HomeIndiaപവന് 70,000ലേക് കുതിച്ച് സ്വര്‍ണവില; മൂന്ന് ദിവസത്തിനിടെ വര്‍ധിച്ചത് 4000ലധികം രൂപ: വിശദാംശങ്ങൾ...

പവന് 70,000ലേക് കുതിച്ച് സ്വര്‍ണവില; മൂന്ന് ദിവസത്തിനിടെ വര്‍ധിച്ചത് 4000ലധികം രൂപ: വിശദാംശങ്ങൾ വായിക്കാം

സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച്‌ മുന്നേറുന്നത് തുടരുന്നു.സ്വര്‍ണവില 70,000ലേക്കാണ് കുതിക്കുന്നത്.ഇന്ന് പവന് 1480 രൂപ കൂടിയതോടെയാണ് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 69,960 രൂപയായി ഉയര്‍ന്നു.ഗ്രാമിന് 185 രൂപയാണ് വര്‍ധിച്ചത്. 8745 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ സ്വര്‍ണവിലയില്‍ ഒറ്റയടിക്ക് 2160 രൂപയാണ് വര്‍ധിച്ചത്.

Latest Posts