HomeInvestmentMoneyITR Refund: ഐടിആ‍ര്‍ സമര്‍പ്പിച്ചിട്ടും റീഫണ്ട് കിട്ടിയില്ലേ? ഇക്കാര്യങ്ങൾ പരിശോധിക്കൂ.

ITR Refund: ഐടിആ‍ര്‍ സമര്‍പ്പിച്ചിട്ടും റീഫണ്ട് കിട്ടിയില്ലേ? ഇക്കാര്യങ്ങൾ പരിശോധിക്കൂ.

ആദായ നികുതി റിട്ടേണ്‍ സമർപ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബ‍ർ 16നായിരുന്നു. കൃത്യസമയത്തിനകം ആദായ നികുതി റിട്ടേണ്‍ ഫയല്‍ചെയ്ത് നികുതി റീഫണ്ട് ലഭിക്കാൻ കാത്തിരിക്കുന്നവരാകും പലരും. എന്നാല്‍ ഇനി നിങ്ങള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

ഇ വെരിഫിക്കേഷൻ:

ഐടിആർ ഫയല്‍ ചെയ്യുന്നതിനൊപ്പം ഇ-വെരിഫൈ ചെയ്തിട്ടുണ്ടോയെന്ന് പരിശോ‌ധിക്കണം. നികുതി ഫയല്‍ ചെയ്യുന്നവർ റിട്ടേണുകള്‍ സമർപ്പിച്ച്‌ 30 ദിവസത്തിനുള്ളില്‍ റിട്ടേണ്‍ ഇ-വെരിഫൈ നിർബന്ധമായും ചെയ്യണം. ഇതിനായി, ആദായ നികുതി വകുപ്പിന്റെ ഇ-ഫയലിംഗ് പോർട്ടലില്‍ സന്ദർശിച്ച്‌ ‘ഇ-വെരിഫൈ റിട്ടേണ്‍’ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. തുടർന്ന് ആധാർ ഒടിപി വഴിയുള്ള ഇ വെരിഫിക്കേഷൻ ചെയ്യാം. ഇ-വെരിഫിക്കേഷൻ കോഡ് ഉണ്ടെങ്കില്‍, അതും ഉപയോഗിക്കാം.

റീഫണ്ട് എത്ര ദിവസത്തിനകം?

ഇ-വെരിഫിക്കേഷൻ പൂർത്തിയാക്കിയാല്‍ ഉടൻ തന്നെ റീഫണ്ട് നടപടിക്രമങ്ങള്‍ ആരംഭിക്കും.വരുമാന വിവരങ്ങള്‍, ടി.ഡി.എസ് ക്ലെയിമുകള്‍, ബാങ്ക് വിവരങ്ങള്‍ തുടങ്ങിയവയെല്ലാം കൃത്യമാണെങ്കില്‍ 30-45 ദിവസങ്ങള്‍ക്കകം ടാക്സ് റീഫണ്ട് ലഭിക്കും.ഇൻകം ടാക്സ് റീഫണ്ട് സ്റ്റാറ്റസ്ഇൻകം ടാക്സ് റീഫണ്ട് സ്റ്റാറ്റസ് പരിശോധിക്കാൻ ഇ-ഫയലിങ് പോർട്ടല്‍ ലോഗിൻ ചെയ്ത് “View Filed Returns” ഓപ്ഷൻ തിരഞ്ഞെടുക്കുക. ITR പ്രൊസസിങ്, ഇഷ്യു ചെയ്ത റീഫണ്ട്, പരാജയപ്പെട്ട റീഫണ്ട്, റീഫണ്ട് അണ്ടർ പ്രൊസസിങ് തുടങ്ങിയ വിവരങ്ങള്‍ അറിയാൻ കഴിയും.

ബാങ്ക് അക്കൗണ്ട് പ്രീ-വാലിഡേഷൻ:

പൂർത്തിയാകാത്തതോ, ECS mandate ആക്ടീവ് ആകാത്തതോ ആയ സാഹചര്യങ്ങളില്‍ റീഫണ്ട് പ്രൊസസിങ് കാണിച്ചാലും അക്കൗണ്ടില്‍ ക്രെഡിറ്റ് ആകാറില്ല. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ ഇൻകം ടാക്സ് പോർട്ടല്‍ സന്ദർശിച്ച്‌, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ റീ-വാലിഡേറ്റ് ചെയ്യേണ്ടതാണ്.

Latest Posts