HomeIndiaമ്യൂച്വൽ ഫണ്ട് SIP നിങ്ങളുടെ സമ്പാദ്യം വർദ്ധിപ്പിക്കുമോ? നിക്ഷേപിക്കുമ്പോൾ ഈ യാഥാർത്ഥ്യങ്ങൾ അറിഞ്ഞിരിക്കുക

മ്യൂച്വൽ ഫണ്ട് SIP നിങ്ങളുടെ സമ്പാദ്യം വർദ്ധിപ്പിക്കുമോ? നിക്ഷേപിക്കുമ്പോൾ ഈ യാഥാർത്ഥ്യങ്ങൾ അറിഞ്ഞിരിക്കുക

ഒരു ചെടിയ്ക്ക് കൃത്യമായി വെള്ളമൊഴിച്ച്‌ കൊടുത്ത് അത് വളരുന്നതിന് വേണ്ടി നമ്മള്‍ എത്ര നാള്‍ വേണമെങ്കിലും കാത്തിരിക്കും അല്ലേ?ഇതുപോലെ തന്നെയാണ് മ്യൂച്വല്‍ ഫണ്ടിന്റെ ഭാഗമായ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനിന്റെ (എസ്‌ഐപി) പ്രവര്‍ത്തനവും. ഇവിടെ കൃത്യമായ ഇടവേളകളില്‍ അച്ചടക്കവും സ്ഥിരമായതുമായ നിക്ഷേപം ആവശ്യമാണ്. വിപണിയിലെ ഉയര്‍ച്ച താഴ്ചകള്‍ മറികടക്കുന്നതിന് ഒരു ചെടിയായി എസ്‌ഐപിയെ പരിഗണിക്കാം.

ഒരേസമയം വളരെയധികം നിക്ഷേപം നടത്തുന്നത് അപകട സാധ്യതയുള്ളതാക്കും. ക്രമരഹിതമായി നടത്തുന്ന നിക്ഷേപം പുരോഗതിയെ മുരടിപ്പിച്ചേക്കാം. എസ്‌ഐപികള്‍ കാലക്രമേണ സാമ്ബത്തിക അച്ചടക്കത്തെ പ്രോത്സാഹിപ്പിക്കുന്നു. വര്‍ഷങ്ങളോളം നടത്തുന്ന നിക്ഷേപം നിങ്ങളെ ദീര്‍ഘകാല സമ്ബത്തുണ്ടാക്കുന്നതിന് സഹായിക്കും.

എസ്‌ഐപി നിക്ഷേപ തീയതി തിരഞ്ഞെടുക്കുമ്ബോള്‍ ഏത് ദിവസമാണ് വേണ്ടതെന്ന കാര്യത്തില്‍ നിക്ഷേപകര്‍ അമിതമായി ചിന്തിക്കുന്നു. ഇത് ലളിതമായ ഒരു കാര്യത്തെ സങ്കീര്‍ണമാക്കുന്നു. നിര്‍ദ്ദിഷ്ട തീയതി ഒരിക്കലും ദീര്‍ഘകാല ഫലങ്ങളെ സ്വാധീനിക്കില്ല.

ചില നിക്ഷേപകര്‍ വിപണിയിലെ സമയം ക്രമീകരിക്കാന്‍ ശ്രമിക്കുന്നു. എസ്‌ഐപികള്‍ ആരംഭിക്കുന്നതിന് വിപണി താഴേക്ക് വരാന്‍ പലരും കാത്തിരിക്കുന്നു. ചിലര്‍ വിപണി ഏറ്റവും ഉയര്‍ന്ന മൂല്യത്തിലായിരിക്കുമ്ബോള്‍ നിക്ഷേപം നടത്തും. എന്നാല്‍ ദീര്‍ഘാകാലാടിസ്ഥാനത്തിലുള്ള നിക്ഷേപത്തിന് നിക്ഷേപ സമയത്തെ ഉയര്‍ച്ച താഴ്ച വിഷയമല്ല.

ഒരു സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ എന്നത് വിവേകപൂര്‍ണമായ ഒരു നിക്ഷേപ തന്ത്രമാണ്. ഇത് രൂപയുടെ ചെലവ് ശരാശരി പ്രയോജനപ്പെടുത്തി വിവിധ മാര്‍ക്കറ്റ് ചക്രങ്ങളില്‍ വരുമാനം ഒപ്റ്റിമൈസ് ചെയ്യാന്‍ ലക്ഷ്യമിടുന്നു. ഈ സമീപനം വിപണിയിലെ ചാഞ്ചാട്ടത്തെ ലഘൂകരിക്കാന്‍ സഹായിക്കുന്നു. ഇത്തരം നിക്ഷേപരീതി പോര്‍ട്ട്‌ഫോളിയോകളില്‍ ഏറ്റക്കുറച്ചിലുകള്‍ മൂലമുള്ള ആഘാതം കുറയ്ക്കുന്നു.

കൃത്യമായ ഇടവേളകളില്‍ ഒരു നിശ്ചിത തുക നിക്ഷേപിക്കുന്നതിലൂടെ എസ്‌ഐപികള്‍ക്ക് ശരാശരി റിവേര്‍ഷന്‍ എന്ന ആശയം മുതലെടുക്കാന്‍ സാധിക്കുന്നു. വിപണികള്‍ കാലക്രമേണ അവയുടെ ചരിത്രപരമായ നേട്ടം കൈവരിക്കാനുള്ള പ്രവണതയും അവ കാണിക്കുന്നു. എസ്‌ഐപികളുടെ നേട്ടം ഒരിക്കലും അവയില്‍ നിക്ഷേപം നടത്തുന്ന സമയത്തെ ആശ്രയിച്ചല്ല, മറിച്ച്‌ ദീര്‍ഘകാല നിക്ഷേപത്തിലൂടെ സമ്ബാദ്യം വളര്‍ത്തിയെടുക്കാന്‍ സാധിക്കുന്നു.

Latest Posts