HomeIndiaമോഹൻലാലിന്റെ ആസ്തി എത്ര കോടി എന്നറിയാമോ? ഏറ്റവും പുതിയ റിപ്പോർട്ടുകൾ ഇങ്ങനെ

മോഹൻലാലിന്റെ ആസ്തി എത്ര കോടി എന്നറിയാമോ? ഏറ്റവും പുതിയ റിപ്പോർട്ടുകൾ ഇങ്ങനെ

മലയാള സിനിമയുടെ സൂപ്പർതാരമായ മോഹൻലാല്‍, തന്റെ അഭിനയ മികവിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടനാണ്. അഭിനയത്തിന്റെ അനന്തസാധ്യതകള്‍ എപ്പോഴും തിരഞ്ഞു കൊണ്ടിരിക്കുന്ന മോഹൻലാല്‍ മാത്രമല്ല, സാമ്ബത്തിക രംഗത്തും ശ്രദ്ധേയനായ വ്യക്തിയാണ്.അഭിനയ ജീവിതത്തിന്റെ തുടക്കത്തില്‍ വെറും 2000 രൂപ പ്രതിഫലമായി ആരംഭിച്ച അദ്ദേഹം, ഇന്ന് ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്മാരില്‍ ഒരാളായി മാറിയിട്ടുണ്ട്.

പുതുക്കിയ കണക്കുകള്‍ പ്രകാരം ലൂസിഫർ സിനിമയുടെ രണ്ടാം ഭാഗത്തിന് വേണ്ടി മോഹൻലാല്‍ 20 കോടിയോളം പ്രതിഫലം വാങ്ങുന്നതാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. അതായത് അഭിനയം ജീവിതം ആരംഭിച്ചതിനേക്കാള്‍ എത്രയോ ഇരട്ടിമടങ്ങ് പ്രതിഫലമാണ് മോഹൻലാല്‍ ഇന്ന് സാമ്ബാദിക്കുന്നത്.

രോമങ്ങള്‍ കൊണ്ട് പോലും അഭിനയിക്കുന്ന മനുഷ്യൻ എന്ന് ഇന്ത്യൻ സിനിമ വിലയിരുത്തിയിട്ടുള്ള ഒരേയൊരു നടൻ മോഹൻലാല്‍ ആണ്, അതുകൊണ്ടുതന്നെ ആ മൂല്യം അദ്ദേഹം കാത്തു സൂക്ഷിക്കുന്നുമുണ്ട്. മലയാളത്തിനു പുറമേ കന്നഡ, തമിഴ് തുടങ്ങിയ ഇൻഡസ്ട്രികളിലും മോഹൻലാല്‍ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

പ്രതിഫലവും വരുമാനവും

ഒരു സിനിമയ്ക്കായി മോഹൻലാല്‍ ശരാശരി ഏകദേശം 8 കോടി രൂപ പ്രതിഫലമായി വാങ്ങുന്നുവെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. 2019-ല്‍ ഫോർബ്സ് ഇന്ത്യയുടെ റിപ്പോർട്ട് അനുസരിച്ച്‌, ആ വർഷം മാത്രം അദ്ദേഹം 64.5 കോടി രൂപയുടെ വരുമാനം നേടി. കൂടാതെ, മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ അവതാരകനായും അദ്ദേഹം പ്രവർത്തിക്കുന്നു, ഇതിലൂടെ 18 കോടി രൂപ അദ്ദേഹത്തിന് പ്രതിഫലമായി ലഭിക്കുന്നു. പുതിയ ചിത്രമായ ലൂസിഫർ രണ്ടാം ഭാഗം എമ്ബുരാന് വേണ്ടി മോഹൻലാല്‍ 20 കോടിയോളം പ്രതിഫലം വാങ്ങുന്നുണ്ടെന്ന് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു. അതായത് നിലവില്‍ മലയാളത്തില്‍ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന നടൻ മോഹൻലാലാണ്.

ബിസിനസ്സ് സംരംഭങ്ങള്‍

സിനിമയ്ക്കുപുറമേ, മോഹൻലാല്‍ വിവിധ ബിസിനസ്സ് സംരംഭങ്ങളിലും സജീവമാണ്. തിരുവനന്തപുരം ആസ്ഥാനമായ വിസ്മയാസ് മാക്‌സ് എന്ന ഫിലിം പ്രീ-പ്രൊഡക്ഷൻ സ്റ്റുഡിയോ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലാണ്. കേരളത്തിലുടനീളം തീയേറ്റർ ശൃംഖലയും അദ്ദേഹത്തിന് സ്വന്തമാണ്. ഓട്ടോമൊബൈല്‍സ്, ഇലക്‌ട്രോണിക്സ്, ഫുഡ്സ് തുടങ്ങിയ മേഖലകളിലെ മുൻനിര ബ്രാൻഡുകളുടെ അംബാസിഡറായും അദ്ദേഹം പ്രവർത്തിക്കുന്നു.

ആഡംബര കാറുകളും വാച്ച്‌ ശേഖരവും

മോഹൻലാലിന് ആഡംബര കാറുകളുടെ വമ്ബൻ ശേഖരമുണ്ട്. 5 കോടി രൂപ വിലമതിക്കുന്ന റേഞ്ച് റോവർ, 90 ലക്ഷം രൂപ വിലയുള്ള ടൊയോട്ട വെല്‍ഫയർ, 1.36 കോടിയുടെ ടൊയോട്ട ലാൻഡ് ക്രൂയിസർ, 78 ലക്ഷം രൂപ വിലയുള്ള മെഴ്‌സിഡസ് ബെൻസ് GL350, 4 കോടി രൂപ വിലമതിക്കുന്ന ലംബോർഗിനി ഉറസ് എന്നിവയാണ് അദ്ദേഹത്തിന്റെ കാറുകളില്‍ ചിലത്. വാച്ചുകളോടും അദ്ദേഹത്തിന് പ്രത്യേക താല്‍പ്പര്യമുണ്ട്, 75-80 ലക്ഷം രൂപ വിലയുള്ള പാടേക് ഫിലിപ് അക്വാനോട്ട് ട്രാവല്‍ ടൈം, 45 ലക്ഷത്തിന് മുകളിലുള്ള റിച്ചാർഡ് മില്ലെ 11-03 മാക് ലാരൻ, 22 ലക്ഷം രൂപ വിലയുള്ള ബ്രെഗറ്റ്, 24 ലക്ഷം രൂപ വിലയുള്ള റോളക്സ് തുടങ്ങിയ വാച്ചുകളും അദ്ദേഹത്തിന്റെ ശേഖരത്തില്‍ ഉള്‍പ്പെടുന്നു.

വസ്തു സമ്ബത്തും ആകെ ആസ്തിയും

കൊച്ചിയില്‍ കോടികള്‍ വിലമതിക്കുന്ന വീട്, ചെന്നൈയില്‍ ഫ്ലാറ്റുകള്‍, ദുബായിലെ ബുർജ് ഖലീഫയുടെ 29-ാം നിലയില്‍ ഫ്ലാറ്റ് എന്നിവ മോഹൻലാലിന്റെ ഉടമസ്ഥതയില്‍ ഉള്ളതാണ്. 2024-ലെ റിപ്പോർട്ടുകള്‍ പ്രകാരം, അദ്ദേഹത്തിന്റെ ആകെ ആസ്തി ഏകദേശം 50 മില്യണ്‍ ഡോളർ (ഏകദേശം 416 കോടി രൂപ) ആണ്. മോഹൻലാല്‍ തന്റെ അഭിനയ മികവിലൂടെ മാത്രമല്ല, ബിസിനസ്സ് സംരംഭങ്ങളിലൂടെയും ആഡംബര ജീവിതശൈലിയിലൂടെയും മലയാള സിനിമയിലെ ഏറ്റവും സമ്ബന്നനായ നടന്മാരില്‍ ഒരാളായി മാറിയിരിക്കുന്നു. വരാനിരിക്കുന്ന മഹേഷ് നാരായണൻ മമ്മൂട്ടി കോമ്ബിനേഷനില്‍ ഒരുങ്ങുന്ന സിനിമയും, ടിനു പാപ്പച്ചൻ ചിത്രവും, തരുണ്‍ മൂർത്തി ചിത്രവും മോഹൻലാലിനെ മികച്ച രീതിയില്‍ അവതരിപ്പിക്കുമെന്ന് തന്നെയാണ് പ്രേക്ഷകർ വിലയിരുത്തുന്നത്.

Latest Posts