25 കോടി ഒന്നാം സമ്മാനമായുള്ള തിരുവോണം ബംപര്‍ ലോട്ടറിയുടെ ഭാഗ്യശാലിയെ അറിയാന്‍ ഇനി വെറും 2 നാള്‍. കേരള ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്നതും ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയുള്ളതുമായ ഈ ലോട്ടറിയുടെ നറുക്കെടുപ്പ് സെപ്റ്റംബര്‍ 27ന് ഉച്ചയ്ക്ക് 2 മണിക്ക് തിരുവനന്തപുരത്തെ ഗോര്‍ഖി ഭവനില്‍ നടക്കും.അന്നേദിവസം അതായത് ശനിയാഴ്ച ഉച്ചയ്ക്ക് 2 മണി വരെ ടിക്കറ്റ് വാങ്ങാം. വില്‍പ്പന ഇതിനകം 75 ലക്ഷം ടിക്കറ്റുകള്‍ പിന്നിട്ടുകഴിഞ്ഞു.
ഏറ്റവും ഒടുവിലത്തെ ടിക്കറ്റ് വില്‍പ്പന നിരക്ക് പുറത്തുവന്നിട്ടില്ല. എങ്കിലും കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ ഇതിനകം വിറ്റുപോയിട്ടുണ്ട്. 2024ല്‍ ആകെ 71,43,008 ടിക്കറ്റുകളാണ് വിറ്റത്.2023ല്‍ 75,76,096 എണ്ണം വിറ്റുപോയി. ഇത് മറികടന്നാല്‍ തിരുവോണം ബംപറിന്റെ വില്‍പ്പനയില്‍ പുതിയ റെക്കോര്‍ഡ് കുറിക്കപ്പെടും. 90 ലക്ഷം ടിക്കറ്റുകള്‍ വരെയാണ് ലോട്ടറി വകുപ്പിന് അച്ചടിച്ച് ലഭ്യമാക്കാനാവുക. കുറഞ്ഞത് 80 ലക്ഷം ടിക്കറ്റുകളെങ്കിലും ഇക്കുറി വില്‍ക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
കഴിഞ്ഞ വര്‍ഷം 80 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. അതില്‍ എട്ടര ലക്ഷത്തോളം ടിക്കറ്റുകള്‍ ബാക്കിയായി. 2023ല്‍ 85 ലക്ഷം തിരുവോണം ബമ്ബര്‍ ടിക്കറ്റുകള്‍ അച്ചടിച്ചിരുന്നു. 2022ല്‍ 67.50 ലക്ഷം ടിക്കറ്റുകള്‍ അച്ചടിച്ചപ്പോള്‍ 66.55 ലക്ഷത്തിന്റെ വില്‍പ്പന നടന്നു. പതിവ് തെറ്റിക്കാതെ പാലക്കാടാണ് വില്‍പ്പനയില്‍ ഒന്നാം സ്ഥാനത്ത്.15 ലക്ഷത്തോളം ടിക്കറ്റുകളാണ് ഇവിടെ മാത്രം വിറ്റുപോയത്. 500 രൂപയാണ് ടിക്കറ്റ് വില. ഒന്നാം സമ്മാനം 25 കോടിയായി വര്‍ധിപ്പിച്ചതിന് ശേഷമുള്ള നാലാമത്തെ തിരുവോണം ബമ്ബര്‍ നറുക്കെടുപ്പാണ് നടക്കാനിരിക്കുന്നത്.
സമ്മാനങ്ങൾ ഇങ്ങനെ
- ഒന്നാം സമ്മാനം – 25 കോടി
- രണ്ടാം സമ്മാനം – ഒരു കോടി വീതം 20 പേര്‍ക്ക്
- മൂന്നാം സമ്മാനം – 50 ലക്ഷം വീതം 20 പേര്‍ക്ക്
- നാലാം സമ്മാനം – 5 ലക്ഷം വീതം 10 പരമ്ബരകള്‍ക്ക്
- അഞ്ചാം സമ്മാനം – 2 ലക്ഷം വീതം 10 പരമ്ബരകള്‍ക്ക്.
- 5,000 മുതല്‍ 500 രൂപ വരെ സമ്മാനങ്ങള്‍ വേറെയുമുണ്ട്. ആകെ സമ്മാനത്തുക 140 കോടി


