HomeIndiaഅടിയന്തരഘട്ടങ്ങളിൽ പണം ആവശ്യമുണ്ടോ? എസ്ബിഐയുടെ വ്യക്തിഗത വായിപ്പയ്ക്ക് ഇങ്ങനെ അപേക്ഷിക്കാം

അടിയന്തരഘട്ടങ്ങളിൽ പണം ആവശ്യമുണ്ടോ? എസ്ബിഐയുടെ വ്യക്തിഗത വായിപ്പയ്ക്ക് ഇങ്ങനെ അപേക്ഷിക്കാം

സാമ്ബത്തികമായി പ്രതിസന്ധികള്‍ നേരിടുമ്ബോള്‍ ആളുകള്‍ ഉടനടി സമീപിക്കുന്നത് വ്യക്തിഗത വായ്പകളെയാണ്. സ്ഥിരമായൊരു സാമ്ബത്തിക സ്രോതസ്സുള്ള ഏതൊരു വ്യക്തിക്കും മറ്റു ഈടുകള്‍ നല്‍കാതെ തന്നെ വ്യക്തിഗത വായ്പകളെ സമീപിക്കാം.മറ്റു വായ്പകളെ അപേക്ഷിച്ച്‌ വ്യക്തിഗത വായ്പകള്‍ ഉടൻ തന്നെ അംഗീകരിക്കാറുണ്ട്. രാജ്യത്തെ എല്ലാ ബാങ്കുകളും ബാങ്ക് ഇതര സ്ഥാപനങ്ങളും വ്യക്തിഗത വായ്പകളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്.

നിങ്ങള്‍ എസ്‌ബി‌ഐയില്‍ നിന്ന് ഒരു വ്യക്തിഗത വായ്പ എടുക്കാൻ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ വായ്പ എടുക്കുന്നതിന് മുന്നോടിയായി ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രധാനമായും രേഖകള്‍, യോഗ്യത എന്നിവയെല്ലാം അറിഞ്ഞിരിക്കണം. വിശദമായി നോക്കാം;

എസ്‌ബി‌ഐ വ്യത്യസ്ത വ്യക്തിഗത വായ്പകള്‍ നല്‍കുന്നു. ഓരോന്നും അറിയാം;

1. എക്സ്പ്രസ് ക്രെഡിറ്റ് പേഴ്സണല്‍ ലോണ്‍ – എസ്ബിഐയില്‍ ശമ്ബള അക്കൗണ്ട് സൂക്ഷിക്കുന്ന ശമ്ബളക്കാരായ വ്യക്തികള്‍ക്കു വേണ്ടിയുള്ള വായ്പാ മാർഗമാണിത്.

2. എക്സ്പ്രസ് എലൈറ്റ് പേഴ്സണല്‍ ലോണ്‍ – ഉയർന്ന വരുമാനമുള്ള ശമ്ബളക്കാരായ ഉപഭോക്താക്കള്‍, അതായത് കുറഞ്ഞത് 1 ലക്ഷം രൂപ പ്രതിമാസ വരുമാനം ലഭിക്കുന്നവർക്ക് ഈ വായ്പയ്ക്ക് അപേക്ഷിക്കാം…

3. റിയല്‍ ടൈം എക്സ്പ്രസ് ക്രെഡിറ്റ് – സാലറി അക്കൗണ്ട് ഉടമകള്‍ക്ക് ആധാർ ഒടിപി അടിസ്ഥാനമാക്കിയുള്ള ഇ-സൈൻ ലോണുകളാണ് ഇത്.

4. എസ്‌ബി‌ഐ പ്രീ-അപ്രൂവ്ഡ് പേഴ്സണല്‍ ലോണുകള്‍ (PAPL) – യോനോ ആപ്പ് വഴി തിരഞ്ഞെടുത്ത എസ്‌ബി‌ഐ ഉപഭോക്താക്കള്‍ക്ക് ഇൻസ്റ്റൻ്റായി വായ്പ ഉറപ്പാക്കുന്നു.

എസ്‌ബി‌ഐ നല്‍കുന്ന വ്യക്തിഗത വായ്പകള്‍ക്ക് എന്തെല്ലാം രേഖകള്‍ വേണം?

ബാങ്കിന്റെ നിബന്ധനകളും നിങ്ങളുടെ ക്രെഡിറ്റ് യോഗ്യതയും അനുസരിച്ച്‌ രേഖകള്‍ നല്‍കേണ്ടി വന്നേക്കാം. പ്രധാന രേഖകള്‍ താഴെ പറയുന്നവയാണ്.

*തിരിച്ചറിയല്‍ രേഖ: ആധാർ കാർഡ്, പാസ്‌പോർട്ട്, വോട്ടർ ഐഡി അല്ലെങ്കില്‍ പാൻ കാർഡ്.

*മേല്‍വിലാസത്തിൻ്റെ തെളിവ്: യൂട്ടിലിറ്റി ബില്ലുകള്‍, വാടക കരാർ, ആധാർ കാർഡ് എന്നിവ

*വരുമാനം തെളിയിക്കുന്ന രേഖ: കഴിഞ്ഞ മൂന്ന് മാസത്തെ ശമ്ബള സ്ലിപ്പുകള്‍, ഫോം 16, ആറ് മാസത്തെ ബാങ്ക് സ്റ്റേറ്റ്‌മെന്റുകള്‍ എന്നിവ വേണം.

എസ്‌ബി‌ഐ വ്യക്തിഗത വായ്പക്ക് എങ്ങനെ അപേക്ഷിക്കാം?

എസ്ബിഐ വഴി ഓണ്‍ലൈനായും ഓഫ്‌ലൈനായും വ്യക്തിഗത വായ്പക്ക് അപേക്ഷിക്കാം. ഓരോ മാർഗങ്ങളും വിശദമായി അറിയാം;

1. ഓണ്‍ലൈൻ അപേക്ഷ

*ആദ്യം എസ്‌ബി‌ഐ പേഴ്സണല്‍ ലോണ്‍സ് പേജില്‍ ക്ലിക്ക് ചെയ്യുക.

*നിങ്ങള്‍ക്ക് ആവശ്യമുള്ള വായ്പ തിരഞ്ഞെടുത്ത് ‘അപ്ലൈ നൗ’ ക്ലിക്ക് ചെയ്യുക.

*നിങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍, തൊഴില്‍ വിവരങ്ങള്‍, വായ്പാ തുക എന്നിവ പൂരിപ്പിക്കുക.

*അപേക്ഷ സമർപ്പിച്ച ശേഷം ആവശ്യമായ രേഖകളെല്ലാം അപ്‌ലോഡ് ചെയ്യുക.

*ഈ രേഖകളും വിവരങ്ങളും പരിശോധിച്ച്‌ യോഗ്യതയുണ്ടെങ്കില്‍ ബാങ്ക് വായ്പ അംഗീകരിക്കും. ശേഷം, അംഗീകരിച്ച തുക ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും.

YONO ആപ്പ് വഴി അപേക്ഷിക്കാം:

*ആദ്യം YONO എസ്ബിഐ ആപ്പില്‍ ലോഗിൻ ചെയ്യുക.

*’വായ്പകള്‍’ എന്ന സെക്ഷനില്‍ നിന്നും ‘വ്യക്തിഗത വായ്പ’ തിരഞ്ഞെടുക്കുക.

*യോഗ്യത പരിശോധിച്ച ശേഷം ലോണ്‍ തുകയും കാലാവധിയും തിരഞ്ഞെടുക്കുക.

*OTP നല്‍കിയ ശേഷം അപേക്ഷ പൂരിപ്പിക്കുക.

*ഈ ഘട്ടങ്ങള്‍ക്കു ശേഷം വായ്പ അംഗീകാരിച്ചാല്‍ ലോണ്‍ തുക ഉടനടി ലഭിക്കും.

2. ഓഫ്‌ലൈൻ അപേക്ഷ

നിങ്ങള്‍ക്ക് നേരിട്ട് എസ്ബിഐ ബ്രാഞ്ചിലൂടെ വ്യക്തിഗത വായ്പക്ക് അപേക്ഷിക്കാം..;

*ആവശ്യമായ രേഖകളുമായി അടുത്തുള്ള എസ്‌ബി‌ഐ ബ്രാഞ്ചില്‍ എത്തുക

*വ്യക്തിഗത വായ്പാ അപേക്ഷാ ഫോം പൂരിപ്പിക്കുക.

*തിരിച്ചറിയല്‍ രേഖ,മേല്‍വിലാസം തെളിയിക്കുന്ന രേഖ, വരുമാന തെളിവ് എന്നിവ നല്‍കുക.

*രേഖകള്‍ പരിശോധിച്ച്‌ ബാങ്ക് നിങ്ങളുടെ യോഗ്യത വിലയിരുത്തും.

*വായ്പ അംഗീകാരിച്ചാല്‍ ഈ ലോണ്‍ തുക നിങ്ങളുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും.

2025 ലെ എസ്‌ബി‌ഐ വ്യക്തിഗത വായ്പകളുടെ പലിശ നിരക്കുകള്‍

എസ്ബിഐ എക്സ്പ്രസ് ക്രെഡിറ്റ് പേഴ്സണല്‍ ലോണ്‍: 11.45% മുതല്‍14.60% വരെ പലിശ ഈടാക്കും.

എസ്‌ബി‌ഐ എക്സ്പ്രസ് എലൈറ്റ് സ്കീം: 11.45% മുതല്‍ 11.95% വരെ പലിശ ഈടാക്കും.

എസ്‌ബി‌ഐ എക്സ്പ്രസ് ഫ്ലെക്സി സ്കീം: 11.70% മുതല്‍ 14.85% വരെ പലിശയുണ്ട്.

പ്രീ-അപ്രൂവ്ഡ് വ്യക്തിഗത വായ്പകള്‍ (പി‌എ‌പി‌എല്‍): 14.10% മുതല്‍ 14.60% വരെ പലിശ ഈടാക്കും.

അറിയിപ്പ്:മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്ബത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഇന്ത്യ ലേറ്റസ്റ്റ് പോർട്ടലോ ലേഖകനോ ഉത്തരവാദികൾ ആയിരിക്കില്ല.

Latest Posts