2025 കേന്ദ്ര ബജറ്റ് അവതരണം അവസാനിച്ചു. വമ്ബൻ പ്രഖ്യാപനങ്ങളാണ് ഇത്തവണത്തെ ബജറ്റില്‍. എന്നാല്‍ ധനമന്ത്രി നിർമലാ സീതാരാമൻ ബജറ്റ് പ്രസംഗം അവസാനിപ്പിച്ചതിന് തൊട്ടുപിന്നാലെ ഇന്ന് റെയില്‍വേ ഓഹരികള്‍ തകർന്നു.ഐ.ആർ.എഫ്.സി, ആർ.വി.എൻ.എല്‍, ഐ.ആർ.സി.ടി.സി, ടിറ്റാഗഡ് റെയില്‍സിസ്റ്റംസ്, റെയില്‍ടെല്‍, RITES, Jupiter Wagons, ഐ.ആർ.സി.ഒ.എ.ൻ ഇൻ്റർനാഷണല്‍, ബി.ഇ.എം.എല്‍, ടെക്‌സ്മാകോ റെയില്‍, കോണ്‍കോർ തുടങ്ങിയ വിവിധ ഓഹരികള്‍ ബജറ്റിന് ശേഷം 8 ശതമാനം വരെ ഇടിഞ്ഞു.
ബജറ്റിനു ശേഷം ഓഹരികള്‍ക്ക് എന്തു സംഭവിച്ചു?
ഉച്ചയ്ക്ക് ഒരു മണിയോടെ, എൻ.എസ്.ഇയില്‍ ഐ.ആർ.എഫ്.സി ഓഹരികളുടെ വില 5 ശതമാനം ഇടിഞ്ഞ് 144 എന്ന നിലയിലെത്തി. ആർ.വി.എൻ.എല്‍ ഓഹരി വില എൻ.എസ്.ഇയില്‍ 7 ശതമാനം ഇടിഞ്ഞ് 445 രൂപയിലെത്തി. ഐ.ആർ.സി.ടി.സി ഓഹരികള്‍ 3 ശതമാനം ഇടിഞ്ഞ് 798 രൂപയിലെത്തി.
ടിറ്റാഗഡ് റെയില്‍സിസ്റ്റംസ് ഓഹരികള്‍ 6 ശതമാനത്തിലധികം ഇടിഞ്ഞ് 956 രൂപയിലും റെയില്‍ടെല്‍ കോർപ്പറേഷൻ 4.50 ശതമാനം ഇടിഞ്ഞ് 387 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഐ.ആർ.സി.ഒ.എ.ൻ ഇൻ്റർനാഷണല്‍ ഓഹരികള്‍ ഏഴ് ശതമാനത്തിലധികം ഇടിഞ്ഞ് 205 രൂപയിലെത്തി. ജൂപ്പിറ്റർ വാഗണ്‍സ്, ടെക്‌സ്മാകോ റെയില്‍ ആൻഡ് എഞ്ചിനീയറിംഗ് ഓഹരികള്‍ ഏഴ് ശതമാനത്തിലധികം ഇടിഞ്ഞു.
എന്തു കൊണ്ടാണ് റെയില്‍വേ ഓഹരികള്‍ ഇടിഞ്ഞത്?
ഇന്നത്തെ ബജറ്റ് പ്രഖ്യാപനങ്ങളില്‍ റെയില്‍വേ മേഖലക്ക് കാര്യമായ പരിഷ്കാരങ്ങളൊന്നും കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പരാമർശിച്ചിരുന്നില്ല. ഇതാണ് ഇന്ന് ഒറ്റയടിക്ക് റെയില്‍വേ ഓഹരികള്‍ തകരാൻ കാരണമായത്. റെയില്‍വേ മന്ത്രാലയത്തിനായുള്ള ബജറ്റ് വിഹിതത്തില്‍ 18 മുതല്‍ 20 ശതമാനം വരെ ഗണ്യമായ വർദ്ധനവ് പ്രതീക്ഷിച്ചിരുന്നു. പക്ഷേ പ്രതീക്ഷിച്ച നേട്ടങ്ങളൊന്നും പ്രകടമായില്ല. ഇത് നിക്ഷേപകരുടെ വികാരം ഉയർത്തി, റെയില്‍വേ ഓഹരികള്‍ തകർന്നു.
2024 ഇടക്കാല ബജറ്റിലും ഇതേ പ്രതിസന്ധി നേരിട്ടിരുന്നു. അന്നത്തെ ബജറ്റിലും ധനമന്ത്രി റെയില്‍വേ മേഖലക്കു വേണ്ടി കാര്യമായ പരാമർശം നടത്താത്തതിനാല്‍ റെയില്‍വേ ഓഹരികള്‍ തകർന്നിരുന്നു. ഈ വർഷം ഏറെ പ്രതീക്ഷകളായിരുന്നു. ഐ.ആർ.എഫ്.സി, ഐ.ആർ.സി.ടി.സി, ഐ.ആർ.സി.ഒ.എൻ തുടങ്ങിയ ഓഹരികള്‍ ബജറ്റിനു മുന്നേ മികച്ച പ്രകടനങ്ങളായിരുന്നു കാഴ്ച വെച്ചത്. ബ്രോക്കറേജുകളുടെ ടോപ്പ് പിക്കുകളായിരുന്നു ഇവ.