പാൻ കാർഡ് വെറുമൊരു തിരിച്ചറിയല്‍ രേഖയല്ല. ഇന്ന് നടക്കുന്ന എല്ലാ സാമ്ബത്തിക ക്രമക്കേടുകളും ഇല്ലാതാക്കി സുരക്ഷ നല്‍കുവാൻ പാൻ കാർഡിന് സാധിക്കുന്നു.ഇന്ത്യൻ ആദായനികുതി വകുപ്പ് നല്‍കുന്ന ഈ രേഖ സാങ്കേതികപരമായും മുന്നേറി എന്നതിന്റെ തെളിവാണ് പാൻ 2.0. സാമ്ബത്തിക ഇടപാടുകള്‍ ട്രാക്ക് ചെയ്യാനും നികുതി വെട്ടിപ്പ് തടയാനും സഹായിക്കുന്ന 10 അക്ക ആല്‍ഫാന്യൂമെറിക് കോഡാണ് PAN (പെർമനൻ്റ് അക്കൗണ്ട് നമ്ബർ).
എന്നാല്‍ ഇതേ പാൻ ഉപയോഗിച്ച് നിങ്ങള്‍ക്ക് വായ്പ എടുക്കാനും സാധിക്കും. 5 ലക്ഷം രൂപയുടെ ആവശ്യമുണ്ടോ? എങ്കില്‍ പണം കിട്ടാൻ വെറും പാൻ മതി. പാൻ കാർഡുകള്‍ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിക്കുന്നത് നിർബന്ധമാക്കിയതിനാല്‍ നിങ്ങളുടെ കെവൈസി വിവരങ്ങള്‍ വായ്പാദാതാക്കള്‍ക്ക് എളുപ്പത്തില്‍ പരിശോധിക്കാം. മാത്രമല്ല ആധാർ കാർഡും പാൻ കാർഡും ബന്ധിപ്പിക്കുന്നതും നിങ്ങളുടെ കെവൈസി വിവരങ്ങള്‍ക്ക് ശക്തിപകരുന്നു.
ഈ കാരണങ്ങളാല്‍ വെറും പാൻ കാർഡ് മാത്രം ഉപയോഗിച്ച് വായ്പ എടുക്കുന്നത് വളരെ എളുപ്പമാണ്. പെട്ടെന്ന് തന്നെ വായ്പ അംഗീകരിക്കാനും സാധ്യതയുണ്ട്.
പാൻ കാർഡ് ലോണിന് അപേക്ഷിക്കുമ്ബോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍…
നിങ്ങളുടെ പാൻ കാർഡ് ഉപയോഗിച്ച് 5 ലക്ഷം രൂപ വരെയുള്ള വ്യക്തിഗത വായ്പ എടുക്കാൻ ആഗ്രഹമുണ്ടോ? എന്നാല്‍ അതിനു മുന്നേ നിങ്ങളുടെ പാൻ കാർഡും ആധാർ കാർഡും പരസ്പരം ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്തണം. ലിങ്ക് ചെയ്തില്ലെങ്കില്‍ വായ്പ ലഭിക്കാൻ കാലതാമസം വരികയോ, വായ്പ നിരസിക്കുകയോ ചെയ്യും.
ആധാറും പാൻ കാർഡും പരസ്പരം ലിങ്ക് ചെയ്തിട്ടുണ്ടെങ്കില്‍ വായ്പ അംഗീകരിച്ചു കഴിഞ്ഞാല്‍, 24 മണിക്കൂറിനുള്ളില്‍ ആഗ്രഹിച്ച പണം നിങ്ങളുടെ അക്കൗണ്ടിലേക്ക് എത്തും.
പാൻ കാർഡ് വായ്പയ്ക്ക് ആവശ്യമായ രേഖകള്‍
1.ആധാർ കാർഡ്, പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, അല്ലെങ്കില്‍ വോട്ടർ ഐഡിയുടെ പകർപ്പ്
2.മേല്‍പ്പറഞ്ഞ രേഖകളില്‍ ഒന്ന് മേല്‍വിലാസ തെളിവായി ഉപയോഗിക്കാം.കഴിഞ്ഞ 3 മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ് വേണം.
3.കഴിഞ്ഞ 2 മാസത്തെ ശമ്ബള സ്ലിപ്പുകള്‍ അല്ലെങ്കില്‍ ഫോം 16 നോടൊപ്പം ഒരു ശമ്ബള സർട്ടിഫിക്കറ്റ് വേണം.
പാൻ കാർഡ് വായ്പയുടെ പ്രധാന സവിശേഷതകള്‍
ലളിതമായ അപേക്ഷാ പ്രക്രിയ: നിങ്ങളുടെ പാൻ കാർഡ് ഉപയോഗിച്ച് അടിസ്ഥാന വിവരങ്ങള്‍ നല്‍കി ഇ-കെവൈസി പൂർത്തിയാക്കി ഓണ്‍ലൈനായി അപേക്ഷിക്കാം.
വേഗത്തിലുള്ള അംഗീകാരം: അടിയന്തര സാഹചര്യങ്ങളില്‍ പോലും പണം വേഗത്തില്‍ ലഭ്യമാകുന്ന വായ്പാ സൗകര്യമാണ് ഇത്. ബാങ്ക് വായ്പകളേക്കാള്‍ വേഗതയുണ്ട്.
കുറഞ്ഞ രേഖകള്‍: അമിത രേഖകള്‍ ആവശ്യമില്ല. പാൻ കാർഡിനു പുറമേ ആധാർ കാർഡും ബാങ്ക് സ്റ്റേറ്റ്മെൻ്റും കരുതേണ്ടി വരും.
മികച്ച ഇഎംഐ ഓപ്ഷൻ: ഈ വായ്പയുടെ തിരിച്ചടവ് കാലാവധി 6 മാസം മുതല്‍ 96 മാസം വരെയാണ്. അതിനാല്‍ തിരിച്ചടവിന് വിശാലമായ കാലാവധി വാഗ്ദാനം ചെയ്യുന്നു.
പാൻ കാർഡ് വായ്പയ്ക്ക് എങ്ങനെ അപേക്ഷിക്കാം?
1. പാൻ അടിസ്ഥാനമാക്കി വ്യക്തിഗത വായ്പ നല്‍കുന്ന ഒരു ബാങ്ക് അല്ലെങ്കില്‍ എൻബിഎഫ്‌സി തിരഞ്ഞെടുക്കുക.
2. തിരഞ്ഞെടുത്ത ധനകാര്യ സ്ഥാപനത്തിൻ്റെ വെബ്‌സൈറ്റ് സന്ദർശിച്ച് “അപ്ലൈ നൗ” എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
3. ശേഷം നിങ്ങളുടെ മൊബൈല്‍ നമ്ബർ നല്‍കി ഒടിപി നല്‍കുക.
4. ഇനി നിങ്ങളുടെ പേര്, പാൻ നമ്ബർ, ജനനത്തീയതി, പിൻ കോഡ് എന്നിവ നല്‍കി ഫോം പൂരിപ്പിക്കുക.
5. നിങ്ങളുടെ വായ്പാ തരം (ടേം, ഫ്ലെക്സി ടേം, ഫ്ലെക്സി ഹൈബ്രിഡ്), വായ്പാ തുക എന്നിവ തിരഞ്ഞെടുക്കുക.
6. തിരിച്ചടവ് കാലാവധി തിരഞ്ഞെടുത്ത ശേഷം നിങ്ങളുടെ ഇ-കെവൈസി വിവരങ്ങള്‍ സമർപ്പിക്കുക.
പാൻ കാർഡ് വായ്പയ്ക്കുള്ള യോഗ്യത
1.അപേക്ഷകൻ ഒരു ഇന്ത്യൻ പൗരനായിരിക്കണം
2.പ്രായം 21 നും 60 നും ഇടയില്‍ ആയിരിക്കണം
3.സ്ഥിരമായ പ്രതിമാസ വരുമാനം, അതായത് ശമ്ബളക്കാർക്കും സ്വയംതൊഴില്‍ ചെയ്യുന്നവർക്കും അപേക്ഷിക്കാം.
അറിയിപ്പ്:മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്ബത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഇന്ത്യ ലേറ്റസ്റ്റ് പോർട്ടലോ ലേഖകനോ ഉത്തരവാദികൾ ആയിരിക്കില്ല.


