സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറയ്ക്കണം എന്നായിരുന്നു ജ്വല്ലറി രംഗത്തുള്ളവര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്.കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ 15ല്‍ നിന്ന് ആറ് ശതമാനമാക്കി കുറച്ച നികുതി മൂന്ന് ശതമാനമാക്കി വീണ്ടും കുറയ്ക്കണം എന്നായിരുന്നു ആവശ്യം. മാത്രമല്ല, ജിഎസ്ടി നിരക്ക് മൂന്നില്‍ നിന്ന് 1.25 ശതമാനമാക്കി താഴ്ത്തണമെന്നും ജ്വല്ലറി വ്യാപാരികള്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ഇക്കാര്യം ബജറ്റില്‍ പരിഗണിച്ചിട്ടില്ല. പകരം ഇറക്കുമതി ചെയ്യുന്ന ആഭരണങ്ങള്‍ക്കുള്ള തീരുവ കുറച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇറക്കുമതി ചെയ്യുന്ന ആഭരണങ്ങള്‍ക്ക് വില കുറയും. കേന്ദ്ര സര്‍ക്കാരിന്റെ ഈ നീക്കം അപ്രതീക്ഷിതമാണ്. എത്രയാണ് കുറച്ചത്, ഏത് ആഭരണത്തിനാണ് കുറച്ചത്, അതുകൊണ്ടുള്ള നേട്ടം എന്നീ കാര്യങ്ങള്‍ വിശദമാക്കാം…
മധ്യവര്‍ഗത്തെ സ്വാധീനിക്കുന്ന ബജറ്റാണ് കഴിഞ്ഞ ദിവസം ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. ആദായ നികുതി പരിധിയില്‍ വരുത്തിയ മാറ്റം തന്നെയായിരുന്നു മുഖ്യ ആകര്‍ഷണം. എന്നാല്‍ കേരളത്തെ അവഗണിച്ചുവെന്ന് വിമര്‍ശനമുണ്ട്. ജ്വല്ലറി രംഗത്തുള്ളവര്‍ ഉള്‍പ്പെടെ വ്യാപാരികള്‍ പൊതുവേ ബജറ്റിനെ സ്വാഗതം ചെയ്യുകയാണുണ്ടായത്.
”ആദായ നികുതി പരിധി ഉയര്‍ത്തിയത് വിപണിയിലേക്ക് കൂടുതല്‍ പണം ഒഴുകാന്‍ കാരണമാകുമെന്ന് വിലയിരുത്തുന്നു. മാന്ദ്യം അനുഭവിക്കുന്ന വിപണിക്ക് ഉത്തേജനം നല്‍കുന്ന തീരുമാനമാണിതെന്നും ടിസിഎസ് ഘടനയിലെ മാറ്റവും ചെറു സംരംഭങ്ങള്‍ക്കുള്ള വായ്പ ഗ്യാരണ്ടി കാര്‍ഡും സ്വര്‍ണ മേഖലയ്ക്ക് കരുത്ത് പകരും”- കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ട്രഷറര്‍ അഡ്വ. അബ്ദുല്‍ നാസര്‍ അഭിപ്രായപ്പെട്ടു.
അതേസമയം, ഇറക്കുമതി ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ബജറ്റില്‍ നികുതി കുറച്ചിട്ടുണ്ട്. 25ല്‍ നിന്ന് 20 ശതമാനം ആക്കിയാണ് കുറച്ചിരിക്കുന്നത്. മാത്രമല്ല, ആഭരണങ്ങളില്‍ ഉപയോഗിക്കുന്ന പ്ലാറ്റിനത്തിന്റെ കസ്റ്റംസ് തീരുവ 25ല്‍ നിന്ന് 5 ശതമാനമാക്കിയും കുറച്ചു. ഇത് സ്വാഗതാര്‍ഹമായ നടപടിയാണ് എന്ന് കമ ജ്വല്ലറി എംഡി കോളിന്‍ ഷാ പറഞ്ഞു.
ആഭരണങ്ങളുടെ ഉപയോഗം കൂടുതലുള്ള രാജ്യമാണ് ഇന്ത്യ. അതുകൊണ്ടുതന്നെ ആഭരണങ്ങളുടെ ഇറക്കുമതി തീരുവയില്‍ കുറവ് വരുത്തിയത് നേട്ടമായി വിലയിരുത്തുന്നു. ആഭ്യന്തര വിപണിയില്‍ ഇറക്കുമതി ആഭരണങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറാന്‍ ഇത് കാരണമായേക്കും. പ്രത്യേകിച്ചും ആഡംബര ആഭരണങ്ങള്‍ക്കുള്ള ആവശ്യം വര്‍ധിക്കാനാണ് സഹായിക്കുക.
അതേസമയം, ഇറക്കുമതി ആഭരണങ്ങള്‍ കേരളത്തില്‍ ഉപയോഗിക്കുന്നത് കുറവാണ് എന്നാണ് വിവരം. നേരത്തെ സിംഗപ്പൂര്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് ആഭരണങ്ങള്‍ ഇറക്കുമതി ചെയ്തിരുന്നു. ഇപ്പോള്‍ എല്ലാ മോഡല്‍ ആഭരണങ്ങളും ആഭ്യന്തരമായി തയ്യാറാക്കുന്നതിനാല്‍ ഇറക്കുമതി കുറവാണ്. അതുകൊണ്ടുതന്നെ സര്‍ക്കാരിന്റെ പുതിയ തീരുമാനം വിപണിയില്‍ വലിയ പ്രതിഫലനം സൃഷ്ടിച്ചേക്കില്ല എന്നും വിലയിരുത്തലുണ്ട്.