പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സർക്കാർ നടപ്പിലാക്കിയ നിക്ഷേപ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന (SSY). ‘ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ’ എന്ന സംരംഭത്തിന് കീഴിലാണ് ഈ പദ്ധതിക്ക് രൂപം നല്‍കിയത്.പെണ്‍കുട്ടികള്‍ വിദ്യാസമ്ബന്നരാകുവാനും, ഉയർന്ന ഭാവി കൈവരിക്കുന്നതിനുമായി അവരെ പ്രാപ്തരാക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് ഈ പദ്ധതി പ്രവർത്തിക്കുന്നത്.
പെണ്‍കുട്ടിയുടെ പേരില്‍ അവളുടെ മാതാപിതാക്കള്‍ക്കാണ് ഈ നിക്ഷേപ സ്കീമില്‍ അക്കൗണ്ട് എടുക്കാൻ സാധിക്കുന്നത്.വിദ്യാഭ്യാസത്തിനു മാത്രമല്ല വിവാഹത്തിനും ഈ നിക്ഷേപ പദ്ധതിയിലൂടെ നേട്ടം ഉറപ്പാക്കാം. മറ്റേതു നിക്ഷേപത്തേക്കാളും ഉയർന്ന പലിശ നിരക്ക് ഉറപ്പാക്കാം. മാത്രമല്ല നിക്ഷേപത്തിലൂടെ നികുതി രഹിത വരുമാനവും ഈ സ്കീം വാഗ്ദാനം ചെയ്യുന്നു. അതിനാല്‍ പെണ്‍കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് ഏറ്റവും സുരക്ഷിതമായ സമ്ബാദ്യ ഓപ്ഷനുകളിലൊന്നായി സുകന്യ സമൃദ്ധി യോജന തിരഞ്ഞെടുക്കാം.
പലിശ നിരക്ക് അറിയാം…
2025 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള പാദത്തില്‍ സുകന്യ സമൃദ്ധി യോജനയുടെ പലിശ നിരക്ക് 8.2% ആയി തുടരുന്നു. അതായത് ഈ പുതിയ സാമ്ബത്തിക വർഷത്തിന്റെ തുടക്കത്തിലും SSY യുടെ പലിശ നിരക്കില്‍ സർക്കാർ ഒരു മാറ്റവും വരുത്തിയിട്ടില്ല. സുകന്യ സമൃദ്ധി യോജനയുടെ പലിശ നിരക്കുകളില്‍ കുറവുണ്ടാകുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നെങ്കിലും, ഇത്തവണയും സർക്കാർ നിരക്ക് കുറച്ചിട്ടില്ല.
നിങ്ങള്‍ സുകന്യ സമൃദ്ധി യോജനയില്‍ നിക്ഷേപിച്ചിട്ടുണ്ടോ? അതോ നിക്ഷേപിക്കാൻ പ്ലാനുണ്ടോ? ചെറുകിട സമ്ബാദ്യ പദ്ധതികളില്‍ ഏറ്റവും ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന മികച്ച സ്കീമാണിത്. ചെറുകിട സമ്ബാദ്യ പദ്ധതികളുടെ പലിശ നിരക്കുകള്‍ സാധാരണയായി സർക്കാർ ഓരോ മൂന്ന് മാസത്തിലും അവലോകനം ചെയ്യും. ഈ പാദത്തില്‍, SSY ഉള്‍പ്പെടെയുള്ള ഒരു പദ്ധതിയിലും മാറ്റങ്ങളൊന്നുമില്ല. അതിനാല്‍ ഇത്തരം നിക്ഷേപങ്ങളിലൂടെ നിങ്ങളുടെ നിക്ഷേപം സുരക്ഷിതമായി തുടരുകയും നല്ല വരുമാനം നേടുകയും ചെയ്യുന്നു.
സുകന്യ സമൃദ്ധി യോജനയില്‍ നിക്ഷേപിക്കാവുന്ന പരമാവധി നിക്ഷേപം?
നിങ്ങള്‍ക്ക് വെറും 250 രൂപ ഉപയോഗിച്ച് സുകന്യ സമൃദ്ധി യോജന അക്കൗണ്ട് തുറക്കാൻ കഴിയും. ഇത് സജീവമായി നിലനിർത്താൻ, നിങ്ങള്‍ എല്ലാ വർഷവും കുറഞ്ഞത് 250 രൂപയെങ്കിലും നിക്ഷേപിക്കണം, അതേസമയം ഓരോ വർഷവും നിക്ഷേപിക്കാവുന്ന പരമാവധി തുക 1.5 ലക്ഷം രൂപയാണ്. നിങ്ങളുടെ സാമ്ബത്തിക സ്ഥിതിക്ക് അനുസരിച്ച് നിക്ഷേപ തുക തിരഞ്ഞെടുക്കാം. വാർഷികമായിട്ടാണ് നിക്ഷേപം കണക്കാക്കുന്നതെങ്കിലും ഒറ്റയടിക്ക് ഒരു വലിയ തുക നിക്ഷേപിക്കാൻ സാധിക്കാത്തവർക്ക് ചെറിയ തുകകളായി നിക്ഷേപിക്കാനും സാധിക്കും.
സുകന്യ സമൃദ്ധി യോജനയുടെ ഗുണങ്ങളും പ്രത്യേകതകളും
ഈ സ്കീമില്‍ നിങ്ങള്‍ നിശ്ചിത തുക നിക്ഷേപിച്ചാല്‍ എല്ലാ വർഷവും അതിന് പലിശ ലഭിക്കും. ആ പലിശ നിങ്ങളുടെ നിക്ഷേപ തുകയിലേക്ക് ചേർക്കപ്പെടും. കാലാവധി പൂർത്തിയാകുമ്ബോള്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന മൊത്തം തുകയും പൂർണ്ണമായും നികുതി രഹിതമായിരിക്കും. നിക്ഷേപങ്ങള്‍ക്ക് സെക്ഷൻ 80 സി പ്രകാരമുള്ള കിഴിവുകള്‍ക്ക് അർഹതയുണ്ട്. ഇവിടെ നിങ്ങള്‍ 1.5 ലക്ഷം വാർഷികമായി നിക്ഷേപിച്ചാല്‍ കാലാവധി അവസാനിക്കുമ്ബോള്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന മൊത്തം നേട്ടം 69,27,578 രൂപയായിരിക്കും.
പെണ്‍കുട്ടിക്ക് 10 വയസ്സ് പൂർത്തിയാവുന്നതിനു മുന്നേ നിക്ഷേപം ആരംഭിച്ചു തുടങ്ങണം. നേരെത്തെ ആരംഭിക്കുന്നതാണ് എപ്പോഴും നല്ലത്. അക്കൗണ്ട് തുറന്ന തീയതി മുതല്‍ 21 വർഷത്തിനുള്ളിലാണ് നിക്ഷേപത്തിൻ്റെ കാലാവധി പൂർത്തിയാകുന്നത്. ഒരു പക്ഷേ പെണ്‍കുട്ടി 18 വയസ്സ് തികഞ്ഞതിന് ശേഷം വിവാഹിതയാകുകയാണെങ്കില്‍ ഈ അക്കൗണ്ട് നേരത്തെ അവസാനിപ്പിക്കാനുള്ള ഓപ്ഷനുണ്ട്.
അറിയിപ്പ്:മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്ബത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഇന്ത്യ ലേറ്റസ്റ്റ് പോർട്ടലോ ലേഖകനോ ഉത്തരവാദികൾ ആയിരിക്കില്ല.


