മേജർ ലീഗ് സോക്കറില്‍ ഒർലാൻഡോ സിറ്റിയെ തകർത്തിരിക്കുകയാണ് ലയണല്‍ മെസ്സിയുടെ ഇന്റർ മയാമി. മത്സരത്തില്‍ ഇരട്ട ഗോളുമായി മെസ്സി മികച്ച പ്രകടനം കാഴ്ചവെച്ചു.
57, 62 മിനിറ്റുകളിലായിരുന്നു അർജന്റീനൻ ഇതിഹാസം ഗോള്‍ സ്കോർ ചെയ്തത്. പിന്നാലെ മത്സരത്തില്‍ ഹാട്രിക് നേടാനുള്ള അവസരം മെസ്സിക്കുണ്ടായിരുന്നു.
ഫ്രീകിക്ക് ഗോളാക്കി മാറ്റാനുള്ള അവസരമാണ് അർജന്റീനൻ ഇതിഹാസത്തിന് ലഭിച്ചത്. എന്നാല്‍ മെസ്സിക്ക് അവസരം മുതലാക്കാൻ കഴിഞ്ഞില്ല. മാത്രമല്ല പോസ്റ്റിന് മുകളിലൂടെ പോയ പന്ത് ഒരു പെണ്‍കുഞ്ഞിന്റെ ശരീരത്തില്‍ ചെന്നാണ് കൊണ്ടത്. പിന്നാലെ പന്ത് കൊണ്ട വേദനയില്‍ കുഞ്ഞ് കരയുന്നുമുണ്ട്.