HomeIndiaസാധാരണക്കാർക്ക് സ്വർണ്ണ ബിസ്ക്കറ്റ് വാങ്ങാൻ കഴിയുമോ? നിക്ഷേപത്തെ കുറിച്ച് അറിയേണ്ടത് ഇക്കാര്യങ്ങൾ...

സാധാരണക്കാർക്ക് സ്വർണ്ണ ബിസ്ക്കറ്റ് വാങ്ങാൻ കഴിയുമോ? നിക്ഷേപത്തെ കുറിച്ച് അറിയേണ്ടത് ഇക്കാര്യങ്ങൾ…

സാധാരണക്കാരെ സംബന്ധിച്ചിടത്തോളം സ്വർണ്ണം എന്നത് ഒരു നിക്ഷേപം എന്നതിലുപരി ഒരു ആഭരണം കൂടിയാണ്. എന്നാല്‍, സ്വർണ ബിസ്കറ്റുകള്‍ നിക്ഷേപങ്ങള്‍ക്കാണ് കൂടുതലും വാങ്ങുന്നത്.സ്വർണ്ണാഭരണങ്ങളെ അപേക്ഷിച്ച്‌ പണിക്കൂലി ഇല്ലാത്തതുകൊണ്ട് സ്വർണ ബിസ്കറ്റ് കൂടുതല്‍ ലാഭകരവുമാണ്.

സ്വർണ ബിസ്‌ക്കറ്റുകളില്‍ നിക്ഷേപിക്കുമ്ബോള്‍, നിങ്ങള്‍ സ്വർണത്തിന്റെ മൂല്യത്തിന് മാത്രമാണ് പണം നല്‍കുന്നത്. കൂടാതെ, നിങ്ങള്‍ക്ക് ആവശ്യമുള്ളപ്പോള്‍ അവ സംഭരിക്കാനും വീണ്ടും വില്‍ക്കാനും എളുപ്പമാണ്. സാധാരണക്കാർക്കും സ്വർണബിസ്ക്കറ്റുകള്‍ വാങ്ങാൻ കഴിയും.

എവിടെ നിന്ന് വാങ്ങാം?

പ്രമുഖ ജ്വല്ലറികള്‍: മിക്ക വലിയ ജ്വല്ലറികളും വിവിധ തൂക്കത്തിലുള്ള സ്വർണ്ണ ബിസ്കറ്റുകള്‍ വില്‍ക്കുന്നുണ്ട്. 10 ഗ്രാം, 20 ഗ്രാം, 50 ഗ്രാം, 100 ഗ്രാം തുടങ്ങിയ അളവുകളില്‍ ഇവ ലഭ്യമാണ്.

ബാങ്കുകള്‍: മുൻകാലങ്ങളില്‍ ബാങ്കുകള്‍ സ്വർണ്ണ ബിസ്കറ്റുകളും നാണയങ്ങളും വിറ്റിരുന്നു. എന്നാല്‍, റിസർവ് ബാങ്കിൻ്റെ മാർഗ്ഗനിർദ്ദേശങ്ങള്‍ കാരണം ഇപ്പോള്‍ മിക്ക ബാങ്കുകള്‍ക്കും ഈ ആനുകൂല്യം നിർത്തിവെച്ചിട്ടുണ്ട്. എങ്കിലും, ചില ബാങ്കുകള്‍ ഇപ്പോഴും ഈ സേവനം തുടരുന്നുണ്ടെന്നാണ് വിവരം.

ഓണ്‍ലൈൻ : ഓണ്‍ലൈൻ പ്ലാറ്റ്ഫോമുകള്‍ വഴിയും സ്വർണ്ണ ബിസ്കറ്റുകള്‍ വാങ്ങാൻ സാധിക്കും. സുരക്ഷിതവും വിശ്വസനീയവുമായ ഓണ്‍ലൈൻ വില്‍പനക്കാരില്‍ നിന്ന് വാങ്ങാവുന്നതാണ്.

സ്വർണ ബിസ്ക്കറ്റ് വാങ്ങുമ്ബോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ബിഐഎസ് ഹാള്‍മാർക്ക്: വാങ്ങുന്ന സ്വർണ്ണ ബിസ്കറ്റില്‍ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സിൻ്റെ ഹാള്‍മാർക്ക് ഉണ്ടെന്ന് ഉറപ്പുവരുത്തുക. ഇത് സ്വർണ്ണത്തിൻ്റെ പരിശുദ്ധി ഉറപ്പുവരുത്തുന്നു.

ബില്‍: എല്ലാ വിവരങ്ങളും കൃത്യമായി രേഖപ്പെടുത്തിയ ബില്‍ വാങ്ങി സൂക്ഷിക്കേണ്ടത് അനിവാര്യമാണ്. ഭാവിയില്‍ ഇവ ആവശ്യം വന്നേക്കാം.

പാൻ കാർഡ്: 2 ലക്ഷം രൂപയ്ക്ക് മുകളിലുള്ള സ്വർണ്ണ ബിസ്കറ്റ് വാങ്ങുമ്ബോള്‍ പാൻ കാർഡ് വിവരങ്ങള്‍ നല്‍കേണ്ടത് നിർബന്ധമാണ്.

Latest Posts