ഇന്ന് ജി സി സി മേഖലയില്‍ അതിവേഗം വളരുന്ന റീടെയില് വ്യാപാര ശൃംഘലയായി മാറിയിരിക്കുകയാണ് ഇന്ന് ലുലു ഗ്രൂപ്പ്. യു എ ഇ, സൗദി അറേബ്യ, ഖത്തർ, കുവൈത്ത് എന്നിവിടങ്ങളിലെല്ലാം ഗ്രൂപ്പ് അതിവേഗം വളർന്നുകൊണ്ടിരിക്കുകയാണ്. ഈ വളർച്ചയുടെ ഭാഗമായി നിരവധി പുതിയ തൊഴില്‍ അവസരങ്ങളും സൃഷ്ടിക്കപ്പെടുന്നു. ഇപ്പോഴിതാ അത്തരത്തില്‍ ജി സി സി മേഖലയില്‍ വന്നിരിക്കുന്ന ഒരു പ്രധാന ജോലി ഒഴിവിനെക്കുറിച്ചാണ് ഇവിടെ പറയാന്‍ പോകുന്നത്.
സിറ്റി ഓപ്പറേഷൻസ് മാനേജർ തസ്തികയിലേക്ക് കമ്ബനി പുതിയ ഒഴിവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. യുഎഇ, ഒമാൻ, സൗദി അറേബ്യ, കുവൈത്ത്, ബഹ്‌റൈൻ, ഖത്തർ എന്നിവിടങ്ങളിലെല്ലാം ഒഴിവുകളുണ്ട്. കമ്ബനിയുടെ . ഓണ്‍-ഗ്രൗണ്ട് പ്രവർത്തനങ്ങള്‍ കാര്യക്ഷമമാക്കാൻ തീവ്രമായി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം.സിറ്റി ഓപ്പറേഷൻസ് മാനേജർ തസ്തികതയില്‍ നിയമിക്കപ്പെടുന്നവർ സ്റ്റോർ, ലാസ്റ്റ്-മൈല്‍ ഡെലിവറി പ്രവർത്തനങ്ങള്‍ കൈകാര്യം ചെയ്യുകയും, ടീം അംഗങ്ങളെ നയിക്കുകയും വേണം. അതോടൊപ്പം തന്നെ ചെലവ് നിയന്ത്രണം ഉറപ്പാക്കുകയും, ഉപഭോക്താക്കള്‍ക്ക് തടസ്സമില്ലാത്ത അനുഭവം ഉറപ്പാക്കുകയും വേണം.
പ്രധാന ഉത്തരവാദിത്തങ്ങള്‍
- നിയമിക്കപ്പെടുന്ന നഗരത്തിലെ സ്റ്റോർ, ലാസ്റ്റ്-മൈല്‍ ഓപ്പറേഷനുകള്‍ മാനേജ് ചെയ്യുക.
- ടീം ലീഡർമാർ, എക്സിക്യൂട്ടീവുകള്‍, ഫ്ലീറ്റ് സ്റ്റാഫ് എന്നിവരുള്‍പ്പെടെ നഗര ടീമുകളെ നയിക്കുകയും പരിശീലനം നല്‍കുകയും ചെയ്യുക.
- ഓപ്പറേഷണല്‍ ചെലവുകള്‍ (Opex + Capex) നിയന്ത്രിക്കുക
- ഉപഭോക്താക്കള്‍ക്കും പങ്കാളികള്‍ക്കും മികച്ച അനുഭവം ഉറപ്പാക്കുക.
- ബിസിനസ് വിപുലീകരണത്തിനും, പുതിയ സംരംഭങ്ങള്‍ നടപ്പാക്കുന്നതിനും, പ്രക്രിയ മെച്ചപ്പെടുത്തലിനും സെൻട്രല്‍ ടീമുമായി സഹകരിക്കുക.
യോഗ്യത
- ഇ-കൊമേഴ്‌സ്, റീട്ടെയില്‍, ക്വിക്ക് കൊമേഴ്‌സ്, ലാസ്റ്റ്-മൈല്‍ ഡെലിവറി എന്നിവയില്‍ 5-8 വർഷത്തെ ഓപ്പറേഷൻസ് മാനേജ്‌മെന്റ് പരിചയം.
- വെയർഹൗസിംഗ്, ഡെലിവറി, മാനവശേഷി എന്നിവയില്‍ നഗരതലത്തില്‍ പ്രവർത്തന പരിചയം.
- പ്രക്രിയ ഒപ്റ്റിമൈസേഷൻ, SOP-കള്‍, ചെലവ് നിയന്ത്രണം എന്നിവയില്‍ വൈദഗ്ധ്യം.
- വലിയ ഓണ്‍-ഗ്രൗണ്ട് ടീമുകളെ നയിക്കാനുള്ള ശക്തമായ നേതൃത്വ പാടവം.
- ഡാഷ്‌ബോർഡുകള്‍, KPI-കള്‍, SLA-കള്‍ എന്നിവയില്‍ വൈദഗ്ധ്യമുള്ള ഡാറ്റാധിഷ്ഠിത മനോഭാവം.
- ബിസിനസ്/സപ്ലൈ ചെയിൻ മാനേജ്‌മെന്റില്‍ ബാച്ചിലർ ബിരുദം; MBA ഉള്ളവർക്ക് മുൻഗണന.
മതിയായ യോഗ്യതയുള്ള ഉദ്യോഗാർത്ഥികള്‍ക്ക് ലുലു ഗ്രൂപ്പിന്റെ ഔദ്യോഗിക ലിങ്ക്ഡ് ഇന്‍ അക്കൌണ്ട് വഴി (https://www.linkedin.com/company/lulu-retail/jobs/) അപേക്ഷിക്കാം.


