരുന്ന സമയത്ത് ആണ് ഞങ്ങളോട് അയാൾ അങ്ങനെ സംസാരിക്കുന്നത്. എന്നും ആ സമയത്ത് ഞങ്ങൾ സ്തഭ്ധരാവുകയാണ് ചെയ്തത് എന്നും ഒന്നും പ്രതികരിക്കാൻ ഞങ്ങൾക്ക് സാധിച്ചില്ല എന്നും ഇരുവരും പറയുന്നു.
എന്നാൽ ഇക്കാര്യം വീട്ടിൽ പറഞ്ഞിരുന്നു എന്നും പക്ഷേ അവർ ആരും ഇതുവരെയും അത് വിശ്വസിച്ചിട്ടില്ല എന്നും ആതിലയും നൂറയും പറയുന്നുണ്ട്.