HomeIndiaയു.എസ്-ചൈന വ്യാപാരയുദ്ധം: ഇന്ത്യയിൽ ഫോണിനും, ടിവിക്കും, ഫ്രിഡ്ജിനുമെല്ലാം വൻ തോതിൽ വില കുറയും എന്ന് റിപ്പോർട്ട്;...

യു.എസ്-ചൈന വ്യാപാരയുദ്ധം: ഇന്ത്യയിൽ ഫോണിനും, ടിവിക്കും, ഫ്രിഡ്ജിനുമെല്ലാം വൻ തോതിൽ വില കുറയും എന്ന് റിപ്പോർട്ട്; വിശദാംശങ്ങൾ വായിക്കാം

അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം രൂക്ഷമാകുന്നതിനിടെ ഇന്ത്യയില്‍ ഫോണിനും ടിവിക്കും ഫ്രിഡ്ജിനുമെല്ലാം വില കുറയാൻ സാഹചര്യമൊരുങ്ങുന്നു. നിരവധി ചൈനീസ് ഇലക്‌ട്രോണിക് പാർട്സ് നിർമ്മാതാക്കള്‍ ഇന്ത്യൻ കമ്ബനികള്‍ക്ക് 5 ശതമാനം വരെ കിഴിവ് വാഗ്ദാനം ചെയ്തതോടെയാണിത്. ദി ഇക്കണോമിക് ടൈംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.

ഇത്തരത്തില്‍ ലാഭം ലഭിക്കുന്നതോടെ ഉല്‍പന്നങ്ങള്‍ക്ക് വില കുറയ്ക്കാൻ ആലോചിക്കുന്നതായി വിവിധ ഇലക്‌ട്രോണിക്സ് നിർമാതാക്കള്‍ വ്യക്തമാക്കുന്നു.യുഎസ്-ചൈന വ്യാപാര സംഘർഷം രൂക്ഷമായതിനെ തുടർന്നാണ് ഏറ്റവും പുതിയ സംഭവവികാസങ്ങള്‍. ഏപ്രില്‍ രണ്ടിന് പ്രസിഡൻ്റ് ട്രംപ് ചൈനീസ് ഇറക്കുമതിക്ക് കുത്തനെയുള്ള പകരച്ചുങ്കം ചുമത്തി. അമേരിക്കൻ ഉല്‍പ്പന്നങ്ങള്‍ക്ക് 34% ചുങ്കം ചുമത്തി ചൈന തിരിച്ചടിച്ചു, ഇത് 104% ആയും തുടർന്ന് ഏപ്രില്‍ 9-ന് 125% ആയും ഉയർത്താൻ അമേരിക്കയെ പ്രേരിപ്പിച്ചു. ഇതിനു വിരുദ്ധമായി, പ്രതികാരം ചെയ്യാത്ത രാജ്യങ്ങള്‍ക്കുള്ള താരിഫുകള്‍ക്ക് 90 ദിവസത്തെ താല്‍ക്കാലിക സ്റ്റേ ട്രംപ് പ്രഖ്യാപിച്ചു.ഈ പ്രശ്നങ്ങള്‍ക്കിടെയാണ് ഇന്ത്യൻ കമ്ബനികള്‍ക്ക് നേട്ടമുണ്ടാകാൻ സാഹചര്യമൊരുങ്ങുന്നത്.

ഉയർന്ന താരിഫുകള്‍ കാരണം യുഎസിലേക്കുള്ള ചൈനീസ് കയറ്റുമതി സമ്മർദ്ദത്തിലായതിനാല്‍, ചൈനയിലെ നിർമ്മാതാക്കള്‍ ഇലക്‌ട്രോണിക് പാർട്സുകള്‍ വിലകുറച്ച്‌ ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്ക് നല്‍കാൻ തയ്യാറാകുന്നത്. “ഇത് ഇന്ത്യയിലെ ഇറക്കുമതിക്കാർക്ക് ഇലക്‌ട്രോണിക് പാർട്സ് വില കുറവില്‍ ലഭിക്കാൻ ഇടയാക്കും,” ഗോദ്‌റെജ് എൻ്റർപ്രൈസസ് ഗ്രൂപ്പിലെ അപ്ലയൻസ് ബിസിനസ്സ് മേധാവി കമല്‍ നന്ദി പറഞ്ഞു. “ഇന്ത്യൻ കമ്ബനികള്‍ മെയ്-ജൂണ്‍ മുതല്‍ പുതിയ ഓർഡറുകള്‍ നല്‍കുന്നതിനാല്‍, ഉപഭോക്താക്കള്‍ക്ക് വിലക്കുറവ് നല്‍കാൻ സാധ്യതയുണ്ട്,” സൂപ്പർ പ്ലാസ്‌ട്രോണിക്‌സിൻ്റെ സിഇഒ അവ്‌നീത് സിംഗ് മർവ ദി ഇക്കണോമിക് ടൈംസിനോട് പറഞ്ഞു.

Latest Posts