HomeIndiaഫോൺ പേ, ഗൂഗിൾ പേ, പേ ടിഎം എന്നിവയ്ക്ക് വ്യാജൻ; വ്യാപാരികൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക:...

ഫോൺ പേ, ഗൂഗിൾ പേ, പേ ടിഎം എന്നിവയ്ക്ക് വ്യാജൻ; വ്യാപാരികൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക: വിശദാംശങ്ങൾ വായിക്കാം

ഡിജിറ്റല്‍ പെയ്മെന്റ് ആപ്പുകളിലും വ്യാജൻ. ഇതുസംബന്ധിച്ച്‌ കേരള പൊലീസ് വ്യാപാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കി.യുപിഐ പേയ്മെൻറ് ആപ്പുകളായ ഗൂഗിള്‍ പേ, ഫോണ്‍ പേ, പേടിഎം തുടങ്ങിയവയ്ക്കാണ് വ്യജന്മാരുള്ളത്. വ്യാപാരികളെ കബളിപ്പാക്കാനായാണ് ഇവ ഉപയോഗിക്കുന്നത്.

സാധനങ്ങള്‍ വാങ്ങിയതിനു ശേഷം തട്ടിപ്പുകാർ ഇത്തരം വ്യാജ ആപ്പുകള്‍ വഴി പണമിടപാട് നടത്തുകയും പണം അയച്ചതായി സ്ഥാപന ഉടമയെ സ്ക്രീൻഷോട്ട് കാണിച്ചതിനുശേഷം കടന്നു കളയുകയും ചെയ്യുന്നതാണ് തട്ടിപ്പ് രീതി.

തിരക്കുകള്‍ക്കിടയില്‍ പലപ്പോഴും പണം അക്കൗണ്ടില്‍ വന്നുവെന്ന് ഉറപ്പിക്കാൻ സ്ഥാപന ഉടമകള്‍ ശ്രദ്ധിക്കാറില്ലെന്നതാണ് യാഥാർത്ഥ്യം. ഡിജിറ്റല്‍ പെയ്മെന്റ് വഴി കസ്റ്റമർ പണം നല്‍കിയാല്‍ തുക അക്കൗണ്ടില്‍ എത്തിയെന്ന് കൃത്യമായി ഉറപ്പുവരുത്തേണ്ടതാണെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നല്‍കി. അല്ലാത്ത പക്ഷം വഞ്ചിക്കപ്പെടാൻ സാധ്യതയേറെയാണെന്നും പൊലീസ് ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

കേരള പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

വ്യാപാരികളുടെ ശ്രദ്ധയ്ക്ക്❗സമീപകാലത്ത് വ്യാപാര സ്ഥാപനങ്ങളില്‍ കൂടുതലും Phone pay,Google pay,Paytm എന്നീ ഡിജിറ്റല്‍ പെയ്മെന്റ് ആപ്പുകള്‍ വഴിയാണ് പണം സ്വീകരിക്കുന്നത്. എന്നാല്‍ ഈ ആപ്പുകളുടെ വ്യാജനും ഇപ്പോള്‍ സജീവമായിക്കൊണ്ടിരിക്കുന്നു, സാധനങ്ങള്‍ വാങ്ങിയതിനു ശേഷം തട്ടിപ്പുകാർ ഇത്തരം വ്യാജ ആപ്പുകള്‍ വഴി പണമിടപാട് നടത്തുകയും, പണം അയച്ചതായി സ്ഥാപന ഉടമയെ സ്ക്രീൻഷോട്ട് കാണിച്ചതിനുശേഷം കടന്നു കളയുകയും ചെയ്യുന്നു. തിരക്കുകള്‍ക്കിടയില്‍ പലപ്പോഴും പണം അക്കൗണ്ടില്‍ വന്നുവെന്ന് ഉറപ്പിക്കാൻ സ്ഥാപന ഉടമകള്‍ ശ്രദ്ധിക്കാറില്ല. വ്യാജ ആപ്പുകള്‍ എല്ലാ രീതിയിലും ഒറിജിനലിനു സമാനമായി പ്രവർത്തിക്കുന്നതിനാല്‍ ഒറ്റനോട്ടത്തില്‍ ഇതു വ്യാജനാണെന്ന് കണ്ടെത്താൻ സാധിക്കാതെ വരികയും,അഥവാ ആരെങ്കിലും സംശയം പ്രകടിപ്പിച്ചാല്‍ നെറ്റ്‌വർക്ക് പ്രശ്നങ്ങള്‍ ഉള്ളത് കൊണ്ടാണ് ഇടപാട് വൈകുന്നതെന്നും വിശ്വസിപ്പിക്കുന്നു. ഡിജിറ്റല്‍ പെയ്മെന്റ് വഴി കസ്റ്റമർ പണം നല്‍കിയാല്‍ തുക അക്കൗണ്ടില്‍ എത്തിയെന്ന് കൃത്യമായി ഉറപ്പുവരുത്തേണ്ടതാണ് അല്ലാത്ത പക്ഷം വഞ്ചിക്കപെടാൻ സാധ്യതയേറെയാണ്.

Latest Posts