HomeIndiaവാഹന ഉടമകൾക്ക് കനത്ത തിരിച്ചടി; തേർഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം 25% വരെ വർദ്ധിക്കാൻ...

വാഹന ഉടമകൾക്ക് കനത്ത തിരിച്ചടി; തേർഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം 25% വരെ വർദ്ധിക്കാൻ സാധ്യത: വിശദാംശങ്ങൾ വായിക്കാം

വാഹനങ്ങളുടെ തേഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം വർധിപ്പിച്ചേക്കും. ഇൻഷുറൻസ് കമ്ബനികളുടെ നഷ്ടാനുപാതവും ചെലവുകളും പരിഗണിച്ച്‌ പ്രീമിയത്തില്‍ 18 മുതല്‍ 25 ശതമാനംവരെ വർധനവുണ്ടായേക്കാം.ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ(ഐആർഡിഎഐ)നല്‍കിയ ശുപാർശകളോടപ്പം പ്രീമിയം വർധനവും കേന്ദ്ര ഗതാഗത മന്ത്രാലയം പരിശോധിച്ചുവരികയാണ്. രണ്ടോ മൂന്നോ ആഴ്ചകള്‍ക്കകം മന്ത്രാലയം തീരുമാനമെടുത്തേക്കും.

പൊതുജനങ്ങളുടെ അഭിപ്രായം തേടുന്നതിന് കരട് വിജ്ഞാപനം പുറപ്പെടുവിക്കാനും സാധ്യതയുണ്ട്.നാല് വർഷമായി തേഡ് പാർട്ടി ഇൻഷുറൻസ് പ്രീമയത്തില്‍ വർധനവരുത്തിയിട്ട്. ചികിത്സാ ചെലവിലെ വർധന, കോടതി നിർദേശിക്കുന്ന നഷ്ടപരിഹാരം, വാഹനപ്പെരുപ്പം എന്നിവമൂലം സമ്മർദത്തിലാണെന്ന് ഇൻഷുറൻസ് കമ്ബനികള്‍ അറിയിച്ചിരുന്നു.

പൊതുമേഖലയിലെ ന്യൂ ഇന്ത്യ അഷുറൻസ് കമ്ബനിയുടെ 2025 വർഷത്തെ നഷ്ടാനുപാതം 108 ശതമാനമാണ്. അതായത് ഈ വിഭാഗത്തില്‍ ലഭിച്ച പ്രീമിയത്തേക്കാള്‍ എട്ട് ശതമാനം അധികം നഷ്ടപരിഹാരമായി കമ്ബനിക്ക് നല്‍കേണ്ടിവന്നു.

മോട്ടോർ വാഹന ഇൻഷുറൻസില്‍ 2025 സാമ്ബത്തിക വർഷം തേഡ് പാർട്ടി പ്രീമിയത്തിന്റെ വിഹിതം 60 ശതമാനമാണ്. മൊത്തം പ്രീമിയം വരുമാനക്കണക്കെടുത്താല്‍ 19 ശതമാനവുംവരും.

Latest Posts