HomeIndiaബൈ നൗവ്, പേ ലെറ്റർ കെണിയിൽ വീണാൽ സാമ്പത്തികമായി നിങ്ങൾ തകരും; കാരണങ്ങൾ...

ബൈ നൗവ്, പേ ലെറ്റർ കെണിയിൽ വീണാൽ സാമ്പത്തികമായി നിങ്ങൾ തകരും; കാരണങ്ങൾ ഇത്: വിശദമായി വായിക്കാം

‘ഇപ്പോള്‍ വാങ്ങൂ, പിന്നീട് പണം നല്‍കൂ’ (ബയ് നൗ പേ ലേറ്റര്‍ – ബിഎന്‍പിഎല്‍) കേള്‍ക്കുമ്ബോള്‍ ആകര്‍ഷകരമാണെങ്കിലും ഇത് കടം വാങ്ങാനുള്ള പ്രോത്സാഹനമാണെന്നും അമിതമായി ചിലവഴിക്കുന്നതിന് ഇത് വഴി ഒരുക്കുകയും സാമ്ബത്തിക ഭദ്രതയെ ഗുരുതരമായി ബാധിക്കുമെന്നും റിപ്പോര്‍ട്ട്.’വെറും 2,000 രൂപയല്ലേ, അടുത്ത മാസം അടയ്ക്കാം’ എന്ന ചിന്താഗതിയിലാണ് ഇതെല്ലാം തുടങ്ങുന്നത്.

വസ്ത്രങ്ങള്‍ മുതല്‍ ഇലക്‌ട്രോണിക്‌സ് വരെ പൂര്‍ണ്ണ വില നല്‍കാതെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ ബിഎന്‍പിഎല്‍ സൗകര്യം ഒരുക്കുന്നുണ്ട്. രേഖകളൊന്നും ആവശ്യമില്ല, കടലാസുകളില്‍ പലിശയും ഇല്ല. ഇത് ഒരു മികച്ച മാര്‍ഗമാണെന്ന് തോന്നുന്നുണ്ടോ?എന്നാല്‍ തെറ്റി!കൂടുതല്‍ പണം ചിലവഴിക്കാന്‍ പ്രേരിപ്പിക്കുന്ന, കൃത്യമായ കണക്കുകളില്ലാതെ, നിശബ്ദമായി കുടിശ്ശിക വരുത്താന്‍ ഇടയാക്കുന്ന ഒരു സംവിധാനമാണീതെന്ന് മനസിലാക്കുക.

വരിഞ്ഞു മുറുക്കുന്ന ബിഎന്‍പിഎല്‍

1. ചിലവഴിക്കാന്‍ പരിശീലിപ്പിക്കുന്നു

ബിഎന്‍പിഎല്‍ ‘ഇതിന് എനിക്ക് പണം മുടക്കാന്‍ കഴിയുമോ?’ എന്ന് ചോദിക്കുന്നത് നിര്‍ത്തുന്നു. പകരം, ‘ഈ മാസം എനിക്ക് ഇഎംഐ താങ്ങാന്‍ കഴിയുമോ?’ എന്ന് ചിന്തിപ്പിക്കുന്നതിലേക്ക് നയിക്കുന്നു. ഈ മാറ്റം ചെറുതായി തോന്നാമെങ്കിലും, ഇത് അപകടകരമാണ്. 35,000 രൂപ ശമ്ബളത്തില്‍ അഞ്ച് ഇഎംഐകള്‍ ഒന്നിച്ച്‌ അടയ്ക്കേണ്ട അവസ്ഥ ആലോചിച്ച്‌ നോക്കൂ. അതുവരെ ഓരോ തവണയും സ്വൈപ്പ് ചെയ്തുകൊണ്ടിരിക്കും.

2. 499 രൂപയുടെ കുടിശ്ശിക വര്‍ഷങ്ങളോളം

ബിഎന്‍പിഎല്‍ വെറുമൊരു സാധാരണ കടമല്ല; ക്രെഡിറ്റ് റേറ്റിംഗ് കമ്ബനിയായ സിബിലില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന യഥാര്‍ത്ഥ ക്രെഡിറ്റാണിത്. 499 രൂപയുടെ ഒരു ഇഎംഐ മുടങ്ങിയോ? നിങ്ങള്‍ക്ക് ഒരുപക്ഷേ ഒരു കോള്‍ പോലും ലഭിക്കില്ല, പക്ഷേ നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ കുറയും. ഇത് പല തരത്തില്‍ നിങ്ങളുടെ ജീവിതം കൂടുതല്‍ ചെലവേറിയതാക്കും. ഒരു ചെറിയ പിഴവ് പോലും വര്‍ഷങ്ങളോളം നിങ്ങളുടെ സാമ്ബത്തിക കാര്യങ്ങളെ വേട്ടയാടും.

4. ബിഎന്‍പിഎല്‍ ശീലമായി മാറുന്നു:

ഭക്ഷണ ആപ്പുകള്‍, ഇലക്‌ട്രോണിക്‌സ്, വസ്ത്രങ്ങള്‍ എന്നിവയ്ക്കുള്ള സ്ഥിരമായ ഓപ്ഷനാണ് ഇപ്പോള്‍ ബിഎന്‍പിഎല്‍. ഇത് അടിയന്തര സാഹചര്യങ്ങള്‍ക്കല്ല. ആഗ്രഹങ്ങള്‍ക്കാണെന്ന് ഓര്‍ക്കുക

ഈ ശീലം ഒഴിവാക്കാന്‍ എങ്ങനെ കഴിയും:

1. സ്വയം മനസിലാക്കുക

ഇപ്പോള്‍ എത്ര ബിഎന്‍പിഎല്‍ ഉണ്ട്. മൂന്നോ? അഞ്ചോ? ആപ്പുകള്‍ തുറക്കുക. ഇമെയിലുകള്‍ പരിശോധിക്കുക. അവയുടെ പട്ടിക തയാറാക്കുക. അങ്ങനെ കാര്യങ്ങള്‍ മനസിലാക്കുക.

2. ഉള്ള കടങ്ങള്‍ തീര്‍ക്കുക

നിങ്ങള്‍ക്ക് ഇപ്പോള്‍ കുടിശ്ശികയില്ലെങ്കില്‍ പോലും, പിന്നീട് പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ കാത്തുനില്‍ക്കരുത്. ഇത് കടം തീര്‍ക്കുന്നത് മാത്രമല്ല, നിങ്ങളുടെ മനസ്സിന് സമാധാനം നല്‍കാനും സഹായിക്കും.

3. ‘ഇതിനെനിക്ക് പണം മുടക്കാന്‍ കഴിയുമോ?’ എന്ന ചിന്ത മാറ്റി ‘ഇതെന്നിക്ക് ആവശ്യമുണ്ടോ?’ എന്ന് ചിന്തിക്കുക

ഒരു സാധനം അടിയന്തര ആവശ്യമുള്ളതാണോ എന്ന് ആലോചിക്കുക. അടിയന്തരമല്ലെങ്കില്‍, അതിന് കാത്തിരിക്കാന്‍ കഴിയും. പിന്നെന്തിന് ആ സാധനം കടം വാങ്ങണം എന്ന് ആലോചിക്കുക..അത് വഴി കടബാധ്യത ഒഴിവാക്കുക.

4. ഫണ്ട് ഉണ്ടാക്കുക

ബിഎന്‍പിഎല്ലിന് കരുതി വച്ച പണം കൊണ്ട് ഒരു ഫണ്ട് ഉണ്ടാക്കുക. നിങ്ങളുടെ സന്തോഷത്തിനായി പണം സ്വരുക്കൂട്ടാന്‍ ശ്രമിക്കുമ്ബോള്‍, നിങ്ങള്‍ സാമ്ബത്തികമായി ശക്തി നേടുകയാണ്.

Latest Posts