ഉത്സവ കാലത്തോട് അനുബന്ധിച്ച് പലയിടങ്ങളിലും ധാരാളം സെയിലുകള്‍ നടക്കുന്ന സമയമാണിത്. ഓണ്‍ലൈൻ ഷോപ്പിംഗിലും സമാനമാണ് അവസ്ഥ. അത്തരത്തില്‍ ഉപഭോക്താക്കളേ ആകർഷിക്കാൻ പല തരത്തിലുള്ള ഓഫറുകളുമായി എത്തിയിരിക്കുകയാണ് ഫ്ലിപ്കാർട്ടിൻ്റെ ബിഗ് ബില്ല്യണ്‍ സെയില്‍. റിപ്പോർട്ടുകള്‍ പ്രകാരം, പലരും സ്വന്തമാക്കാൻ ആഗ്രഹിച്ചിരുന്ന പല സ്വപ്ന ബ്രാൻഡുകള്‍ക്കും വിലക്കുറവ് പ്രഖ്യാപിച്ചാണ് ഈ വട്ടം ബിഗ് ബില്യണ്‍ സെയിലിൻ്റെ വരവ്. സെപ്റ്റംബർ 23 മുതലാണ് സെയില്‍ ആരംഭിക്കുന്നത്. അതേ സമയം, ഫ്ലിപ്കാർട്ടിൻ്റെ പ്ലസ് അംഗങ്ങള്‍ക്ക് സെപ്റ്റംബർ 22 മുതല്‍ സെയിലിന് നേരത്തെ ആക്‌സസ് ലഭിക്കും. ഇത്തവണയും മൊബൈല്‍ ഫോണുകളുടെ വിലയില്‍ വൻ വിലക്കുറവ് നല്‍കാൻ ഫ്ലിപ്കാർട്ട് ശ്രദ്ധിച്ചിട്ടുണ്ടെന്നാണ് വിവരം. അത്തരത്തില്‍ റിപ്പോർട്ടുകള്‍ പ്രകാരം ഡിസ്കൗണ്ടില്‍ ലഭിക്കുന്ന പ്രീമിയം ബ്രാൻഡുകളായ ആപ്പിൾ, സാംസങ്, ഗൂഗിൾ എന്നീ കമ്പനികളുടെ ഫോണുകൾ ഏതൊക്കെയാണെന്ന് പരിശോധിക്കാം.
ആപ്പിള്‍
- ഐഫോണ്‍ 16: വില 79900 രൂപ; പ്രതീക്ഷിക്കുന്ന വില്‍പ്പന വില 51999 രൂപ.
- ഐഫോണ്‍ 16 പ്രോ: വില 119900 രൂപ; പ്രതീക്ഷിക്കുന്ന വില്‍പ്പന വില 69900 രൂപ.
- ഐഫോണ്‍ 16 പ്രോ മാക്സ്: വില 144900 രൂപ; പ്രതീക്ഷിക്കുന്ന വില്‍പ്പന വില 89900 രൂപ.
സാംസങ്
- സാംസങ് ഗാലക്‌സി എസ്24: വില 74999 രൂപ; പ്രതീക്ഷിക്കുന്ന വില്‍പ്പന വില 39999 രൂപ.
- സാംസങ് ഗാലക്‌സി എസ്24 എഫ്‌ഇ: വില 59999 രൂപ; പ്രതീക്ഷിക്കുന്ന വില്‍പ്പന വില 29999 രൂപ.
- സാംസങ് ഗാലക്‌സി എ35: വില 33999 രൂപ; പ്രതീക്ഷിക്കുന്ന വില്‍പ്പന വില 17999 രൂപ.
- സാംസങ് ഗാലക്‌സി എഫ്36: വില 20999 രൂപ; പ്രതീക്ഷിക്കുന്ന വില്‍പ്പന വില 14999 രൂപ.
- സാംസങ് ഗാലക്‌സി F06: വില ₹ 12,499; പ്രതീക്ഷിക്കുന്ന വില്‍പ്പന വില ₹ 7,499
- സാംസങ് ഗാലക്‌സി എഫ്05: വില 9999 രൂപ; പ്രതീക്ഷിക്കുന്ന വില്‍പ്പന വില 6249 രൂപ.
ഗൂഗിള്‍ പിക്സല്‍
- ഗൂഗിള്‍ പിക്സല്‍ 9 പ്രോ എക്സ്‌എല്‍: വില 124999 രൂപ; പ്രതീക്ഷിക്കുന്ന വില്‍പ്പന വില 69999 രൂപ.
- ഗൂഗിള്‍ പിക്സല്‍ 9 പ്രോ ഫോള്‍ഡ്: വില 172999 രൂപ; പ്രതീക്ഷിക്കുന്ന വില്‍പ്പന വില 99999 രൂപ.
- ഗൂഗിള്‍ പിക്സല്‍ 9: വില 79999 രൂപ; പ്രതീക്ഷിക്കുന്ന വില്‍പ്പന വില 34999 രൂപ.
നത്തിംഗ്
- നത്തിംഗ് ഫോണ്‍ (3): വില 84999 രൂപ; പ്രതീക്ഷിക്കുന്ന വില്‍പ്പന വില 34999 രൂപ.
- നത്തിംഗ് ഫോണ്‍ (3a): എംആർപി 27999 രൂപ; പ്രതീക്ഷിക്കുന്ന വില്‍പ്പന വില 20999 രൂപ.
- നത്തിംഗ് Phone 3a Pro: വില 32999 രൂപ; പ്രതീക്ഷിക്കുന്ന വില്‍പ്പന വില 24999 രൂപ.
- നത്തിംഗ് CMF 2 Pro: വില 22999 രൂപ; പ്രതീക്ഷിക്കുന്ന വില്‍പ്പന വില 14999 രൂപ.
നിരാകരണം: ഓണ്‍ലൈൻ റിപ്പോർട്ടുകള്‍ പ്രകാരം സമാഹരിച്ച വിവരങ്ങളാണ് മുകളില്‍ നല്‍കിയിരിക്കുന്നത്. ഇത് പ്രേക്ഷകർക്ക് റെഫറൻസിനായി മാത്രമുള്ളതാണ്. ഇതിലെ വിലയില്‍ ഏറ്റകുറച്ചിലുകള്‍ ഉണ്ടാകാൻ സാധ്യതകള്‍ ഉണ്ട്. അതിനാല്‍ വില്‍പ്പന സമയത്ത് വാഗ്ദാനം ചെയ്യുന്ന അന്തിമ വിലകളുമായി ഏതെങ്കിലും തരത്തിലുള്ള വ്യത്യാസങ്ങളുണ്ടായാല്‍ India Latest ഉത്തരവാദികളല്ല.


