HomeLife Styleഭാര്യയും ഭര്‍ത്താവും ഒരുമിച്ച്‌ നിക്ഷേപിച്ചാല്‍ സമ്ബത്ത് ഇരട്ടിയിലധികം വളര്‍ത്താം: ആസൂത്രണം ചെയ്യേണ്ടത് ഇങ്ങനെ; വിശദാംശങ്ങൾ വായിക്കാം

ഭാര്യയും ഭര്‍ത്താവും ഒരുമിച്ച്‌ നിക്ഷേപിച്ചാല്‍ സമ്ബത്ത് ഇരട്ടിയിലധികം വളര്‍ത്താം: ആസൂത്രണം ചെയ്യേണ്ടത് ഇങ്ങനെ; വിശദാംശങ്ങൾ വായിക്കാം

ജീവിതത്തില്‍ പണത്തിന് വലിയ പങ്കുണ്ട്. സ്നേഹമാണ് വലുതെന്ന് പല മഹാൻമാരും പറഞ്ഞിട്ടുണ്ട്, പക്ഷേ സമാധാനമായി, സുരക്ഷിതമായി ജീവിക്കാൻ പണം ആവശ്യമുണ്ട്. ദാമ്ബത്യ ജീവിതത്തിലേക്ക് കടന്നാല്‍ ഈ ലക്ഷ്യം കൂടുതല്‍ ശക്തമാവുന്നു. കാരണം രണ്ടു പേർ ഒന്നിക്കുമ്ബോള്‍ ജീവിതച്ചെലവുകള്‍ വീണ്ടും വർദ്ധിക്കുന്നു.

സമ്ബത്ത് വളർത്താൻ ഒട്ടനവധി വഴികളുണ്ട്. നിങ്ങള്‍ക്ക് വലിയ നേട്ടങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ഏത് നിക്ഷേപ മാർഗങ്ങളും ബുദ്ധിയോടെ തിര‍ഞ്ഞെടുക്കാൻ ശ്രമിക്കുക. രണ്ടു പേരും ഒരുമിച്ച്‌ ശ്രമിച്ചാല്‍ വലിയ ലക്ഷ്യങ്ങള്‍ ഉറപ്പാക്കാം. ഭാര്യയും ഭർത്താവും ഒരുപോലെ ജോലി ചെയ്യുന്നുണ്ടെങ്കില്‍ സമ്ബത്ത് വളർത്തുന്നത് എളുപ്പമാണ്.

പ്രധാന നിക്ഷേപങ്ങള്‍:

ദീർഘകാല നിക്ഷേപങ്ങളാണ് വലിയ സാമ്ബത്തിക നേട്ടം ഉറപ്പാക്കുന്നത്. കാരണം ദീർഘകാലത്തേക്ക് നിക്ഷേപം നിലനിർത്തിയാല്‍ കൂട്ടുപലിശയുടെ നേട്ടം ഉറപ്പാക്കാം. നിങ്ങള്‍ ഡെറ്റ് ഫണ്ടുകളിലും, ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളില്‍ ബുദ്ധിയോടെ നിക്ഷേപിച്ചാല്‍ കാലാവധി അവസാനിക്കുമ്ബോള്‍ ഇരട്ടിയിലധികം സമ്ബാദിക്കാം.

ഡെറ്റ് ഫണ്ടില്‍ നിങ്ങള്‍ 10 ലക്ഷം നിക്ഷേപിച്ചാല്‍ വലിയ ലാഭം കൊയ്യാൻ സാധിക്കും. വിപണിയുമായി ബന്ധപ്പെട്ട നിക്ഷേപങ്ങളാണെങ്കിലും ശ്രദ്ധയോടെ നിക്ഷേപിച്ചാല്‍ നേട്ടം ഉറപ്പാക്കാം. 20 ലക്ഷം ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിച്ചാല്‍ അത് വലിയ സാമ്ബത്തിക നേട്ടം ഉറപ്പാക്കുന്നു. സമ്ബത്തില്‍ സ്ഥിരത നിലനിർത്തുകയും കാലാവധി നീട്ടുകയും ചെയ്താല്‍ ഭീമമായ തുക കൂട്ടുപലിശയിലൂടെ തന്നെ ലഭിക്കുന്നു.

സാമ്ബത്തിക ചർച്ചകള്‍ വളർച്ചയിലേക്ക് നയിക്കും

ദമ്ബതികള്‍ക്കിടയില്‍ പ്രണയം മാത്രം പോര, സാമ്ബത്തിക വിഷയവുമായി ബന്ധപ്പെട്ട ചർച്ചകള്‍ നിരന്തരം ഉണ്ടായിരിക്കണം.പണം എങ്ങനെയെല്ലാം ചിലവഴിക്കണം എന്നതിനെ കുറിച്ചും പരസ്പരം ധാരണയുണ്ടായിരിക്കണം.നിക്ഷേപങ്ങള്‍ കൃത്യമായി നിലനിർത്തണം, അതായത് പ്രതിമാസ നിക്ഷേപങ്ങള്‍ ഉണ്ടെങ്കില്‍ അവയുടെ തിരിച്ചടവുകള്‍ മുടങ്ങാതെ ശ്രദ്ധിക്കണം.ചിലവഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ നിക്ഷേപത്തിലേക്ക് പണം മാറ്റാൻ ശ്രദ്ധിക്കണം.

ദമ്ബതികള്‍ക്കിടയില്‍ സമ്ബത്ത് വളർത്തുന്നത് ഒരു വെല്ലുവിളിയാകാം, പക്ഷേ ശരിയായ സമീപനത്തിലൂടെ ഇത് കൈകാര്യം ചെയ്യാം. സാമ്ബത്തിക ഭാവിയെ സുരക്ഷിതമാക്കുന്നതിന്, വരുമാനം ചെലവുകളേക്കാള്‍ കൂടുതലായി നിലനിർത്തുന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. ഈ ലളിതമായ തത്വം പാലിച്ചാല്‍ നിങ്ങളുടെ സാമ്ബത്തിക ലക്ഷ്യങ്ങള്‍ പെട്ടെന്ന് തന്നെ പൂർത്തീകരിക്കാം.

അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് india latest.info പോർട്ടലിന്റെയോ, മാനേജ്മെൻ്റിന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കില്‍ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങള്‍ യാതൊരു ഉറപ്പും നല്‍കുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.

ഞങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങള്‍ നല്‍കുകയോ, ഓഹരികള്‍ വാങ്ങാനോ വില്‍ക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങള്‍ വിജ്ഞാനപ്രദമായ ആവശ്യങ്ങള്‍ക്ക് മാത്രമുള്ളതാണ്. അതിനാല്‍, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്ബത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത്

Latest Posts