സെപ്തംബർ 17ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനമാണ്. നിരവധി ലോക നേതാക്കളും നമ്മുടെ രാഷ്ട്രീയ നേതാക്കളും അദ്ദേഹത്തിന് ജന്മദിനാശംസകള്‍ നേർന്ന് സമൂഹമാധ്യമങ്ങളിലടക്കം കുറിപ്പ് പങ്കുവച്ചിട്ടുണ്ട്.പ്രധാനമന്ത്രിയുടെ ആസ്തിയെ കുറിച്ച് പലപ്പോഴും ചർച്ചകള്‍ ഉയരാറുണ്ട്. നിലവില്‍ മൂന്ന് കോടിയിലധികം രൂപയുടെ ആസ്തിയാണ് അദ്ദേഹത്തിന് ഉള്ളത്.
അദ്ദേഹത്തിന്റെ വരുമാന മാർഗം ശമ്ബളവും പിന്നെ ബാങ്ക് ഡെപ്പോസിറ്റ് തുകയുടെ പലിശയും ചേർന്നാണ്. ഒരു തരത്തിലുള്ള കടബാധ്യതയും നമ്മുടെ പ്രധാനമന്ത്രിക്കില്ല.2014 മെയ് മുതല്‍ നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ് അദ്ദേഹം. ദീർഘകാലം ഗുജറാത്ത് മുഖ്യമന്ത്രിയായി സേവനം അനുഷ്ഠിച്ചതിന് ശേഷമാണ് അദ്ദേഹം പ്രധാനമന്ത്രി പദവിയിലെത്തുന്നത്. അദ്ദേഹത്തിന് സ്വന്തമായി കാറോ, വീടോ ഭൂമിയോ ഇല്ലെന്നതാണ് വാസ്തവം. 2024ല്‍ ലോക്‌സഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് അദ്ദേഹം സമർപ്പിച്ച സത്യവാങ്മൂലത്തില്‍ അദ്ദേഹത്തിന്റെ ആസ്തിയായി കതാണിച്ചിരിക്കുന്നത് മൂന്നു കോടി രണ്ട് ലക്ഷമാണ്.
പ്രധാനമന്ത്രിയുടെ ഭൂരിഭാഗം പണവും ബാങ്കില്‍ ഡെപ്പോസിറ്റ് ചെയ്തിരിക്കുകയാണ്. എസ്ബിഐയില്‍ 2, 86, 40, 642 രൂപയാണ് ഡെപ്പോസിറ്റ് ചെയ്തിരിക്കുന്നത്. പലിശയുടെ ഇനത്തില്‍ തന്നെ നല്ല വരുമാനം ലഭിക്കും. സ്റ്റോക്ക് മാർക്കറ്റില്‍ അദ്ദേഹം പണം നിക്ഷേപിച്ചിട്ടില്ല. എൻഎസ്‌എസില്‍ ഒമ്ബത് ലക്ഷം ഡെപ്പോസിറ്റുണ്ട്. അതേസമയം എല്‍ഐസിയില്‍ നിന്നോ മറ്റേതെങ്കിലും കമ്ബനിയില്‍ നിന്നോ അദ്ദേഹം ലൈഫ് ഇൻഷുറൻസ് എടുത്തിട്ടില്ല. സ്വന്തമായി കടമില്ലെന്ന് മാത്രമല്ല ആർക്കും അദ്ദേഹം കടം കൊടുത്തിട്ടുമില്ല. ഇനി ആഭരണങ്ങളുടെ കാര്യം പറയുകയാണെങ്കില്‍ നാലു സ്വർണമോതിരമാണ് ഉള്ളത്. 2024ല്‍ അതിന്റെ മൂല്യം 2,67,750 രൂപയാണ്. സ്ഥാവര സ്വത്തായ ഒരു രൂപപോലും അദ്ദേഹത്തിനില്ല.
പ്രധാനമന്ത്രി പദത്തിലിരിക്കുന്ന അദ്ദേഹത്തിന് ശമ്ബളമിനത്തില്‍ എല്ലാ മാസവും ലഭിക്കുന്നത് 1.66 ലക്ഷം രൂപയാണ്. അലവൻസായും നല്ലൊരു തുക ലഭിക്കുന്നുണ്ട്. ഇതില്‍ പാർലമെന്ററി അലവൻസായ 45000 രൂപ എക്‌സ്‌പെൻസ് അലവൻസായ മൂവായിരം രൂപ ഉള്‍പ്പെടെയാണ് ലഭിക്കുന്നത്.


