HomeIndiaഓഹരി വിപണിയിൽ നേട്ടം ഉറപ്പാക്കുന്ന ഈ 10 കാര്യങ്ങൾ ശ്രദ്ധിക്കുക; നിങ്ങൾക്കും വൻലാഭം ഉണ്ടാക്കാം:...

ഓഹരി വിപണിയിൽ നേട്ടം ഉറപ്പാക്കുന്ന ഈ 10 കാര്യങ്ങൾ ശ്രദ്ധിക്കുക; നിങ്ങൾക്കും വൻലാഭം ഉണ്ടാക്കാം: വിശദമായി വായിക്കാം

താരിഫ് യുദ്ധം ശക്തിയാർജ്ജിച്ചതോടെ വ്യാപാര യുദ്ധവും ആഗോള വിപണിയെ ആശങ്കയിലാഴ്ത്തി. അമേരിക്കയും ചൈനയും തമ്മിലുള്ള പോര് കടുക്കുന്നതിനാല്‍ ഇന്ത്യൻ ഓഹരി വിപണിയേയും അത് തളർത്തുന്നുണ്ട്.യുഎസ് പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപിൻ്റെ താരിഫ് പ്രഖ്യാപനത്തിനെ തുടർന്നാണ് പ്രതിസന്ധികള്‍ക്ക് തുടക്കമാവുന്നത്. ഇതോടെ വിവിധ ഓഹരികള്‍ തകരാനും കാരണമായി. താരിഫ് ശക്തമായപ്പോള്‍ യുഎസില്‍ പണപ്പെരുപ്പ സാധ്യതയും ഉയർന്നിട്ടുണ്ട്.

ഇത്തരത്തില്‍ നിക്ഷേപകർ തിരഞ്ഞെടുക്കുന്ന ഓഹരികള്‍ തകരുന്നത് അവരുടെ കൃത്യതയില്ലായ്മ കൊണ്ടാണ്. ഓഹരികളില്‍ നിക്ഷേപിക്കുമ്ബോള്‍ കൃത്യമായ ഇടവേളകളില്‍ നിക്ഷേപിക്കണം. ഓഹരി വിപണിയിലൂടെ ദീർഘകാല നേട്ടം കൈവരിക്കണമെങ്കില്‍ ആകർഷമായ ആസൂത്രണങ്ങള്‍ മാത്രം മതിയാവില്ല. നിക്ഷേപങ്ങളിലെ അച്ചടക്കം, ക്ഷമ, എന്നിവയെല്ലാം പ്രധാനമാണ്. ദീർഘകാലത്തേക്ക് ശക്തമായ നേട്ടം ഉറപ്പാക്കി വലിയ സമ്ബത്ത് സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഈ 10 കാര്യങ്ങള്‍ കൃത്യമായി പാലിക്കുക.

1. വിപണിയിലൂടെ നേട്ടം

വിപണിയിലെ വളർച്ചയാണ് ഓരോ ഓഹരിക്കും നേട്ടം സൃഷ്ടിക്കുന്നത്. അതിനാല്‍ ഒരു ഓഹരി തിരഞ്ഞെടുക്കുമ്ബോള്‍ വിപണിയിലെ സാഹചര്യം മനസിലാക്കുക. വിപണിയില്‍ ഓഹരി ഉയരുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്കും ലാഭം ഉറപ്പാക്കാം. വിപണിയുടെ മാറ്റങ്ങള്‍ക്ക് അനുസരിച്ച്‌ മാത്രം നിക്ഷേപം നടത്താം.

2. ഉടനടി ലാഭവും നഷ്ടവും നേടാം…

ഏറ്റവും ശക്തമായി പോസിറ്റീവ് വിപണിയിലൂടെ നേട്ടം ഉറപ്പാക്കുന്നതിനാല്‍ ലാഭം ഉറപ്പാക്കാം. എന്നാല്‍ അത് നിങ്ങളുടെ കഴിവാണെന്ന് തെറ്റിദ്ധരിക്കരുത്. വിപണി തകരുമ്ബോള്‍ നിങ്ങളുടെ തന്ത്രങ്ങള്‍ ഉപയോഗിച്ച്‌ ഓഹരിയില്‍ ലാഭം സൃഷ്ടിക്കാനാവില്ല. അതിനാല്‍ വിപണി ശക്തമാവുമ്ബോള്‍ ലാഭം ഉറപ്പാക്കുക.

3. വ്യാപാരത്തിലെ നേട്ടം നിങ്ങളുടെ സ്വഭാവവുമായി ബന്ധപ്പെട്ടിരിക്കുന്നു

നിങ്ങളുടെ വ്യാപാര തന്ത്രങ്ങള്‍ നിങ്ങളുടെ സ്വഭാവവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതായത് നിങ്ങള്‍ ക്ഷമയുള്ള വ്യക്തിയാണെങ്കില്‍ സ്വിംഗ് ട്രേഡിംഗ് മികച്ചതായിരിക്കും. എന്നാല്‍ പെട്ടെന്ന് തീരുമാനങ്ങള്‍ എടുക്കുന്ന വ്യക്തിയാണെങ്കില്‍ ഇൻട്രാഡേ ഓഹരികളായിരിക്കും ഏറ്റവും മികച്ചത്. അതിനാല്‍ നിങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ നിക്ഷേപിക്കുക.

4. ഭാഗ്യം നേടാം… പ്രക്രിയകള്‍ ആവർത്തിക്കുക….

ഓഹരികളിലൂടെ ലാഭം കൊയ്യാം. പക്ഷേ സ്ഥിരമായി ലാഭം കിട്ടണമെന്നില്ല. അതിനാല്‍ നേരത്തെ ചെയ്ത പ്രക്രിയകള്‍ വീണ്ടും പരീക്ഷിക്കുക.

5. അമിതമായി പ്രതീക്ഷിക്കരുത്…

വ്യാപാരത്തില്‍ അമിതമായി പ്രതീക്ഷിക്കരുത്. കാരണം ഓഹരികളില്‍ തകർച്ചയുണ്ടായാല്‍ അത് വലിയ അപകട സാധ്യതകള്‍ സൃഷ്ടിക്കും. വ്യാപാരത്തില്‍ പോസിറ്റീവ് പ്രതീക്ഷയേക്കാള്‍ അച്ചടക്കത്തോടെയുള്ള നിക്ഷേപമാണ് ആവശ്യം. എപ്പോഴും ജീവിതത്തില്‍ പോസിറ്റീവായി തുടരുക, പക്ഷേ വിപണികളില്‍ അച്ചടക്കത്തോടെ നിക്ഷേപിക്കുക.

6. ആദ്യത്തെ 30 മിനിറ്റ് ഒഴിവാക്കുക…

വിപണി തുറന്നതിന് ശേഷമുള്ള ആദ്യത്തെ 30 മിനിറ്റുകളില്‍ വ്യാപാരം ആരംഭിക്കാതിരിക്കുക. ആദ്യത്തെ 30 മിനുറ്റിലെ വില പലപ്പോഴും ചാഞ്ചാട്ടങ്ങള്‍ക്ക് വിധേയമാവും. അതിനാല്‍ അതില്‍ നേട്ടം കൈവരിക്കാൻ സാധിക്കണമെന്നില്ല. അതിനാല്‍ ശ്രദ്ധയോടെ മാത്രം നിക്ഷേപിക്കുക.

7. മികച്ച ഓഹരികളെ തിരിച്ചറിയുക…

ഇന്ന് വിപണി തകർച്ചയിലാണെങ്കിലും നാളെ ശക്തമായ സാന്നിധ്യമായി ഉയരാനും സാധ്യതയുണ്ട്. അത്തരം ഓഹരികള്‍ തിരിച്ചറിയുക. വിപണി ദുർബലമാകുമ്ബോള്‍ – പ്രത്യേകിച്ച്‌ 1-2 ആഴ്ചകളില്‍ ഒരു സ്റ്റോക്ക് വീഴാതെ അതേ വിലയില്‍ നില്‍ക്കുന്നുണ്ടെങ്കില്‍ അത് പോസിറ്റീവ് വളർച്ചയെ സഹായിക്കും. അതിനാല്‍ അത്തരം ഓഹരികളെ തിരിച്ചറിയാം.

8. മികച്ച ഓഹരികളുടെ ലിസ്റ്റ് തയ്യാറാക്കുക…

ഓരോ ദിവസവും ഓരോ ഓഹരികളുടെ പിന്നാലെ പോകരുത്. വിപണിയെ കുറിച്ച്‌ ആഴത്തില്‍ പഠിച്ച്‌ മനസ്സിലാക്കിയാല്‍ കുറഞ്ഞത് 30-50 ഓഹരികളുള്ള ഒരു ലിസ്റ്റ് സൂക്ഷിക്കുക. ഇതിലൂടെ ഓരോ ഓഹരികളുടെയും വളർച്ച മനസിലാക്കി അതിനനുസരിച്ച്‌ നിക്ഷേപിക്കുക.

9. നിങ്ങളുടെ തന്ത്രങ്ങള്‍ മാത്രം ഉപയോഗിക്കുക…

നിങ്ങളുടെ തന്ത്രങ്ങള്‍ക്ക് അനുസരിച്ച്‌ മാത്രം നിക്ഷേപം നടത്തുക. മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ക്ക് അനുസരിച്ച്‌ ഓഹരികളെ സമീപിക്കാതിരിക്കുക.

10. ക്ഷമയാണ് ഏറ്റവും പ്രധാനപ്പെട്ടത്

ക്ഷമയോടെ നിക്ഷേപിക്കുക. ചിലപ്പോള്‍ ദിവസം മുഴുവൻ ഒരു ഓഹരിയുടെ വളർച്ചയെ കുറിച്ച്‌ പഠിക്കേണ്ടി വരും. ഓഹരികളുടെ ഇതുവരെയുള്ള സ്വഭാവത്തെ കുറിച്ച്‌ മനസിലാക്കണം, ഒപ്പം ചരിത്രവും പഠിക്കണം. അനാവശ്യമായി എപ്പോഴും നിക്ഷേപം നടത്തരുത്.

അറിയിപ്പ്:മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്ബത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഇന്ത്യ ലേറ്റസ്റ്റ് പോർട്ടലോ ലേഖകനോ ഉത്തരവാദികൾ ആയിരിക്കില്ല.

Latest Posts