ലോകത്തിലെ ഏറ്റവും സമ്ബന്നൻമാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനം നഷ്ടപ്പെട്ട് ആമസോണ്‍ സ്ഥാപകനും മുൻ സിഇഒയുമായ ജെഫ് ബെസോസ്.ഫോബ്‌സ് പുറത്തുവിട്ട പുതിയ പട്ടിക പ്രകാരം അമേരിക്കൻ മള്‍ട്ടി നാഷണല്‍ സോഫ്റ്റ്‌വെയർ കമ്ബനിയായ ഒറാക്കിളിന്റെ കോ ഫൗണ്ടർ ലാറി എലിസനാണ് ജെഫ് ബെസോസിനെ പിന്നിലാക്കി രണ്ടാം സ്ഥാനത്തെത്തിയത്. ഇതോടെ ബെസോസിന് നഷ്ടമായത് എട്ട് വർഷത്തെ തുടർച്ചയായ ലോക കോടീശ്വരന്മാരില്‍ രണ്ടാമൻ എന്ന സ്ഥാനമാണ്.
ജൂണ്‍ 12ന് എലിസണിന്റെ ആസ്തിയില്‍ 26 ബില്യണ്‍ കൂടി ചേർക്കപ്പെട്ടതോടെ അദ്ദേഹത്തിന്റെ മൊത്തം ആസ്തി 243 ബില്യണായി ഉയർന്നു. ജെഫ് ബെസോസിന്റെ മൊത്തം ആസ്തിയായ 227 മില്യണ്‍ തകർത്താണ് ഈ നേട്ടം കൈവരിച്ചത്.ഈ നേട്ടമാണ് ജെഫ് ബെസോസിനെയും മെറ്റ സിഇഒ മാർക്ക് സക്കർബർഗിനേയും മറികടക്കാൻ എലിസണെ സഹായിച്ചത്. ടെസ്ലയുടെ സിഇഒ ആയ എലോണ്‍ മസ്‌കാണ് ഫോബ്‌സ് പുറത്തുവിട്ട പട്ടികയില്‍ ഒന്നാമത്. 407.3 മില്യണ്‍ ഡോളറാണ് മസ്കിന്റെ ആസ്തി.
മെറ്റാ സി.ഇ.ഒ മാർക് സുക്കർബർഗാണ് പട്ടികയില്‍ മൂന്നാമൻ. ഏറ്റവും പുതിയ കണക്കനുസരിച്ച് 239 ബില്യണ്‍ ആണ് സുക്കർബർഗിന്റെ സമ്ബാദ്യം.ഈ ആഴ്ച്ചയുടെ തുടക്കത്തില്‍ ഒറാക്കളിന്റെ ഓഹരികളിലെ വർധനവാണ് എലിസണെ രണ്ടാമതെത്തിച്ചത്മേയ് മാസത്തില്‍ പ്രതീക്ഷിച്ചതിനെക്കാളും മികച്ച പ്രകടനം നടത്തിയതോടെ ഒറാക്കളിന്റെ ഓഹരികള്‍ 200 ബില്യണ്‍ കടന്നിരുന്നു.2017ലാണ് ജെഫ് ബെസാേസ് ആദ്യമായി സമ്ബന്നരുടെ പട്ടികയില്‍ രണ്ടാം സ്ഥനാത്തെത്തിയത്. പിന്നീട് തുടർച്ചയായ എട്ട് വർഷത്തോളം ഈ സ്ഥാനം നിലനിർത്താൻ അദ്ദേഹത്തിന് സാധിച്ചു.
ആമസോണിന്റെ ഓഹരികളിലെ വർധനവിനെത്തുടർന്ന് ബെസോസിന്റെ സ്വകാര്യ സമ്ബത്ത് 75.6 മില്യണ്‍ ഡോളറായി ഉയർന്നിരുന്നു. ഇത് സാമ്ബത്തിക-നിക്ഷേപ രംഗത്തെ പ്രമുഖനായ വാറൻ ബഫറ്റിനെ മറികടക്കാൻ സഹായിച്ചു.അതേസമയം അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള പ്രശ്‌നത്തിന് ശേഷം മാപ്പ് പറഞ്ഞ എലോണ്‍ മസ്‌കിന്റെ സമ്ബത്തില്‍ 191 മില്യണിന്റെ വർധനവുണ്ടായി.