HomeIndia30 വർഷങ്ങൾക്ക് മുമ്പ് പിതാവ് ഒരു ലക്ഷം രൂപയ്ക്ക് വാങ്ങിയ ഓഹരി സർട്ടിഫിക്കറ്റുകൾ കണ്ടെത്തി മകൻ;...

30 വർഷങ്ങൾക്ക് മുമ്പ് പിതാവ് ഒരു ലക്ഷം രൂപയ്ക്ക് വാങ്ങിയ ഓഹരി സർട്ടിഫിക്കറ്റുകൾ കണ്ടെത്തി മകൻ; ഇന്നത്തെ മൂല്യം 80 കോടി രൂപ: ഇന്ത്യൻ ഓഹരി വിപണിയുടെ ദീർഘകാലം ധനസമ്പാദ്യ സാധ്യതകൾ വിവരിക്കുന്ന സംഭവം ഇങ്ങനെ – വിശദമായി വായിക്കാം

വേഗത്തില്‍ പണം സമ്ബാദിക്കാനുള്ള വഴികള്‍ പലരും അന്വേഷിക്കാറുണ്ട്. അതിലൊന്നാണ് ലോട്ടറി എടുത്ത് ഭാഗ്യപരീക്ഷണത്തിന് മുതിരുന്നത്.എന്നാല്‍ അച്ഛൻ 30 വർഷം മുമ്ബ് വാങ്ങിയ ഒരു ഓഹരി മകനെ ഇപ്പോള്‍ കോടീശ്വരനാക്കിയിരിക്കുകയാണ്. അതായത് ഒരു ലക്ഷം രൂപയ്ക്ക് വാങ്ങിയ ഓഹരിയുടെ ഇപ്പോഴത്തെ മൂല്യം 80 കോടി രൂപയായിരിക്കുന്നുവെന്ന് മകൻ റെഡ്ഡിറ്റില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

ജെഎസ്ഡബ്ല്യു സ്റ്റീലിന്റെ ഓഹരികളാണ് അച്ഛൻ 1990-കളില്‍ വാങ്ങിയത്. ഇതിന്റെ രേഖകളും യുവാവ് റെഡ്ഡിറ്റില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ പോസ്റ്റ് നിക്ഷേപകൻ സൗരവ് ദത്ത എക്സില്‍ പങ്കുവെയ്ക്കുകയും ചെയ്തു. ‘റെഡ്ഡിറ്റിലെ ഒരു വ്യക്തി അദ്ദേഹത്തിന്റെ പിതാവ് 1990-കളില്‍ ഒരു ലക്ഷത്തിന് വാങ്ങിയ ജെഎസ്ഡബ്ല്യു ഓഹരികള്‍ കണ്ടെത്തി. ഇന്ന് അവയുടെ വില 80 കോടിയാണ്. ഓഹരികള്‍ കൃത്യതയോടെ വാങ്ങിയതിന്റെ ഗുണം’- സൗരവ് ദത്ത എക്സില്‍ കുറിച്ചു.

ഈ പോസ്റ്റ് എക്സില്‍ പലരുടെയും ശ്രദ്ധ നേടി. ദീർഘകാല നിക്ഷേപത്തിന്റെ ഗുണങ്ങളെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാടുകള്‍ പലരും പങ്കുവെച്ചു. പലരും റെഡ്ഡിറ്റ് ഉപയോക്താവിനെ അഭിനന്ദിക്കുകയും വിജയകരമായ ബൈ-ആൻഡ്-ഹോള്‍ഡ് (വാങ്ങിക്കൈവശം വെക്കുന്ന) തന്ത്രങ്ങളെക്കുറിച്ചുള്ള സ്വന്തം കഥകള്‍ പങ്കുവെക്കുകയും ചെയ്തു. ക്ഷമയും സ്ഥിരോത്സാഹവും കൊണ്ട് വലിയ നേട്ടങ്ങള്‍ നേടാനുള്ള സാധ്യതയെ കുറിച്ചും അവർ കുറിച്ചു.

‘ഇപ്പോള്‍ അദ്ദേഹത്തിന് വിരമിക്കാനും സമാധാനപരമായി ജീവിക്കാനും കഴിയും. അതില്‍നിന്ന് ഒരു നല്ല ബിസിനസ്സ് പോലും തുടങ്ങാം. അദ്ദേഹത്തിന് അഭിനന്ദനങ്ങള്‍.’ ഒരു ഉപയോക്താവ് കുറിച്ചു. ‘സ്റ്റോക്ക് സ്പ്ലിറ്റുകള്‍, ബോണസുകള്‍, ഡിവിഡന്റുകള്‍ എന്നിവ കാലക്രമേണ എങ്ങനെ വർദ്ധിക്കുമെന്ന് ആളുകള്‍ തിരിച്ചറിയുന്നില്ല, അത് വിശ്വസിക്കാവുന്നതിലും അപ്പുറമാണ്’- മറ്റൊരാള്‍ കമന്റ് ചെയ്തു.

‘നല്ല ബിസിനസ്സുകള്‍ വില്‍ക്കാൻ തിരക്കുകൂട്ടരുത്. അടിസ്ഥാനകാര്യങ്ങള്‍ക്കുള്ള പണത്തിന് ബുദ്ധിമുട്ടില്ലെങ്കില്‍ സമയം അതിന്റെ ഗുണം കാണിക്കട്ടെ. ഇത് നിക്ഷേപം മാത്രമല്ല, ഒരു പാരമ്ബര്യം സൃഷ്ടിക്കല്‍ കൂടിയാണ്.’-ഒരു ഉപയോക്താവിന്റെ കമന്റ് ഇങ്ങനെയായിരുന്നു. 1990-കളില്‍ ഒരു ലക്ഷം രൂപം നിക്ഷേപിച്ച്‌ പിന്നീട് അതിനെ കുറിച്ച്‌ മറന്നുപോയിട്ടുണ്ടെങ്കില്‍ അന്നേ ആ കുടുംബം സമ്ബന്നരായിരിക്കണം എന്നായിരുന്നു ഒരാളുടെ പ്രതികരണം.

Latest Posts