HomeIndiaനാളെ മുതൽ രാജ്യത്ത് പുതിയ ജിഎസ്ടി നിരക്കുകൾ പ്രാബല്യത്തിൽ; വില കൂടുകയും കുറയുകയും ചെയ്യുന്ന...

നാളെ മുതൽ രാജ്യത്ത് പുതിയ ജിഎസ്ടി നിരക്കുകൾ പ്രാബല്യത്തിൽ; വില കൂടുകയും കുറയുകയും ചെയ്യുന്ന വസ്തുക്കളുടെ പട്ടിക വായിക്കാം

നാളെ മുതലാണ് രാജ്യം പുതിയ ജി.എസ്.ടി നിരക്കിലേക്ക് മാറുന്നത്. ചരക്ക്-സേവനനികുതി (ജി.എസ്.ടി) നടപ്പിലാക്കിയ ശേഷമുള്ള എറ്റവും വലിയ പരിഷ്കരണത്തിനാണ് ഇതോടെ തുടക്കമാവുന്നത്. നാല് സ്ലാബുകളായുള്ള നികുതി രണ്ട് സ്ലാബുകളിലേക്ക് മാറുന്നു എന്നതാണ് പ്രത്യേകത. അതായത് 5 ശതമാനം, 12 ശതമാനം, 18 ശതമാനം, 28 ശതമാനം എന്നിങ്ങനെ നാല് നികുതി തട്ടുകളുണ്ടായിരുന്നത് 5 ശതമാനം, 18 ശതമാനം എന്നിങ്ങനെ രണ്ടായി ചുരുങ്ങുകയാണ്.

അവശ്യ വസ്തുക്കൾക്ക് 5 ശതമാനമായിരിക്കും സ്ലാബ്. മറ്റ് മിക്ക വസ്തുക്കള്ക്കും 18 ശതമാനവും. എന്നാല് ആഢംബര വസ്തുക്കൾ, മദ്യം, പുകയില, വാതുവെപ്പ്, ഓൺലൈൻ ഗെയിമിങ് മുതലായവക്ക് 40 ശതമാനമായിരിക്കും സ്ലാബ്. പുതിയ ഭേദഗതി നടപ്പാകുന്നതോടെ പായ്ക്കു ചെയ്ത ഭക്ഷണ സാധനങ്ങളിൽ മിക്കവയ്ക്കും വില കുറയുമെന്നാണ് സൂചന. ലൈഫ്-ആരോഗ്യ-ജനറൽ ഇൻഷുറൻസ് പോളിസികൾ, 33 ജീവന് സുരക്ഷാമരുന്നുകൾ എന്നിവയുടെയും ജി.എസ്.ടി ഒഴിവാക്കിയിട്ടുണ്ട്.

വില കുറയുന്നവ

  • വെണ്ണ, നെയ്യ്, കണ്ടന്സ്ഡ് മില്ക്ക് തുടങ്ങിയ പാലുല്പന്നങ്ങൾ ബിസ്ക്കറ്റ്, സ്നാക്സ്, ജ്യൂസ് പോലുള്ള പാക്ക്ഡ് ഫുഡ്സ്
  • ഷാമ്ബു, ഹെയർ ഓയിൽ, ടൂത്ത്പേസ്റ്റ്, ബ്രഷ്, സോപ്പ് തുടങ്ങിയവ കുട്ടികളുടെ നാപ്കിൻ, ക്ലിനിക്കൽ ഡയപ്പർ പോലുള്ളവ
  • വ്യക്തിഗത ആരോഗ്യ/ ലൈഫ് ഇന്ഷുറന്സ്
  • കണ്ണട, എ.സി, 32 ഇഞ്ചിന് മുകളിലുള്ള ടിവികൾ, മോണിറ്റർ, പ്രൊജക്ടർ, ഡിഷ് വാഷർ, വാഷിങ് മെഷീൻ
  • 350 സിസിക്ക് താഴെയുള്ള ഇരുചക്രവാഹനങ്ങള്, മുച്ചക്രവാഹനങ്ങള്, ചരക്കുവാഹനങ്ങള്.
  • മാർബിൾ, ഗ്രാനൈറ്റ്, സിമന്റ് തുടങ്ങിയവ
  • ഒരു നിശ്ചിത വിലക്ക് താഴെയുള്ള വസ്ത്രങ്ങളും പാദ രക്ഷകളും

വില കൂടുന്നവ

  • പുകയില, പാന്മസാല ലോട്ടറി
  • ആഡംബര വാഹനങ്ങൾ: 20 ലക്ഷം മുതല് 40 ലക്ഷം രൂപ വരെ വിലയുള്ള നാലുചക്ര ഇലക്‌ട്രിക് വാഹനങ്ങൾ, 40 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ആഡംബര വാഹനങ്ങൾ
  • 2500 രൂപയിൽ കൂടുതല് വിലയുള്ള വസ്ത്രങ്ങൾ, ചെരിപ്പുകൾ
  • കാർബണേറ്റഡ് പാനീയങ്ങൾ, മധുരം ചേര്ത്തുവരുന്ന ഫ്ളേവേഡ് പാനീയങ്ങൾ.
  • ഓൺലൈൻ വാതുവെപ്പ്,ഓൺലൈൻ ഗെയിം
  • ഡയമണ്ട് പോലുള്ള ആഢംബര ആഭരണങ്ങൾ

Latest Posts