HomeIndiaഇൻറർനെറ്റ് ഇല്ലെങ്കിലും ഫോണിലൂടെ യുപിഐ പണമിടപാടുകൾ പൂർത്തിയാക്കാം; ചെയ്യേണ്ടത് ഇങ്ങനെ: വിശദമായി...

ഇൻറർനെറ്റ് ഇല്ലെങ്കിലും ഫോണിലൂടെ യുപിഐ പണമിടപാടുകൾ പൂർത്തിയാക്കാം; ചെയ്യേണ്ടത് ഇങ്ങനെ: വിശദമായി വായിക്കാം

ഇന്‍റർനെറ്റ് ഇല്ലായിരുന്നെങ്കില്‍ ഇന്ന് വേഗതയിലും സുതാര്യമായും ചെയ്തു കൊണ്ടിരിക്കുന്ന പല കാര്യങ്ങളും നമുക്ക് നഷ്ടമായേനേ.അതിലൊന്നാണ് ബാങ്കിലും എ.ടി.എമ്മിലും പോകാതെ വീട്ടിലിരുന്ന് കൊണ്ടുതന്നെ സ്മാർട്ട് ഫോണ്‍ ഉപയോഗിച്ച്‌ പണമിടപാട് നടത്തുന്നത്. ഇത്തരം സാങ്കേതിക സൗകര്യങ്ങള്‍ ഒഴിവാക്കിത്തരുന്നത് അനാവശ്യ സമയ നഷ്ടവും മറ്റ് നൂലാമാലകളുമാണ്.

എന്നാല്‍, ഇന്‍റർനെറ്റ് വേഗത കുറവോ ഡേറ്റ പ്ലാൻ കാലാവധി കഴിയുകയോ ചെയ്യുന്ന അവസരങ്ങളില്‍ എന്തുചെയ്യും? ഇന്‍റർനെറ്റ് ഇല്ലെങ്കിലും ഇനി മുതല്‍ പണ ഇടപാടുകള്‍ ചെയ്യാനുള്ള സൗകര്യവും നാഷനല്‍ പേയ്മെന്‍റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ ഒരുക്കിയിട്ടുണ്ട്.

ഓഫ് ലൈൻ ഇടപാടുകള്‍ക്ക്

  • യു.പി.ഐ പ്രവർത്തിക്കുന്ന മൊബൈല്‍ നമ്ബറില്‍ നിന്ന് *99# ലേക്ക് വിളിക്കുക.
  • നിങ്ങളുടെ ഭാഷ തിരഞ്ഞെടുക്കുക. ഇംഗ്ലീഷ് ഉള്‍പ്പെടെ 13 ഭാഷകള്‍ ലഭ്യമാണ്.
  • ബാങ്കിന്‍റെ ഐ.എഫ്.എസ്.സി നമ്ബർ നല്‍കുക
  • നിങ്ങളുടെ ഫോണ്‍ നമ്ബറില്‍ രജിസ്റ്റർ ചെയ്ത എല്ലാ ബാങ്ക് അക്കൗണ്ടുകളും സ്ക്രീനില്‍ തെളിയും. അതില്‍ നിന്നും ഇടപാടുകള്‍ നടത്താൻ താല്‍പര്യമുള്ള അക്കൗണ്ട് തിരഞ്ഞെടുക്കുക.
  • ഡെബിറ്റ് കാർഡിന്‍റെ അവസാന ആറക്കങ്ങളും കാർഡിന്‍റെ കാലാവധി അവസാനിക്കുന്ന തീയതിയും നല്‍കി വെരിഫിക്കേഷൻ പൂർത്തിയാക്കുക.
  • അവസാനമായി യു.പി.ഐ പിൻ നമ്ബർ കൂടി നല്‍കുക.

ഇടപാടുകള്‍ നടത്തിയ ശേഷം വീണ്ടും *99# ലേക്ക് വിളിച്ച്‌ ഓഫ് ലൈൻ യു.പി.ഐ ഇടപാട് അവസാനിപ്പിക്കാൻ മറക്കരുത്. പണമിടപാടുകള്‍ക്ക് പുറമെ ബാങ്ക് അക്കൗണ്ടിലെ ബാലൻസ് തുക അറിയാനും ഇതുവഴി സാധിക്കും.

Latest Posts